Malayalam
സോഷ്യല്‍ മീഡിയയിലെ ‘ തഗ്ഗുകളുടെ രാജകുമാരന്‍’, കയ്യോടെ പൊക്കി പോലീസ്!; ബാസിത് ആല്‍വിയെന്ന ‘ തഗ്ഗ് വീരന്‍’ ചില്ലറകക്ഷിയല്ല!
സോഷ്യല്‍ മീഡിയയിലെ ‘ തഗ്ഗുകളുടെ രാജകുമാരന്‍’, കയ്യോടെ പൊക്കി പോലീസ്!; ബാസിത് ആല്‍വിയെന്ന ‘ തഗ്ഗ് വീരന്‍’ ചില്ലറകക്ഷിയല്ല!
സംഘടന നേതാക്കള്‍ക്കെതിരായ ദേശീയ അന്വേഷണ ഏജന്‍സിയുടെ നടപടിയില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരായ നടപടികള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിരവധി നാശനഷ്ടങ്ങള്‍ക്ക് പിന്നാലെ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞ സംഭവവും വലിയതോതില്‍ തന്നെ വിവാദമായിരുന്നു.
കരവാളൂര്‍ മാവിളയില്‍ കെ എസ് ആര്‍ ടി സി ബസ്സിന് കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാളെക്കൂടി പുനലൂര്‍ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കാര്യറ ആലുവിളവീട്ടില്‍ അബ്ദുല്‍ ബാസിത് എന്ന ബാസിത് ആല്‍വിയാണ് പിടിയിലായത്. ഇയാളുടെ ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയില്‍ വന്നതോടെ ട്രോളുകളും തലപൊക്കി.
ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ വ്യക്തി കൂടിയാണ് ബാസിത്. ഇടമുറിയാതെയുള്ള പ്രസംഗവും ‘തഗ്ഗ്’ മറുപടികളുമാണ് ബാസിത് ആല്‍വിയെ ശ്രദ്ധേയനാക്കുന്നത്. തുടര്‍ന്ന് വിവിധ ചാനലുകളില്‍ ബാസിത് എത്തിയിരുന്നു. മാത്രമല്ല, ബാസിതിനെ ‘തഗ്ഗുകളുടെ രാജകുമാരന്‍’ എന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ വിശേഷിപ്പിച്ചിരുന്നത്. ഇയാള്‍ക്ക് നിരവധി ആരാധകരുമുണ്ടായിരുന്നു.
നേരത്തെ ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരി, രാജേഷ് പെരുമുണ്ടശ്ശേരി എന്നിവര്‍ക്കെതിരായ വിവാദ പരാമര്‍ശത്തിന്റെ പേരിലും താരത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. പിഎഫ്‌ഐ നാദാപുരം മണ്ഡലം കമ്മറ്റി നടത്തിയ പരിപാടിയിലായിരുന്നു ബാസിത് ആല്‍വിയുടെ അന്നത്തെ വിവാദ പരാമര്‍ശം.
‘ഹിന്ദു ഐക്യവേദിയുടെ തല മുതിര്‍ന്ന നേതാവ് വത്സന്‍ തില്ലങ്കേരിയും രാജേഷും മനസിലാക്കണം, നാല്‍പതോളം ആര്‍എസ്എസുകാരും നാലോളം പോലീസുകാരുടെയും ബലത്തില്‍ അകമ്പടി നിന്നാണ് പോപ്പുലര്‍ ഫ്രണ്ടിനെ വെല്ലുവിളിച്ചിരിക്കുന്നത്. എന്നാല്‍ ഇരുവര്‍ക്കും ഇസഡ് കാറ്റഗറിയും വൈ കാറ്റഗറിയും ഒന്നും ഉണ്ടാവില്ല. ഒരു കാലത്ത് ഈ സൂരക്ഷ മാറുന്ന ദിനം വരും.
അന്ന് ഞങ്ങള്‍ ഷാന്‍ സാഹിബിന്റെ വിധി അവരെ പേരില്‍ നടപ്പിലാക്കിയിരിക്കും. ഇതാണ് പോപ്പുലര്‍ ഫ്രണ്ടിന് പറയാനുള്ളതെന്നുമായിരുന്നു അന്നത്തെ പ്രസംഗം. വത്സന്‍ തില്ലങ്കേരിയും സന്ദീപ് വാര്യറുമൊക്കെ പ്രസംഗിച്ച് നടക്കുന്നത് എന്‍ ആര്‍ സിയും സി എ എയും ഒന്നും മുസ്ലിം സമുദായത്തിന് പ്രശ്‌നം ഉണ്ടാക്കില്ലെന്നാണ്.
മുസ്ലിം സമുദായത്തിന് പ്രശ്‌നം ഉണ്ടാക്കാതിരിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലതെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ഏതെങ്കിലും പ്രശ്‌നം സൃഷ്ടിച്ച്, പൌരത്വം തെളിയിക്കുന്നതിന് വേണ്ടി ക്യൂ നില്‍ക്കേണ്ടി വന്നാല്‍ വത്സന്‍ തില്ലങ്കേരിയുടേയും സന്ദീപ് വാര്യയുടേയും അടക്കമുള്ള ആര്‍ എസ് എസ് നേതാക്കള്‍ക്ക് വിധവ പെന്‍ഷന് വേണ്ടി അപേക്ഷിക്കേണ്ട ഗതിവരുമെന്നും നാദാപുരത്ത് ബാസിത് ആല്‍വി പ്രസംഗിച്ചിരുന്നു.
