Connect with us

പ്രിത്വിരാജിന്റെ പുതിയ സിനിമ റിലീസിന് മുൻപേ റെക്കോർഡ് സാറ്റലൈറ്റ് തുക !!

Malayalam Breaking News

പ്രിത്വിരാജിന്റെ പുതിയ സിനിമ റിലീസിന് മുൻപേ റെക്കോർഡ് സാറ്റലൈറ്റ് തുക !!

പ്രിത്വിരാജിന്റെ പുതിയ സിനിമ റിലീസിന് മുൻപേ റെക്കോർഡ് സാറ്റലൈറ്റ് തുക !!

നീണ്ട ഇടവേളക്ക് ശേഷമാണ് അഞ്ജലി മേനോന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചത്. മലയാളികൾ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന സിനിമ കൂടിയാണ് ഇത്.ബാംഗ്ളൂർ ഡേയ്‌സ് ടീം മുഴുവൻ ഈ ചിത്രത്തിലുമുണ്ട്. ഇപ്പോൾ റിലീസ് തിയതി തീരുമാനിച്ചു. ജൂലൈ ആറിനെത്തുമെന്നുള്ള അ‍ഞ്ജലി മേനോന്റെ അറിയിപ്പ് പ്രേക്ഷകർ ആവേശപൂർവ്വം ഏറ്റെടുക്കുകയും ചെയ്തു.

മലയാളികളുടെ ക്യൂട്ട് നടി നസ്രിയ നസിം വിവാഹ ശേഷം സിനിമയിൽ നിന്ന് മാറിനിന്ന് ഇപ്പോൾ ഒരു ഇടവേളക്ക് ശേഷമാണ് അഞ്ജലി മേനോന്റെ ചിത്രത്തിലൂടെ തിരിച്ചു വരുന്നത്. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ വിശേഷങ്ങൾ അവിടെയും തീരുന്നില്ല. ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്സ് റെക്കോഡ് തുകയ്ക്ക് വിറ്റുപോയിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഒരു സ്വകാര്യ ചാനൽ ആറര കോടിയിലധികം രൂപയ്ക്കാണ് സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

അഞ്ജലി മേനോന്റെ പതിവ് ചിത്രങ്ങൾ പോലെ ബന്ധങ്ങളുടെ തീവ്രത അടയാളപ്പെടുത്തുന്ന ചിത്രമായിരിക്കും പുതിയ ചിത്രമെന്നാണ് സൂചന. കാമുകനായും സഹോദരനായുമുള്ള പൃഥ്വിയുടെ അഭിനയ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടാകും.

ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയായിട്ടാണ് നസ്രിയ എത്തുന്നത്.ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ അതുല്‍ കുല്‍ക്കര്‍ണിയും നിര്‍ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍ എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ രഞ്ജിത്ത് പൃഥ്വിരാജിന്റെ അച്ഛനായി എത്തുന്നു. 

More in Malayalam Breaking News

Trending

Recent

To Top