Actress
ആ സംവിധായകനുമായി പ്രണയം, ഗർഭിണിയായതോടെ അലസിപ്പിക്കാൻ 75 ലക്ഷം ചോദിച്ചു; അന്ന് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ വാർത്ത ഇങ്ങനെ!
ആ സംവിധായകനുമായി പ്രണയം, ഗർഭിണിയായതോടെ അലസിപ്പിക്കാൻ 75 ലക്ഷം ചോദിച്ചു; അന്ന് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ വാർത്ത ഇങ്ങനെ!
തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നായികയാണ് രമ്യ കൃഷ്ണൻ. സോഷ്യൽ മീഡിയയിൽ പലപ്പോഴും രമ്യയുടെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച നേരം പുലരുമ്പോൾ എന്ന മലയാള ചിത്രമായിരുന്നു നടി നായികയായി ഷൂട്ട് ചെയ്യപ്പെട്ട ആദ്യ സിനിമ. എന്നാൽ 1985ൽ ഷൂട്ട് ചെയ്ത ചിത്രം റിലീസിന് എത്തിയത് 1986ലായിരുന്നു.
വൈ.ജി. മഹേന്ദ്രക്കൊപ്പം അഭിനയിച്ച വെള്ളൈ മനസ് ആയിരുന്നു രമ്യ കൃഷ്ണന്റേതായി ആദ്യമായി റിലീസ് ചെയ്യപ്പെട്ട സിനിമ. നായികയായി മാത്രമല്ല, സഹനടിയായും വില്ലത്തിയായുമെല്ലാം രമ്യ കൃഷ്ണൻ അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. മോഹൻലാൽ മുതൽ രജനീകാന്ത് വരെയുള്ള സൂപ്പർ താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. പടയപ്പയിലെ നീലാംബരിയും ബാഹുബലിയിലെ രാജമാതയുമെല്ലാം എന്നും പ്രേക്ഷകർ ഓർത്ത് വെയ്ക്കുന്നവയാണ്.
എന്നാൽ രമ്യയുടെ പേര് പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറയാറുണ്ടായിരുന്നു. പ്രശസ്ത സംവിധായകൻ കെസ് രവികുമാറുമായുള്ള രമ്യയുടെ ബന്ധം ഒരുകാലത്ത് ചൂടേറിയ ചർച്ചാ വിഷയമായിരുന്നു. 1999 ൽ രവികുമാർ സംവിധാനം ചെയ്ത പടയപ്പയിലെ രമ്യ കൃഷ്ണന്റെ വേഷം അവരുടെ കരിയറിനെ മാത്രമല്ല തമിഴ് സിനിമയെ തന്നെ മാറ്റി മറിച്ചതായിരുന്നു. സാക്ഷാൽ രജനീകാന്തിനെ പോലും സൈഡാക്കുന്നതായിരുന്നു ചിത്രത്തിലെ രമ്യ കൃഷ്ണന്റെ പ്രകടനം. ഇന്നും രമ്യ കൃഷ്ണനെന്ന് പറയുമ്പോൾ ആരാധകരുടെ മനസിലേക്ക് ഓടിവരുന്നത് പടയപ്പയാണ്.
പടയപ്പയ്ക്ക് പിന്നാലെ രണ്ട് സിനിമകളിലും രമ്യ കൃഷ്ണനും രവികുമാറും ഒരുമിക്കുകയുണ്ടായി. ഇതിനിടെയാണ് രമ്യയും രവികുമാറും പ്രണയത്തിലാകുന്നത്. എന്നാൽ ഈ സമയം രവികുമാർ വിവാഹിതനായിരുന്നു. ഈ വിവാഹത്തെക്കുറിച്ച് രമ്യയ്ക്ക് അറിവുണ്ടായിരുന്നു. അതേസമയം ചില റിപ്പോർട്ടുകൾ പറഞ്ഞത് രവികുമാറുമായുള്ള ബന്ധത്തിൽ രമ്യ കൃഷ്ണൻ ഗർഭിണിയായി എന്നായിരുന്നു. ഇതോടെ നടിയുമായുള്ള അവിഹിത ബന്ധം അവസാനിപ്പിക്കാൻ രവികുമാർ തീരുമാനിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.
എന്നാൽ അത്ര പെട്ടെന്ന് രവികുമാറിനെ ഉപേക്ഷിക്കാൻ രമ്യ കൃഷ്ണൻ തയ്യാറായില്ല. സംവിധായകനോട് ബന്ധം അവസാനിപ്പിക്കാനും ഗർഭം അലസിപ്പിക്കാനുമായി രമ്യ കൃഷ്ണൻ 75 ലക്ഷം രൂപ ചോദിച്ചുവെന്നാണ് ചില ഗോസിപ്പ് കോളങ്ങൾ റിപ്പോർട്ട് ചെയ്തത്. രവികുമാർ ഈ പണം നൽകിയെന്നും അതോടെ ആ ബന്ധം അവസാനിച്ചുവെന്നുമാണ് പറയപ്പെടുന്നത്.
ഈ സംഭവം അക്കാലത്ത് വിവാദമായെങ്കിലും രമ്യയുടെ കരിയർ ശക്തമായി തന്നെ മുന്നോട്ട് പോയി. വലിയ താരമായി മാറുകയും ചെയ്തു രമ്യ കൃഷ്ണൻ. രവികുമാറുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമാണ് രമ്യ കൃഷ്ണൻ സംവിധായകൻ കൃഷ്ണ വംശിയുമായി പ്രണയത്തിലാകുന്നതും 2003 ജൂൺ 12 ന് ഇരുവരും വിവാഹിതരാവുന്നതും.
തന്റെ ഇരുപത്തിയൊമ്പതാം വയസിലായിരുന്നു രമ്യ കൃഷ്ണൻ നീലാംബരി എന്ന ആ കഥാപാത്രം ചെയ്യുന്നത്. മാസും ക്ലാസും സ്ത്രീ കഥാപാത്രങ്ങൾക്കും വഴങ്ങുമെന്ന് നീലാംബരിയിലൂടെ രമ്യ തെളിയിക്കുകയായിരുന്നു. എന്നാൽ നീലാംബരിയെ കുറിച്ച് തന്നോട് പറയുമ്പോൾ തനിക്ക് വളരെയധികം ഭയം തോന്നിയിരുന്നെന്നാണ് നടി അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞത്.
നീലാംബരിയെ കുറിച്ച് എന്നോട് പറയുമ്പോൾ എനിക്ക് വളരെയധികം ഭയം തോന്നിയിരുന്നു. എന്നാൽ ആ സമയത്ത് വേറെ ചോയ്‌സ് എനിക്ക് ഇല്ലാത്തത് കൊണ്ടാണ് ഞാൻ അത് ചെയ്തത്. പക്ഷേ ആ കഥാപാത്രമായി ഞാൻ ആത്മാർത്ഥമായി അഭിനയിച്ചു. അതായിരുന്നു എന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറിയത്.
അതുപോലെ നമ്മൾ പ്രതീക്ഷിക്കാത്ത ചിലതൊക്കെ നടക്കും. വ്യത്യസ്തമായ കഥാപ്രാത്രം അഭിനയിക്കാനായി നിങ്ങളെ സമീപിച്ചാൽ, എന്തു കൊണ്ടാണ് അങ്ങനെ ആവശ്യപ്പെടുന്നതെന്ന് ആലോചിച്ച് വേണം തീരുമാനമെടുക്കാൻ. അല്ലാതെ മനസിനെ ബ്ലോക്ക് ചെയ്ത് വയ്ക്കരുത് എന്നുമാണ് നടി പറഞ്ഞത്.
