തന്റെ സഹോദരിയെ വെറുക്കുന്നവരെ നിരീക്ഷിച്ചാല്‍ പൊതുവായി ചില സമാന സ്വഭാവങ്ങളുണ്ട്; വെളിപ്പെടുത്തലുമായി രംഗോലി ചന്ദേൽ
ബോളിവുഡിലെ ബോൾഡ് ലേഡി സ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് കങ്കണ റണാവത്ത്. ഏതു തരം കഥാപാത്രം ചെയ്യാനും തന്നെ കൊണ്ട് കഴിയും എന്ന് തെളിയിച്ച നടിയാണ് താരം. ബോളിവുഡിൽ കൂടാതെ തെന്നിന്ത്യയിലും താരത്തിന് ആരാധകർ ഏറെയാണ് . ബോളിവുകിൽ ഏറ്റവും അധികം വിമർശനങ്ങളും കേട്ടിട്ടുള്ള താരം കൂടിയാണ് കങ്കണ. കങ്കണയുടെ അത്രത്തോളം വേറെ ആരേലും ഇത്രയുമധികം വിമർശനങ്ങൾ കേട്ടിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്. ഇതായിപ്പോൾ കങ്കണയെ വിമർശിക്കുന്നവർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സഹോദരി രംഗോലി ചന്ദേല്‍.
തന്റെ സഹോദരി കങ്കണ റണാവത്തിനെ വെറുക്കുന്നവരെ നിരീക്ഷിച്ചാല്‍ പൊതുവായി ചില സമാന സ്വഭാവങ്ങളുണ്ടെന്ന് പറയുകയാണ് രംഗോലി. അവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ അതു വ്യക്തമാകുമെന്ന് പറയുകയാണ് രംഗോലി .
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യമായി പിന്തുണയ്ക്കുന്നതുകൊണ്ടാണ് കങ്കണയെ ആളുകള്‍ പരസ്യമായി വിമര്‍ശിക്കുന്നതെന്ന് രംഗോലി പറഞ്ഞു. ട്വിറ്ററിലൂടെയാണ് താരത്തിന്റെ സഹോദരിയും മാനേജരുമായ രംഗോലിയുടെ വെളിപ്പെടുത്തല്‍.
രംഗോലിയുടെ ട്വീറ്റിന്റെ പൂർണ രൂപം ഇങ്ങനെ :-
എന്റെ സഹോദരിയെ വെറുക്കുന്നവർ ഒന്നുകില്‍ ഹിന്ദുത്വത്തിനെതിരായി നില്‍ക്കുന്നവരായിരിക്കും, അല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെറുക്കുന്നവരായിരിക്കും. പാക്കിസ്താനെ സ്‌നേഹിക്കുന്നവരായിരിക്കും. അക്രമണസ്വഭാവമുള്ളവരുമായിരിക്കും. രംഗോലി ട്വീറ്റ് ചെയ്തു. ഈ പ്രത്യേകതകള്‍ ഇല്ലാത്ത ഒരാളെ കാണിച്ചുതരൂവെന്നും കണ്ടെത്തിയാല്‍ ഉടന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് പിന്‍വലിക്കുമെന്നും രംഗോലി ട്വീറ്റ് ചെയ്തു. നരേന്ദ്രമോദിയുടെ കടുത്ത ആരാധികയാണെന്ന് കങ്കണ പല തവണ സമൂഹത്തിനു മുന്നില്‍ വെളിപ്പെടുത്തിയിട്ടുള്ളതാണ്.
rangoli chandel- reveals- secret