Actress
നടി രേഖ നായരുടെ കാറിടിച്ച് റോഡരികിൽ കിടന്നുറങ്ങിയയാൾ മരിച്ചു; കാർ കണ്ടെത്തിയത് സിസിടിവി ദൃശ്യങ്ങളിലൂടെ
നടി രേഖ നായരുടെ കാറിടിച്ച് റോഡരികിൽ കിടന്നുറങ്ങിയയാൾ മരിച്ചു; കാർ കണ്ടെത്തിയത് സിസിടിവി ദൃശ്യങ്ങളിലൂടെ
തമിഴ് നടി രേഖ നായരുടെ കാറിനടിയിൽപ്പെട്ട് റോഡരികിൽ കിടന്നുറങ്ങിയയാൾ മരണപ്പെട്ടു. അണ്ണൈസത്യ നഗർ സ്വദേശി മഞ്ചൻ (55) ആണ് മരിച്ചത്. സെയ്ദാപെട്ടിലാണ് സംഭവം. ഇയാൾ ജാഫർഖാൻപെട്ടിലെ പച്ചയപ്പൻ സ്ട്രീറ്റിൽ റോഡരികിൽ കിടക്കവെയാണ് അപകടമുണ്ടായത്. സംഭവ സമയം ഇയാൾ മ ദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ ഇയാളെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നാല സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗിണ്ടി പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് കാർ കണ്ടെത്തിയത്.
പിന്നാലെ കാർ പിടിച്ചെടുക്കുകയും ഡ്രൈവർ പാണ്ടിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങൾ വഴിയേ അറിയിക്കാമെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. കാറോടിച്ചത് പാണ്ടി തന്നെയാണോ, അപകടം നടക്കുമ്പോൾ രേഖ കാറിലുണ്ടായിരുന്നോ എന്ന കാര്യങ്ങളിലെല്ലാം വ്യക്തത വരാനുണ്ട്.
ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുള്ള രേഖ നായർ പാർഥിപൻ സംവിധാനം ചെയ്ത ‘ഇരവിൻ നിഴൽ’ എന്ന സിനിമയിലൂടെയാണ് പ്രശസ്തയായത്. എഴുത്തുകാരി കൂടിയായ രേഖ തമിഴ് ചാനലുകളിൽ അവതാരകയുമായിരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ്. ഇടയ്ക്കിടെ ചിത്രങ്ങളുമായി എത്താറുണ്ട്.