Connect with us

അത് വരെ ‘അണ്ണാ’ എന്ന് വിളിക്കുന്ന ലാൽ പിണങ്ങി കഴിഞ്ഞാൽ വിളിക്കുന്നത് മറ്റൊരു പേര് !! രഞ്ജിത്ത് പറയുന്നത് കേൾക്കൂ…

Interviews

മലയാളത്തിന്റെ താരരാജാവ് മോഹൻലാലും സൂപ്പര്‍ ഡയറക്ടര്‍ രഞ്ജിത്തും തമ്മിൽ ദീർഘനാളത്തെ സൗഹൃദമാണുള്ളത്. എന്നാലും ലൊക്കേഷനിൽ ഇരുവരും പിണങ്ങാറും മിണ്ടാതെയിരിക്കാറുമുണ്ട്. രസകരമായ ആ അനുഭവത്തെ കുറിച്ച് മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിൽ രഞ്ജിത്ത് പറയുകയുണ്ടായി.

“ലാലിന്റെയുള്ളിൽ ഒരു ചെറിയ കുട്ടിയുണ്ട്. വളരെ സെൻസിറ്റീവ് ആണ് ആ കുട്ടി. അങ്ങനെയൊരു കുട്ടി എന്റെയുള്ളിലും ഉണ്ടാവാം. അതുകൊണ്ട് ഞങ്ങൾ തമ്മിൽ കുട്ടികളെപ്പോലെ തല്ലുകൂടാറുണ്ട്. ഡ്രാമയുടെ ലണ്ടനിലെ ലൊക്കേഷനിലും ഞങ്ങൾ പിണങ്ങി മിണ്ടാതിരുന്നിട്ടുണ്ട്.”

“സാധാരണ ‘അണ്ണാ’ എന്നാണ് ലാൽ എന്നെ വിളിക്കാറ്. ഞാൻ തിരിച്ച് ‘അണ്ണാച്ചി’ എന്നും. പിണങ്ങിക്കഴിഞ്ഞാൽ ‘രഞ്ജിത്ത്’ എന്നേ അദ്ദേഹം വിളിക്കൂ. ഞാൻ അപ്പോൾ ‘ലാൽ സാർ’ എന്നായിരിക്കും വിളിക്കുക. ലാൽ എന്നെ അപൂർവമായേ രഞ്ജീ എന്നു വിളിക്കാറുള്ളു. അത് സ്നേഹം കൂടി നിൽക്കുമ്പോഴാണ്. വളരെ സ്വകാര്യമായി ഞാനും ലാലു എന്നു വിളിക്കാറുണ്ട്; അതും സ്നേഹം കൂടുമ്പോൾ മാത്രം.”

ലാൽ ഒരു സിനിമയിൽ അഭിനയിക്കാൻ തീരുമാനിക്കുന്നത് അദ്ദേഹം ആ സിനിമയെ സ്നേഹിക്കുന്നതുകൊണ്ടാണെന്നും, അങ്ങനെ സ്നേഹിച്ചു കഴിഞ്ഞാൽ കഥാപാത്രത്തിനുവേണ്ടി എന്തു ത്യാഗത്തിനും അദ്ദേഹം തയ്യാറാകുമെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.

Ranjith about Mohanlal and fight between them

More in Interviews

Trending

Recent

To Top