Connect with us

പേർളിയുടെയും ശ്രീനിഷിന്റെയും പ്രണയം കള്ളമോ ?! വെളിപ്പെടുത്തലുമായി രഞ്‌ജിനി ഹരിദാസ് !! [വീഡിയോ കാണാം]…

Uncategorized

പേർളിയുടെയും ശ്രീനിഷിന്റെയും പ്രണയം കള്ളമോ ?! വെളിപ്പെടുത്തലുമായി രഞ്‌ജിനി ഹരിദാസ് !! [വീഡിയോ കാണാം]…

പേർളിയുടെയും ശ്രീനിഷിന്റെയും പ്രണയം കള്ളമോ ?! വെളിപ്പെടുത്തലുമായി രഞ്‌ജിനി ഹരിദാസ് !! [വീഡിയോ കാണാം]…

പേർളിയുടെയും ശ്രീനിഷിന്റെയും പ്രണയം കള്ളമോ ?! വെളിപ്പെടുത്തലുമായി രഞ്‌ജിനി ഹരിദാസ് !!

ബിഗ്‌ബോസിൽ നിന്ന് പുറത്തായെങ്കിലും പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട മത്സരാർഥികളിൽ ഒരാളായിരുന്നു രഞ്‌ജിനി ഹരിദാസ്. അവതാരക, അഭിനേത്രി എന്നീ മേഖലകളിലൊക്കെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച രഞ്‌ജിനി ബിഗ്‌ബോസിലും കളങ്കമില്ലാത്ത സ്വഭാവം കൊണ്ട് പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയിരുന്നു. ഈ ഒരു കാരണം കൊണ്ട് രഞ്‌ജിനി ബിഗ്‌ബോസിൽ നിന്ന് പുറത്തായപ്പോൾ ഒരുപാട് പ്രതിഷേധങ്ങളും സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു.

ഇപ്പോഴിതാ ഏറ്റവും കൂടുതൽ ആളുകൾ ചർച്ച ചെയ്യുന്ന പേർളി ശ്രീനിഷ് ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തലുമായി രഞ്‌ജിനി രംഗത്തെത്തിയിരിക്കുകയാണ്. അവരുടെ പ്രണയം അവരുടെ മാത്രം കാര്യമാണെന്നാണ് രഞ്‌ജിനി പറയുന്നത്. അവർ കല്യാണം കഴിക്കണമെന്ന് തീരുമാനിക്കുകയാണെങ്കിൽ അവർ കഴിക്കട്ടെയെന്നും, അതിൽ തനിക്ക് സന്തോഷം മാത്രമേ ഉള്ളൂ എന്നും രഞ്‌ജിനി പറയുന്നു.

അവരുടെ പ്രണയം കള്ളമാണെന്നും, ബിഗ്‌ബോസിൽ വിജയിയാകാൻ വേണ്ടി നടത്തുന്ന കളികളാണെന്നും തുടങ്ങി സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങളെ കുറിച്ചും രഞ്‌ജിനി തുറന്നടിച്ചു. അവരുടെ പ്രണയത്തെ കുറിച്ചുള്ള സംശയം ബിഗ്‌ബോസ് ഹൗസിനുള്ളിൽ വെച്ച് തന്നെ തൻ പ്രകടിപ്പിച്ചതാണെന്ന് പറഞ്ഞ രഞ്‌ജിനി മറ്റൊരാളുടെ പേർസണൽ കാര്യത്തിൽ ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്നും അതവരുടെ ഇഷ്ടമാണെന്നും കൂട്ടിച്ചേർത്തു.

 

അവരുടെ പ്രണയം ആളുകളുടെ പിന്തുണ പിടിച്ചു പറ്റാനുള്ള കളികൾ ആണോ അല്ലയോ എന്ന് തനിക്കറിയില്ലെന്ന് പ്രതികരിച്ച രഞ്‌ജിനി, അത് സത്യമാണെങ്കിൽ കല്യാണം നടക്കട്ടെ എന്ന ആശംസിക്കുകയും ചെയ്‌തു.ഇതെല്ലം ലോകമെമ്പാടും ആളുകൾ കാണുകയാണെന്നും അവരാണ് എല്ലാം തീരുമാനിക്കേണ്ടതെന്നും രഞ്‌ജിനി മെട്രോമാറ്റിനിക്ക് നൽകിയ പ്രത്യേക ഫോൺ അഭിമുഖത്തിൽ പറഞ്ഞു.

Ranjini Haridas about the Pearle – Sreenish affair

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top