Bollywood
‘എന്നെ അങ്കിള്‍ എന്ന് വിളിക്കരുത്’!; റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയോട് രണ്‍ബീര്‍ കപൂര്‍
‘എന്നെ അങ്കിള്‍ എന്ന് വിളിക്കരുത്’!; റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയോട് രണ്‍ബീര്‍ കപൂര്‍
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് രണ്‍ബീര്‍ കപൂര്‍. നടന്‍ നായകനായി എത്തുന്ന തൂ ജൂതി മേന്‍ മക്കര്‍ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരം ഇന്ത്യന്‍ ഐഡലില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇതിനിടെ റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായ കുട്ടിയോട് താരം നടത്തിയ അഭ്യര്‍ത്ഥനയാണ് ശ്രദ്ധനേടുന്നത്.
തന്നെ അങ്കിള്‍ എന്നു വിളിക്കേണ്ട എന്നാണ് താരം പറഞ്ഞത്. മത്സരാര്‍ത്ഥിയായ കുട്ടിയോട് സംസാരിക്കുന്നതിനിടെ താരത്തെ രണ്‍ബീര്‍ അങ്കിള്‍ എന്നു വിളിക്കുകയായിരുന്നു. ദയവായി അങ്കില്‍ എന്നു വിളിക്കരുതെന്നും ആര്‍കെ എന്നു വിളിക്കൂ എന്നുമായിരുന്നു താരത്തിന്റെ മറുപടി.
നീണ്ട താടി മകള്‍ രഹയ്ക്ക് ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്നും കുട്ടി ചോദിച്ചു. തന്നെ താടിവെച്ച് മാത്രമാണ് മകള്‍ കണ്ടിട്ടുള്ളതെന്നും താടി എടുത്തു കഴിഞ്ഞാല്‍ മകള്‍ക്ക് തന്നെ മനസിലാകുമോ എന്ന് പേടിയുണ്ടെന്നും താരം പറയുന്നു. മനസിലാകാതെ വന്നാല്‍ തന്റെ ഹൃദയം തകരുമെന്നും താരം പറയുന്നു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് രണ്‍ബീറിനും ആലിയ ഭട്ടിനും കുഞ്ഞ് പിറന്നത്. രഹ വന്നതിനു ശേഷം ജോലിക്കായി പുറത്തുപോകാന്‍ തോന്നുന്നില്ലെന്നും മകള്‍ക്കൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു. അടുത്തിടെ സെല്‍ഫിയെടുത്ത ആരാധകന്റെ ഫോണ്‍ താരം വലിച്ചെറിഞ്ഞത് വാര്‍ത്തയായിരുന്നു.
കൈയില്‍ മൊബൈല്‍ ഫോണുമായി നില്‍ക്കുന്ന ആരാധകനൊപ്പം രണ്‍വീര്‍ സെല്‍ഫിക്ക് പോസ് ചെയ്യുന്നത് വീഡിയോയില്‍ കാണാം. പെര്‍ഫെക്റ്റ് സെല്‍ഫി ക്ലിക്ക് ചെയ്യാന്‍ ആരാധകന്‍ പലവട്ടം ശ്രമിക്കുന്നത് കാണാം. തുടര്‍ന്ന് കുപിതനായ രണ്‍ബീര്‍ കപൂര്‍ ആരാധകനോട് ഫോണ്‍ ചോദിച്ചുവാങ്ങിയ ശേഷം വലിച്ചെറിയുകയായിരുന്നു.
ഇതിനകം താരത്തിന്റെ മൊബൈല്‍ ഫോണ്‍ വലിച്ചെറിയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ ഇത് മൊബൈല്‍ ഫോണ്‍ കമ്പനിയുടെ പ്രമോഷന്‍ ആണെന്നും ചിലര്‍ കമന്റ് ചെയ്തു. പതിനാറ് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആയിരക്കണക്കിന് ആരാധകര്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
