Connect with us

സുരേഷ് ഗോപിയെ ഞങ്ങള്‍ മുഖ്യമന്ത്രിയായിട്ടാണ് കാണുന്നത്; രാമസിംഹന്‍ പറഞ്ഞത് കേട്ടോ?

Actor

സുരേഷ് ഗോപിയെ ഞങ്ങള്‍ മുഖ്യമന്ത്രിയായിട്ടാണ് കാണുന്നത്; രാമസിംഹന്‍ പറഞ്ഞത് കേട്ടോ?

സുരേഷ് ഗോപിയെ ഞങ്ങള്‍ മുഖ്യമന്ത്രിയായിട്ടാണ് കാണുന്നത്; രാമസിംഹന്‍ പറഞ്ഞത് കേട്ടോ?

നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയെ ബിജെപി കോര്‍ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുത്തുവെന്നുള്ള വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോഴിതാ സുരേഷ് ഗോപിയെ ബിജെപി കോര്‍ കമ്മിറ്റിയിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്ത് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍.

മനുഷ്യത്വമുള്ളവര്‍ ബിജെപിയുടെ കോര്‍ കമ്മിറ്റിയില്‍ വേണമെന്ന് കേന്ദ്രത്തിന് തോന്നിയിട്ടുണ്ടാകുമെന്നും അതിനാലാണ് സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിക്ക് എറ്റവും കൂടുതല്‍ വോട്ട് നേടി നല്‍കിയ വ്യക്തിയാണ് സുരേഷ് ഗോപിയെന്ന് രാമസിംഹന്‍ ചൂണ്ടിക്കാട്ടി. തൃശൂരില്‍ പ്രവര്‍ത്തിക്കാന്‍ സുരേഷ് ഗോപിയ്ക്ക് ഒരു വര്‍ഷം കൊടുത്തിരുന്നെങ്കില്‍ അദ്ദേഹം ജയിച്ച് എംഎല്‍എയോ എംപിയോ ആകുമായിരുന്നു എന്നും അദ്ദേഹത്തിന് അവസരം കൊടുക്കണമെന്നും രാമസിംഹന്‍ പറഞ്ഞു.

സുരേഷ് ഗോപിയെ ഞങ്ങള്‍ മുഖ്യമന്ത്രിയായിട്ടാണ് കാണുന്നതെന്നും അദ്ദേഹം ഭാവിയിലൊരു മുഖ്യമന്ത്രിയായാല്‍ എന്താണ് കുഴപ്പമെന്നും രാമസിംഹന്‍ ചോദിച്ചു. സുരേഷ് ഗോപി മുഖ്യമന്ത്രിയാകണം എന്നാണ് ആഗ്രഹം. ഇക്കാര്യത്തില്‍ നല്ല വിശ്വാസമുണ്ടെന്നും എല്ലാവരും അദ്ദേഹത്തെ പിന്തുണയ്ക്കുമെന്നും രാമസിംഹന്‍ പറഞ്ഞു.

ജെപിയുടെ മുൻ എം പി സ്ഥാനത്ത് നിന്നും പടിയിറങ്ങിയതോടെ സുരേഷ് ഗോപി മറ്റു സ്ഥാനങ്ങൾ ഒന്നും ഇല്ലാതെ നിൽക്കുകയായിരുന്നു . കേരളത്തില്‍ ബിജെപി മുന്നേറുക എന്നതാണ് പാർട്ടി ലക്ഷ്യം വയ്ക്കുന്നത്. സുരേഷ് ഗോപിയെന്ന താരത്തെ മുന്‍ നിര്‍ത്തി കേരളത്തില്‍ ശക്തി പ്രാപിക്കുക എന്ന ലക്ഷ്യം ബിജെപി കേന്ദ്ര നേതൃത്വത്തിന് കുറെ കാലമായി ഉള്ളതാണ് . സാധാരണയുള്ള പതിവ് നടപടികളെ മറികടന്നാണ് താരത്തിന് ഔദ്യോഗിക ചുമതല നല്‍കിയിരിക്കുന്നത് . പ്രസിഡന്‍റും മുൻ പ്രസിഡന്‍റുമാരും ജനറൽ സെക്രെട്ടറിമാരും മാത്രമേ സാധാരണ കോർ കമ്മിറ്റിയിൽ വരുകയുള്ളൂ. ഇങ്ങനത്തെ പതിവാണ് പാർട്ടിക്കുള്ളത്. താരത്തെ ഉള്‍പ്പെടുത്തിയത് കേന്ദ്ര നിർദേശ പ്രകാരമാണ്. പലപ്പോഴും പാര്‍ട്ടി ചുമതലയേറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോഴൊക്കെ സുരേഷ് ഗോപി ഒഴിഞ്ഞു മാറുകയായിയുരുന്നു. എന്നാൽ അപ്പോഴൊക്കെ തന്‍റെ തൊഴില്‍ അഭിനയമാണെന്ന് പറഞ്ഞ് ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു സുരേഷ് ഗോപി.

Continue Reading
You may also like...

More in Actor

Trending

Recent

To Top