Actress
എന്റെ നെഗറ്റീവ് അതാണ്. അവിടെ ഈഗോ അടിച്ചാൽ ഞാൻ വിട്ട് കൊടുക്കില്ല. അത് എന്റെ പ്രശ്നമാണെന്ന് എനിക്ക് അറിയാം; വിവാഹത്തെ കുറിച്ച് രഞ്ജിനി ഹരിദാസ്
എന്റെ നെഗറ്റീവ് അതാണ്. അവിടെ ഈഗോ അടിച്ചാൽ ഞാൻ വിട്ട് കൊടുക്കില്ല. അത് എന്റെ പ്രശ്നമാണെന്ന് എനിക്ക് അറിയാം; വിവാഹത്തെ കുറിച്ച് രഞ്ജിനി ഹരിദാസ്
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും ആകർഷിക്കുന്നത് ആയിരുന്നു. വിവിധ റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും ബിഗ്‌ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആദ്യ സീസണിലൂടെയും രഞ്ജിനി പ്രേക്ഷകർക്ക മുന്നിലെത്തിയിരുന്നു. വ്യക്തമായ കാഴ്ചപാടുകളും അഭിപ്രായങ്ങളുമുള്ള താരം അത് ആരുടെ മുന്നിലും തുറന്ന് പറയാൻ മടി കാണിക്കാറില്ല. അത് വഴി നിരവധി വിമർശനങ്ങൾക്കും രഞ്ജിനി പാത്രമായിരുന്നു.
42 കാരിയായ രഞ്ജിനി ഇപ്പോഴും അവിവാഹിതയാണ്. വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ഇതുവരെയും താരം തയ്യാറായിട്ടില്ല, ഇതേക്കുറിച്ച് പലരും താരത്തോട് ചോദിക്കാറുമുണ്ട്. ഇപ്പോഴിതാ ഇതേ കുറിച്ച് രഞ്ജിനി ഒരിക്കൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അമ്മ എന്നോട് വിവാഹം ചെയ്യാൻ പറയില്ല. പറഞ്ഞിട്ടുമില്ല. വിവാഹം ചെയ്യുകയാണെങ്കിൽ പങ്കാളിയെക്കുറിച്ച് തനിക്കൊരു സങ്കൽപ്പമുണ്ടെന്നും രഞ്ജിനി ഹരിദാസ് അന്ന് വ്യക്തമാക്കി.
കഴിഞ്ഞ പത്ത് വർഷമായി ഞാൻ പറയുന്നതാണ്. ഇതുവരെ അങ്ങനെയാെരാളെ കണ്ടെത്തിയിട്ടില്ല. നമു്കക് ഓരോരുത്തർക്കും ഓരോ ക്വാളിറ്റി ഉണ്ടാകും. എന്നേക്കാളും എല്ലാത്തിനും പോയിന്റ്1 ബെറ്റർ ആയിരിക്കണം. പോയിന്റ് 001 ആയാലും മതി. കാരണം അവിടെ ഈഗോ വരാൻ പാടില്ല. എന്റെ നെഗറ്റീവ് അതാണ്. അവിടെ ഈഗോ അടിച്ചാൽ ഞാൻ വിട്ട് കൊടുക്കില്ല. അത് എന്റെ പ്രശ്നമാണെന്ന് എനിക്ക് അറിയാം.
കഴിഞ്ഞ 20 വർഷം ഞാൻ ഡേറ്റ് ചെയ്തവരിൽ നോക്കിയാൽ എന്തെങ്കിലും ഒരെണ്ണത്തിൽ അവർക്ക് കോംപ്ലക്സ് അടിക്കും. ഇപ്പോൾ കോംപ്ലക്സ് അടുക്കുന്നത് ഞാൻ ജീവിക്കുന്ന ജീവിതത്തിലായിരിക്കും. എന്റെ ജീവിതം സ്വതന്ത്ര്യമായി ജീവിക്കുന്നു. എന്റെ തീരുമാനങ്ങളെല്ലാം ഞാനാണ് എടുക്കുന്നത്. ഒരു കാര്യം ചെയ്യാൻ എനിക്കൊരാളോട് ചോദിക്കേണ്ട. അതൊക്കെ മനസിലാക്കാൻ പറ്റണം.
അത് മനസിലാക്കണമെങ്കിൽ അതേ അനുഭവങ്ങൾ അദ്ദേഹത്തിനും ഉണ്ടായിരിക്കണം. അങ്ങനെ ഞാൻ ട്രെഡീഷണലാണ്. ആ പുരുഷൻ എല്ലാത്തിലും എന്നേക്കാളും മികച്ചതായിരിക്കണം. അങ്ങനെയൊരാൾ വരേണ്ടതുണ്ടെന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കി. മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് രഞ്ജിനി ഇതേകുറിച്ച് സംസാരിച്ചത്.
അടുത്തിടെയാണ് രഞ്ജിനി ദിവസങ്ങൾ നീണ്ട ജല ഉപവാസം നടത്തിയത്. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ സംസാരിക്കുകയും ചെയ്തു. ഭക്ഷണം കഴിക്കാതെയുള്ള ജല ഉപവാസം തനിക്ക് വലിയ തിരിച്ചറിവാണുണ്ടാക്കിയതെന്ന് രഞ്ജിനി വ്യക്തമാക്കി. ഭക്ഷണത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മൊത്തം മാറി.
വെള്ളവും അവശ്യ ധാതുക്കളും നൽകുന്നിടത്തോളം മനുഷ്യർക്ക് ഭക്ഷണമില്ലാതെ അതിജീവിക്കാൻ പറ്റുമെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നെന്ന് രഞ്ജിനി വ്യക്തമാക്കി. 14 ദിവസമാണ് രഞ്ജിനി ജല ഉപവാസം ചെയ്തത്. 14 ദിവസത്തിനുള്ളിൽ 4.7 കിലോ ഭാരം തനിക്ക് കുറഞ്ഞെന്നും രഞ്ജിനി വ്യക്തമാക്കിയിരുന്നു.
അതേസമയം രഞ്ജിനിയുടെ തീരുമാനത്തെ വിമർശിച്ചും നിരവധി പേർ മുന്നോട്ട് വന്നിട്ടുണ്ട്. പെട്ടെന്ന് ശരീരഭാരം കുറക്കാനുള്ള ഈ രീതി ജീവന് തന്നെ ആപത്തായി മാറിയേക്കുമെന്നാണ് ആരാധകർ പറയുന്നത്. ഇത്തരത്തിൽ ഒരിക്കലും ചെയ്യരുത്. ഇത് താങ്കളുടെ ജീവിന് തന്നെ ആപത്താണ്. കൃത്യമായ ഭക്ഷണ ക്രമീകരണങ്ങളും വർക്ക് ഔട്ടും ചെയ്ത് ശരീര ഭാരം കുറയ്ക്കൂ…ആവശ്യമെങ്കിൽ ഡോക്ടറുടെയും സഹായം തേടാമല്ലോ.
രഞ്ജിനിയുടെ ഈ രീതി പിന്തുടർന്നാൽ പലർക്കും ഇത് ദോഷമായി ബാധിക്കാം. ആരും ഇത് അനുകരിക്കരുത്. ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. കൃത്യമായ വ്യായാമമാണ് ഉചിതം എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരുന്നു. എന്നാൽ രഞ്ജിനി ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല.