Hollywood
ദക്ഷിണാഫ്രിക്കന്‍ റാപ്പര്‍ കീര്‍നന്‍ ഫോര്‍ബ്‌സ് വെടിയേറ്റു മരിച്ചു
ദക്ഷിണാഫ്രിക്കന്‍ റാപ്പര്‍ കീര്‍നന്‍ ഫോര്‍ബ്‌സ് വെടിയേറ്റു മരിച്ചു
Published on
പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ റാപ്പര്‍ കീര്‍നന്‍ ഫോര്‍ബ്‌സ് വെടിയേറ്റു മരിച്ചു. 35 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി ദക്ഷിണാഫ്രിക്കയിലെ തെക്കുകിഴക്കന്‍മേഖലയായ ഡര്‍ബനിലാണ് സംഭവം.
എകെഎ എന്ന പേരില്‍ പ്രശസ്തനായ കീര്‍നന്‍ ഹോട്ടലില്‍നിന്ന് കാറിലേക്ക് മറ്റൊരാള്‍ക്കൊപ്പം നടക്കുകയായിരുന്നു. ആ സമയം തോക്കുമായി അടുത്തെത്തിയ രണ്ടുപേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നയാള്‍ക്കും വെടിയേറ്റു.
കീര്‍നന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അച്ഛനമ്മമാരാണ് മരണവിവരം പുറംലോകത്തെ അറിയിച്ചത്. വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
ലോകത്ത് കൊലപാതകനിരക്ക് ഏറ്റവും കൂടുതലുള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക. വെടിവെപ്പും ഇവിടെ പതിവാണ്.
Continue Reading
You may also like...
Related Topics:Music
