Connect with us

രൺവീറിൻറെയും ദീപികയുടെയും മകൾ ദുവ പിറന്നിട്ട് മൂന്ന് മാസം; പിന്നാലെ മുടി ദാനം ചെയ്ത് നടന്റെ അമ്മ; പിന്നിലെ കാരണം കേട്ടോ?

Actor

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. ഇരുവർക്കും കുഞ്ഞ് പിറന്നതോടെ ആവേശത്തിലായിരുന്നു കുടുംബവും ആരാധകരുമെല്ലാം. ദുവ പദുകോണ്‍ സിങ് എന്നാണ് കുഞ്ഞിന് പേര്.

ഇപ്പോഴിതാ ദുവയ്ക്ക് വേണ്ടി മുടി ദാനം ചെയ്തിരിക്കുകയാണ് രണ്‍വീറിന്റെ അമ്മ അഞ്ജു ഭവാനി. സമൂഹ മാധ്യമത്തിലൂടെയാണ് ഈ വിവരം അഞ്ജു പങ്കുവച്ചത്. ദുവയുടെ മൂന്നാം മാസത്തോടു അനുബന്ധിച്ച് മുറിച്ച മുടി കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ചിത്രവും ഇവര്‍ പങ്കുവച്ചു. സമൂഹ മാധ്യമത്തിൽ കുറിച്ച പോസ്റ്റ് ഇങ്ങനെ..

തന്റെ പ്രിയപ്പെട്ട ദുവയ്ക്ക് സന്തോഷകരമായ മൂന്നാം മാസം ആശംസിക്കുന്നെന്നാണ് താരം കുറിച്ചത്. സ്‌നേഹവും പ്രതീക്ഷയും കൊണ്ട് ഈ ദിവസം പ്രത്യേകതയുണ്ടാക്കുന്നതാണ്.

വളര്‍ന്നുവരുന്ന ദുവയുടെ സന്തോഷവും അവളുടെ ഭംഗിയും നാം ആഘോഷിക്കുമ്പോള്‍, നന്മയുടെയും ദയയുടെയും ശക്തിയെക്കുറിച്ചും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ ചെറിയ പ്രവൃത്തി പ്രയാസകരമായ സമയത്തിലൂടെ കടന്നുപോകുന്ന ഒരാള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നെന്നും രണ്‍വീറിന്റെ അമ്മ കുറിച്ചു.

Continue Reading
You may also like...

More in Actor

Trending