Connect with us

വിഷ്ണു ഒരു ജെന്റിൽമാനാണ്,അദ്ദേഹം സെറ്റിൽ ഒരു നടിയുമായും സംസാരിക്കുന്നതായി ഞാൻ കണ്ടിട്ടില്ല; പിന്തുണച്ച് നടി റീഹാന

Movies

വിഷ്ണു ഒരു ജെന്റിൽമാനാണ്,അദ്ദേഹം സെറ്റിൽ ഒരു നടിയുമായും സംസാരിക്കുന്നതായി ഞാൻ കണ്ടിട്ടില്ല; പിന്തുണച്ച് നടി റീഹാന

വിഷ്ണു ഒരു ജെന്റിൽമാനാണ്,അദ്ദേഹം സെറ്റിൽ ഒരു നടിയുമായും സംസാരിക്കുന്നതായി ഞാൻ കണ്ടിട്ടില്ല; പിന്തുണച്ച് നടി റീഹാന

സോഷ്യൽമീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസമായി ഏറെ ചർച്ച ചെയ്യപ്പെടുന്നതും വൈറലാകുന്നതുമായ വിഷയമാണ് തമിഴ് സീരിയൽ താരങ്ങളും ദമ്പതികളുമായ വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള വേർപിരിയൽ. അടുത്തിടെയാണ് ഇവർ വിവാഹിതരായത്. പ്രണയത്തിലായിരുന്ന പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ ഒന്നിച്ചപ്പോൾ ആരാധകരും അത് ആഘോഷമാക്കി. എന്നാല്‍ ആ വിവാഹബന്ധത്തിന് ദിവസങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. വിവാഹം കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുന്നേ ഇവർ വേർപിരിഞ്ഞു.

ഇതിനു പിന്നാലെ സംയുക്തയ്‌ക്കെതിരെ നിരവധി ആരോപണങ്ങളുമായി വിഷ്ണുകാന്ത് രംഗത്തെത്തുകയുണ്ടായി. പിന്നാലെ നടൻ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് പറഞ്ഞ് സംയുക്തയും രംഗത്ത് വന്നു. സെക്‌സ് മാത്രമാണ് വിഷ്ണുവിന് വേണ്ടിയിരുന്നത് എന്നാണ് സംയുക്ത പറഞ്ഞത്. ഇതിനു പിന്നാലെ സംയുക്തയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച് വിഷ്ണുകാന്ത് ചില ഫോൺ കോളുകളും മറ്റും പുറത്തുവിട്ടിരുന്നു.

വിഷ്ണുകാന്തിനെ പ്രണയിക്കുന്നതിന് മുമ്പ് സംയുക്ത നടൻ രവിയുമായി പ്രണയത്തിലായിരുന്നു. ഇക്കാര്യം മറച്ചുവെച്ചു എന്നായിരുന്നു വിഷ്ണുവിന്റെ ആരോപണം. പിന്നീട് വിഷ്ണുകാന്തിനെതിരെ വീണ്ടും മറ്റു ചില ഗുരുതര ആരോപണങ്ങളുമായി സംയുക്ത സോഷ്യൽ മീഡിയയിൽ എത്തുകയുണ്ടായി. വിഷ്ണു തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നായിരുന്നു ആരോപണം. അതിനിടെ വിഷ്ണുകാന്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി റീഹാന.

നിരവധി പരമ്പരകളിൽ വിഷ്ണുവിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട് റീഹാന. വിഷ്ണുകാന്ത് ഒരു ജെന്റിൽമാൻ ആണെന്നും സെറ്റിൽ മറ്റു സ്ത്രീകളോടൊന്നും സംസാരിക്കുന്നതായി കണ്ടിട്ടില്ലെന്നും നടി പറയുന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് റീഹാന ഇക്കാര്യം പറഞ്ഞത്.

‘ഞാൻ നിങ്ങളോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തോടൊപ്പം ഒരുമിച്ച് പ്രവർത്തിച്ചതിന്റെ അനുഭവത്തിൽ നിന്നാണ് ഞാൻ ഇത് പറയുന്നത്. വിഷ്ണു ഒരു ജെന്റിൽമാനാണ്. അദ്ദേഹം സെറ്റിൽ ഒരു നടിയുമായും സംസാരിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. എന്നോട് പോലും രണ്ടേ രണ്ടു വാക്കേ സംസാരിക്കൂ. അതും സീൻ വരുന്നതിന് മുൻപ്. കഷ്ടപ്പാടുകളിലൂടെ വളർന്ന്
വന്ന അയാൾക്ക് ഇത് സഹിക്കാൻ കഴിയുന്നതായിരിക്കില്ല’,

‘ജീവിതം ഒന്നേയുള്ളു. അത് നല്ല രീതിയിൽ വന്നില്ലെങ്കിൽ, അടുത്ത തവണ എന്ത് എങ്ങനെ സംഭവിക്കുമെന്ന് നമുക്ക് അറിയില്ല. അതുകൊണ്ട് ഇതിൽ പെട്ടെന്ന് ഒരു തീരുമാനം എടുക്കരുത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം തീരുമാനം എടുക്കുന്നതാകും ഉചിതം. ശ്രദ്ധിക്കണം. അദ്ദേഹത്തിന്റെ പ്രൊഫഷണൽ ജീവിതം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിന് എല്ലാ ആശംസകളും. അദ്ദേഹത്തിന്റെ പേഴ്സണൽ നമ്പർ പോലും എന്റെ പക്കലില്ല. എന്റെ മനസ്സിൽ തോന്നിയ കാര്യങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്,’ റീഹാന കുറിച്ചു.

മൂന്ന് പേർക്ക് ഈ വിഷയത്തിൽ പങ്കുണ്ടെന്ന് റീഹാന പറയുന്നുണ്ട്. വിഷ്ണു, സംയുക്ത, രവി. ഇവരുടെ മൂന്ന് പേരുടെയും കൂടെ താൻ വർക്ക് ചെയ്തിട്ടുണ്ട്. ഒരുമിച്ച് ജോലി ചെയ്തതിൽ നിന്ന് എനിക്ക് അയാളെ അറിയാം എന്നത് കൊണ്ടാണ് ഇക്കാര്യം പറഞ്ഞതെന്നും റീഹാന വ്യക്തമാക്കി.


ഒരു ഇടത്തരം കുടുംബത്തിൽ നിന്ന് വന്ന വിഷ്ണു ഒരു ജൂനിയർ ആർട്ടിസ്റ്റാകാൻ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. അയാൾ ഒരു വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. ഇഷ്ടപ്പെട്ട പെൺകുട്ടിയുമായി പെട്ടെന്ന് ഒരു കല്യാണത്തിലേക്ക് നീങ്ങി. ഇപ്പോൾ അവൻ വലിയ സമ്മർദ്ദത്തിലാണെന്നും റീഹാന പറഞ്ഞു.

അതേസമയം, ഇനി എന്തായാലും ഒന്നിച്ചു മുന്നോട്ട് പോകാൻ കഴിയില്ലെന്ന നിലപാടിലാണ് വിഷ്ണുകാന്തും സംയുക്തയും. വിഷ്ണുവിന് 32 വയസും സംയുക്തയ്ക്ക് 22 വയസുമാണ് പ്രായം. ഇവരുടെ പ്രണയം ആരാധകർ ആഘോഷമാക്കിയിരുന്നതാണ്. നിരവധി ഫാൻ പേജുകൾ ഇവരുടെ പേരിൽ ഉണ്ടായിരുന്നു. വിവാഹശേഷം സംയുക്തയുടെ മാതാപിതാക്കൾ തങ്ങളുടെ ജീവിതത്തിൽ ഇടപെട്ട് തുടങ്ങിയതാണ് എല്ലാ പ്രശ്‌നങ്ങളുടെയും തുടക്കമെന്നാണ് വിഷ്ണുകാന്ത് ആദ്യം ഒരു അഭിമുഖത്തിൽ പറഞ്ഞത്.

More in Movies

Trending