Connect with us

രാത്രി ഇവിടെ നിന്ന്, അദ്ദേഹത്തിന്റെ കൂടെ കിടന്നതിന് ശേഷം പിറ്റേന്ന് രാവിലെ സന്തോഷത്തോടെ ഞാന്‍ എഴുന്നേറ്റ് പോവുമെന്ന് പോലും; പ്രോഗ്രാമിന് പോയപ്പോള്‍ നടന്ന സംഭവത്തെ കുറിച്ച് രഞ്ജിനി ഹരിദാസ്

Malayalam

രാത്രി ഇവിടെ നിന്ന്, അദ്ദേഹത്തിന്റെ കൂടെ കിടന്നതിന് ശേഷം പിറ്റേന്ന് രാവിലെ സന്തോഷത്തോടെ ഞാന്‍ എഴുന്നേറ്റ് പോവുമെന്ന് പോലും; പ്രോഗ്രാമിന് പോയപ്പോള്‍ നടന്ന സംഭവത്തെ കുറിച്ച് രഞ്ജിനി ഹരിദാസ്

രാത്രി ഇവിടെ നിന്ന്, അദ്ദേഹത്തിന്റെ കൂടെ കിടന്നതിന് ശേഷം പിറ്റേന്ന് രാവിലെ സന്തോഷത്തോടെ ഞാന്‍ എഴുന്നേറ്റ് പോവുമെന്ന് പോലും; പ്രോഗ്രാമിന് പോയപ്പോള്‍ നടന്ന സംഭവത്തെ കുറിച്ച് രഞ്ജിനി ഹരിദാസ്

തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലര്‍ന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും ആകര്‍ഷിക്കുന്നത് ആയിരുന്നു. വിവിധ റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും ബിഗ്‌ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആദ്യ സീസണിലൂടെയും രഞ്ജിനി പ്രേക്ഷകര്‍ക്ക മുന്നിലെത്തിയിരുന്നു.

വ്യക്തമായ കാഴ്ചപാടുകളും അഭിപ്രായങ്ങളുമുള്ള താരം അത് ആരുടെ മുന്നിലും തുറന്ന് പറയാന്‍ മടി കാണിക്കാറില്ല. അത് വഴി നിരവധി വിമര്‍ശനങ്ങള്‍ക്കും രഞ്ജിനി പാത്രമായിരുന്നു. വ്യക്തമായ കാഴ്ചപാടുകളും അഭിപ്രായങ്ങളുമുള്ള താരം അത് ആരുടെ മുന്നിലും തുറന്ന് പറയാന്‍ മടി കാണിക്കാറില്ല. അത് വഴി നിരവധി വിമര്‍ശനങ്ങള്‍ക്കും രഞ്ജിനി പാത്രമായിരുന്നു.

സ്‌റ്റേജ് ഷോകളില്‍ അവതാരികയായി നിറഞ്ഞു നിന്നിരുന്ന താരം ഇടയ്ക്ക് വെച്ച് വലിയൊരു ഇടവേള എടുത്തിരുന്നു. എന്നാല്‍ പിന്നീട് താരം തിരിച്ചെത്തിയിരുന്നു. സ്വന്തമായി അഞ്ചു നായ്ക്കളെ വളര്‍ത്തുന്നതിനൊപ്പം മിണ്ടാപ്രാണികള്‍ക്കെതിരെയുള്ള ക്രൂരതകള്‍ക്ക് ശബ്ദം ഉയര്‍ത്തുക വരെ ചെയ്യാറുണ്ട് രഞ്ജിനി.

നാല്‍പത് വയസിലേക്ക് എത്തിയതിന്റെ ചില പ്രശ്‌നങ്ങള്‍ തനിക്കുണ്ടെന്ന് അടുത്തിടെ നടി തന്നെ പറഞ്ഞിരുന്നു. അതേസമയം പരിപാടിയ്ക്ക് പോയ താന്‍ അവിടെയുള്ളവരുടെ കൂടെ കിടന്നിട്ടേ തിരിച്ച് പോവുകയുള്ളുവെന്ന് പറഞ്ഞതിനെ പറ്റി വെളിപ്പെടുത്തുകയാണ് താരമിപ്പോള്‍. നടി സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു രഞ്ജിനി ഹരിദാസ്. ഇപ്പോഴും മറക്കാന്‍ പറ്റാത്തൊരു സംഭവത്തെ കുറിച്ച് പറയുന്നതിനിടയിലാണ് ഇക്കാര്യം നടി പറഞ്ഞത്.

അടുത്തിടെ അനിയന്റെ വിവാഹം നല്ല രീതിയില്‍ നടത്തി കൊടുത്തെങ്കിലും താനിപ്പോഴും വിവാഹം കഴിക്കാന്‍ ഒരുക്കമല്ലെന്നാണ് രഞ്ജിനി പറയുന്നത്. അതേസമയം താന്‍ പ്രണയത്തിലാണെന്നും ബോയ്ഫ്രണ്ടിന്റെ കൂടെയുള്ള ജീവിതത്തെ പറ്റിയുമൊക്കെ നടി തന്നെ പറഞ്ഞിട്ടുണ്ട്. ഇതിനിടയിലാണ് വര്‍ക്കിന് പോയ സ്ഥലത്ത് നിന്നും ഒരനുഭവം ഉണ്ടായതിനെ പറ്റി രഞ്ജിനി വ്യക്തമാക്കിയത്.

രഞ്ജിനിയുടെ വാക്കുകളിങ്ങനെയായിരുന്നു;

‘എനിക്ക് അത്ര പരിചയമില്ലാത്ത സ്ഥലത്ത് വര്‍ക്കിന് പോയതിന് ശേഷം എന്റെ കൂടെ ആരുമില്ലെങ്കില്‍ ജോലി കഴിഞ്ഞ ഉടനെ തന്നെ ഞാന്‍ അവിടെ നിന്നും സ്ഥലം കാലിയാക്കും. എന്നാല്‍ അതിന് പറ്റാത്തൊരു ദിവസം അയാള്‍ രാത്രി പെയ്‌മെന്റിന്റെ കാര്യം പറയാന്‍ വന്നു. ഇന്ന് നിന്നിട്ട് പോയാല്‍ പോരെ എന്ന് ചോദിച്ചു. ഏയ് അതൊന്നും പറ്റില്ല. എനിക്കിന്ന് തന്നെ വീട്ടില്‍ പോവണമെന്ന് ഞാനും പറഞ്ഞു.

സത്യത്തില്‍ മരമണ്ടിയായ എനിക്ക് കാര്യം മനസിലായില്ല. ഇതോടെ അദ്ദേഹം തന്നെ സംസാരിച്ചു. ‘അതല്ല, കോര്‍ഡിനേറ്റര്‍ പറഞ്ഞു, ഇന്ന് രാത്രി ഇവിടെ നിന്ന്, അദ്ദേഹത്തിന്റെ കൂടെ കിടന്നതിന് ശേഷം പിറ്റേന്ന് രാവിലെ സന്തോഷത്തോടെ ഞാന്‍ എഴുന്നേറ്റ് പോവുമെന്ന് പോലും’,. കോര്‍ഡിനേറ്റര്‍ അങ്ങനെ പറഞ്ഞോ? എങ്കില്‍ പിന്നെ അതറിയണമല്ലോ എന്ന് കരുതി ലോബിയിലേക്ക് പോയി. എന്നിട്ട് കോര്‍ഡിനേറ്ററെ വിളിപ്പിച്ചു. പിന്നാലെ അവിടെയുള്ള െ്രെഡവര്‍ അടക്കം എല്ലാവരെയും വിളിച്ചു.

ചേട്ടാ.. ചേട്ടന്‍ പറഞ്ഞോ ഇദ്ദേഹത്തിന്റെ കൂടെ രാത്രിയില്‍ ഞാന്‍ കിടന്നുറങ്ങുമെന്ന്? അതിനുള്ള കാശ് ഞാന്‍ വാങ്ങിച്ചിരുന്നോ എന്നും ചോദിച്ചതായി രഞ്ജിനി വ്യക്തമാക്കുന്നു. താന്‍ ഇങ്ങനെയാണെന്നാണ്’, രഞ്ജിനി പരിപാടിയിലൂടെ പറയുന്നത്. അതേ സമയം രഞ്ജിനി ഇനിയും വിവാഹം കഴിക്കാത്തത് കൊണ്ടാണ് ഇത്തരം ചോദ്യങ്ങളൊക്കെ നേരിടേണ്ടി വരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

രഞ്ജിനിയുടെ വെളിപ്പെടുത്തല്‍ വീഡിയോയുടെ പ്രൊമോ വന്നത് മുതല്‍ നടിയുടെ വ്യക്തി ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കമന്റുകളാണ് വരുന്നത്. ഇനിയെങ്കിലും പ്രണയം പ്രഖ്യാപിച്ച് ഔദ്യോഗികമായി കാമുകനൊപ്പം ജീവിച്ചൂടേ എന്നാണ് ഒരു ആരാധകന്‍ രഞ്ജിനിയോട് ചോദിക്കുന്നത്. വൈകാതെ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണവുമായി രഞ്ജിനി തന്നെ എത്തുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.

നാല്‍പ്പതുകാരിയായ രഞ്ജിനി ഹരിദാസ് 2000ത്തില്‍ മിസ് കേരളയായിരുന്നു. ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടമായ വ്യക്തിയാണ് രഞ്ജിനി. താരത്തിന് വെറും ഏഴ് വയസുള്ളപ്പോഴാണ് അച്ഛന്റെ മരണം. അനിയന് ഒരു വയസ് പോലും തികഞ്ഞിട്ടില്ലായിരുന്നു. പലപ്പോഴും അച്ഛന്റെ വിയോഗത്തെ കുറിച്ച് രഞ്ജിനി സംസാരിച്ചിട്ടുണ്ട്. ഒരിക്കല്‍ ജെബി ജംഗ്ഷനില്‍ അതിഥി ആയി എത്തിയപ്പോള്‍ അച്ഛനില്ലാത്ത കുറവ് താന്‍ അനുഭവിച്ചിട്ടുണ്ടെന്ന് രഞ്ജിനി മനസ് തുറന്നിരുന്നു.

‘എന്റെ അച്ഛന്‍ മരിച്ച ശേഷം ഞങ്ങളെ കുറേക്കാലം നോക്കിയത് അപ്പുപ്പനാണ്. അച്ഛനില്ലാത്ത വിഷമം എന്നെ ഒരുപാട് ബാധിച്ചിട്ടുണ്ട്. കുറെ നാള്‍ ഞാന്‍ അത് കാര്യമാക്കിയിട്ടില്ല. പക്ഷെ ഏറ്റവും വിഷമിപ്പിച്ചത് സ്‌കൂള്‍ സമയത്ത് ഒക്കെയാണ്. സ്‌കൂളില്‍ പരെന്റ്‌സ് മീറ്റിങിന് എന്റെ ഫ്രണ്ട്‌സിന്റെ പേരന്റ്‌സ് ഒക്കെ വരുമ്പോള്‍ എനിക്ക് അത് കുറച്ചു അണ്‍കംഫര്‍ട്ടബിള്‍ ആയിരുന്നു. ഒരു ഏഴ് വയസ് മുതല്‍ പതിനാല് വയസ് വരെ ഞാന്‍ ഇടയ്ക്കിടെ തല കറങ്ങി വീഴുമായിരുന്നു. എന്നെ ഒരു വിധത്തില്‍ ആ നഷ്ടം ബാധിക്കുന്നുണ്ടായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending