Connect with us

“ധ്യാൻ ശ്രീനിവാസൻ മലയാള സിനിമയിലെ ഒരു സൈസ്‌ കുളയട്ട, രക്ഷപെട്ട്‌ പോകുന്നത്‌ നാക്കിന്റെ ബലത്തിൽ” ; യോഗ്യതയില്ല, നയൻതാര ഒരിക്കൽ തുറന്നടിക്കും; രൂക്ഷവിമർശനവുമായി രഞ്ജിത്ത് രവീന്ദ്രൻ

featured

“ധ്യാൻ ശ്രീനിവാസൻ മലയാള സിനിമയിലെ ഒരു സൈസ്‌ കുളയട്ട, രക്ഷപെട്ട്‌ പോകുന്നത്‌ നാക്കിന്റെ ബലത്തിൽ” ; യോഗ്യതയില്ല, നയൻതാര ഒരിക്കൽ തുറന്നടിക്കും; രൂക്ഷവിമർശനവുമായി രഞ്ജിത്ത് രവീന്ദ്രൻ

“ധ്യാൻ ശ്രീനിവാസൻ മലയാള സിനിമയിലെ ഒരു സൈസ്‌ കുളയട്ട, രക്ഷപെട്ട്‌ പോകുന്നത്‌ നാക്കിന്റെ ബലത്തിൽ” ; യോഗ്യതയില്ല, നയൻതാര ഒരിക്കൽ തുറന്നടിക്കും; രൂക്ഷവിമർശനവുമായി രഞ്ജിത്ത് രവീന്ദ്രൻ

മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് ധ്യാൻ ശ്രീനിവാസൻ. വളരെ പെട്ടന്നാണ് താരത്തിന്റെ വാർത്തകളെല്ലാം വൈറലാകുന്നത്. നടൻ ധ്യാൻ ശ്രീനിവാസിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് രഞ്ജിത്ത് രവീന്ദ്രൻ. മലയാള സിനിമയിലെ കുളയട്ടയാണ് നടൻ ധ്യാൻ ശ്രീനിവാസനെന്നാണ് വിമർശനം.

ദുൽഖർ, പ്രണവ്‌, ഗോകുൽ ഒക്കെ വിമർശിക്കപ്പെടുമ്പോൾ ഇവരേക്കാൾ മോശമായ ഒരു സ്റ്റാർ കിഡ്‌ രക്ഷപെട്ട്‌ പോകുന്നത്‌ നാക്കിന്റെ ബലത്തിൽ മാത്രമാണെന്നാണ് രഞ്ജിത്ത് പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. ”ധ്യാൻ ഒരു സിനിമ സംവിധാനം ചെയ്തു എന്നും അതിൽ നയൻതാര അഭിനയിച്ചു എന്നുമൊക്കെ പറഞ്ഞാൽ അവിശ്വസനീയമാണ്‌. ശ്രീനിവാസൻ തന്നെ സഹായിച്ചിട്ടില്ല എന്നൊക്കെ ധ്യാൻ വന്നിരുന്ന് പറയുമ്പോൾ അതല്ലാതെ എന്താണ്‌ ധ്യാനിന്റെ യോഗ്യത ? എന്നെങ്കിലും നയൻതാര അത്‌ പറയും എന്ന് കരുതാം.”-രഞ്ജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം..

”ആരും ധ്യാൻ ശ്രീനിവാസനെ വിമർശ്ശിച്ച്‌ കാണുന്നില്ല, പക്ഷെ മലയാള സിനിമയിലെ ഒരു സൈസ്‌ കുളയട്ടയാണ്‌ ധ്യാൻ. അഭിനയം, ഡയറക്ഷൻ തുടങ്ങി സിനിമയുമായി ബന്ധമുള്ള ഏതെങ്കിലും മേഖലയിൽ ധ്യാൻ കൊള്ളാം എന്ന് തോന്നിയിട്ടില്ല. ദുൽഖർ, പ്രണവ്‌ ഗോകുൽ ഒക്കെ വിമർശ്ശിക്കപ്പെടുമ്പൊൾ ഇവരേക്കാൾ മോശമായ ഒരു സ്റ്റാർ കിഡ്‌ രക്ഷപെട്ട്‌ പോകുന്നത്‌ നാക്കിന്റെ ബലത്തിൽ മാത്രമാണ്‌.


വർഷങ്ങൾക്ക്‌ ശേഷം സിനിമ വിനീതിന്റെ സർവ്വ ക്രിഞ്ച്‌ എലമെന്റ്സു ഉള്ളതായിരുന്നു, അത്‌ ഒരു ലോകോത്തര സൃഷ്ടിയാണ്‌ എന്നൊന്നും വിനീത്‌ പ്രത്യേകിച്ച്‌ അവകാശപ്പെട്ടില്ല; പക്ഷെ ധ്യാനാണ്‌ അത്‌ ഉദാത്ത സൃഷ്ടിയാണ്‌ എന്നൊക്കെ തള്ളിയത്‌. സിനിമ ഓറ്റിറ്റിയിൽ വന്നതോടെ ധ്യാൻ പ്ലേറ്റ്‌ തിരിച്ചു, വിമർശ്ശനം ഫുൾ വിനീതിന്റെ തലയിൽ വച്ചുകെട്ടി പുണ്യാളനായി!”.

”ഈ ഒരു സ്കിൽസെറ്റ്‌ കൊണ്ട്‌ മാത്രം ഫീൽഡിൽ നിൽക്കുന്ന ഒരാളാണ്‌ ധ്യാൻ. ധ്യാൻ ഒരു സിനിമ സംവിധാനം ചെയ്തു എന്നും അതിൽ നയൻതാര അഭിനയിച്ചു എന്നും ഒക്കെ പറഞ്ഞാൽ അവിശ്വസനീയമാണ്‌. ശ്രീനിവാസൻ തന്നെ സഹായിച്ചിട്ടില്ല എന്നൊക്കെ ധ്യാൻ വന്നിരുന്ന് പറയുമ്പോൾ അതല്ലാതെ എന്താണ്‌ ധ്യാനിന്റെ യോഗ്യത ? എന്നെങ്കിലും നയൻതാര അത്‌ പറയും എന്ന് കരുതാം. പണ്ട്‌ ശ്രീനിവാസൻ പറഞ്ഞിരുന്നു, താൻ ചെയ്യാതെ പോയ സിനിമകളാണ്‌ മലയാള സിനിമക്ക്‌ ചെയ്ത സംഭാവന എന്ന്! പക്ഷെ പുള്ളി ചെയ്ത ഈ സംഭാവന എന്തായാലും‌ മലയാള സിനിമക്ക്‌ വളരെ നല്ല ഒരിതായിരിക്കും.-” എന്നാണ് രഞ്ജിത്ത് രവീന്ദ്രൻ കുറിച്ചത്.

More in featured

Trending