News
പാസ്സായി 37 വര്‍ഷത്തിനു ശേഷം തന്റെ ബി.ടെക് ബിരുദം സ്വീകരിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ
പാസ്സായി 37 വര്‍ഷത്തിനു ശേഷം തന്റെ ബി.ടെക് ബിരുദം സ്വീകരിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ
വിവാദ പ്രസ്താവനകൡലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ വ്യക്തിജീവിതത്തിലെ കൗതുകമുണര്‍ത്തുന്ന ഒരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. പാസ്സായി 37 വര്‍ഷത്തിനു ശേഷം തന്റെ ബി.ടെക് ബിരുദം സ്വീകരിച്ചതിനെക്കുറിച്ചാണ് അത്.
1985 ലാണ് രാം ഗോപാല്‍ വര്‍മ്മ ബി.ടെക് പാസ്സായത്. സിവില്‍ എന്‍ജിനീയറിംഗ് ആയിരുന്നു ബ്രാഞ്ച്. ആചാര്യ നാഗാര്‍ജുന യൂണിവേഴ്‌സിറ്റിയില്‍ ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷമെത്തി ബിരുദം സ്വീകരിച്ചതിന്റെ സന്തോഷം ചിത്രങ്ങള്‍ സഹിതം അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.
പാസ്സായി 37 വര്‍ഷത്തിനു ശേഷം എന്റെ ബി.ടെക് ഡിഗ്രി സ്വീകരിക്കുന്നതില്‍ വലിയ ആവേശം. സിവില്‍ എന്‍ജിനീയറിംഗ് പ്രാക്റ്റീസ് ചെയ്യുന്നതില്‍ താല്‍പര്യമൊന്നും ഇല്ലാതിരുന്നതിനാലാണ് 1985 ല്‍ ഞാന്‍ ബിരുദം സ്വാകരിക്കാതിരുന്നത്. ആചാര്യ നാഗാര്‍ജുന സര്‍വ്വകലാശാലയ്ക്ക് നന്ദി, ഡിഗ്രി സര്‍ട്ടിഫിക്കറ്റിന്റെ ചിത്രത്തിനൊപ്പം രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു.
ഒരുകാലത്ത് ഹിന്ദി സിനിമയില്‍ പുതിയ ദൃശ്യഭാഷയുമായി വന്ന് വലിയ തരംഗം സൃഷ്ടിച്ച സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. തെലുങ്കില്‍ തുടങ്ങി ബോളിവുഡിലേക്ക് ചേക്കേറിയ അദ്ദേഹം രംഗീല, സത്യ, കമ്പനി, സര്‍ക്കാര്‍ തുടങ്ങി വലിയ ഹിറ്റുകള്‍ സൃഷ്ടിച്ചു. തെലുങ്ക് പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ‘കൊണ്ടാ’യാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
