Connect with us

ആ വാർത്ത തെറ്റായിരുന്നു; പ്രചരിക്കുന്ന വാർത്തയെ കുറിച്ച് റാണയുടെ പിതാവ് സുരേഷ് ബാബു പ്രതികരിക്കുന്നു

Malayalam

ആ വാർത്ത തെറ്റായിരുന്നു; പ്രചരിക്കുന്ന വാർത്തയെ കുറിച്ച് റാണയുടെ പിതാവ് സുരേഷ് ബാബു പ്രതികരിക്കുന്നു

ആ വാർത്ത തെറ്റായിരുന്നു; പ്രചരിക്കുന്ന വാർത്തയെ കുറിച്ച് റാണയുടെ പിതാവ് സുരേഷ് ബാബു പ്രതികരിക്കുന്നു

സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും ചർച്ച വിഷയം ബാഹുബലി താരം റാണയുടെ വിവാഹമാണ്. റാണ വിവാഹ നിശ്ചയം കഴിഞ്ഞെനുളള വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ ഇതാ വാർത്തക്കെതിര റാണയുടെ പിതാവും നിർമ്മാതാവും നടനുമായ സുരേഷ് ബാബു
വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ലെന്ന് സുരേഷ് ബാബു ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു

വിവാഹ നിശ്ചയത്തിന് മുൻപ് വീട്ടുകാരെ കാണുന്ന ആചാര പ്രകരമുള്ള ചടങ്ങായിരുന്നു അത്. വിവാഹത്തിന് മുൻപ് വധുവിന്റെ ബന്ധുക്കളെ കാണുന്ന ഒരു ചടങ്ങ് തെലുങ്ക് നാട്ടിൽ ഉണ്ട്. അതാണ് കഴിഞ്ഞ ദിവസം നടന്നതെന്നും റാണയുടെ പിതാവ് പറഞ്ഞു. കൂടാതെ ഈ ബന്ധവുമായി മുന്നോട്ടു പോകാന്‍ ഞങ്ങള്‍ക്ക് സന്തോഷമാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. വിവാഹത്തിനെ കുറിച്ചും നിശ്ചയത്തിനെ കുറിച്ചും ചർച്ച ചെയ്തുവെന്നും ഇദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു

. മിഹീക ബജാജിയാണ് റാണയുടെ വധു. കാമുകി തന്റെ വിവാഹാഭ്യർത്ഥന സ്വീകരിച്ചതായി താരം തന്നെയായിരുന്നു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.പ്രണയിനി മിഹീഖ ബജാജിന്റെ ചിത്രം പങ്കുവച്ച് ”അവള്‍ യെസ് പറഞ്ഞു” എന്നാണ് സോഷ്യല്‍ മീഡിയയില്‍ റാണ കുറിച്ചത്. ഹൈദരാബാദ് സ്വദേശിയാണ് മിഹീഖ. ഡ്യൂ ഡ്രോപ് ഡിസൈന്‍ സ്റ്റുഡിയോ എന്ന ഡിസൈന്‍ സ്ഥാപനം നടത്തുന്നുണ്ട്

Rana Daggubati

More in Malayalam

Trending

Recent

To Top