Connect with us

കയ്യിൽ നിന്നും പണം നൽകിയാണ് ആ സൂപ്പർസ്റ്റാർ പൊട്ടിപ്പൊളിഞ്ഞ അദ്ദേഹത്തിന്റെ സിനിമ തീയേറ്ററിൽ നിലനിർത്തിയത്; വെളിപ്പെടുത്തലുമായി രാം ​ഗോപാൽ വർമ

News

കയ്യിൽ നിന്നും പണം നൽകിയാണ് ആ സൂപ്പർസ്റ്റാർ പൊട്ടിപ്പൊളിഞ്ഞ അദ്ദേഹത്തിന്റെ സിനിമ തീയേറ്ററിൽ നിലനിർത്തിയത്; വെളിപ്പെടുത്തലുമായി രാം ​ഗോപാൽ വർമ

കയ്യിൽ നിന്നും പണം നൽകിയാണ് ആ സൂപ്പർസ്റ്റാർ പൊട്ടിപ്പൊളിഞ്ഞ അദ്ദേഹത്തിന്റെ സിനിമ തീയേറ്ററിൽ നിലനിർത്തിയത്; വെളിപ്പെടുത്തലുമായി രാം ​ഗോപാൽ വർമ

ബോളിവുഡ് പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് രാം ​ഗോപാൽ വർമ. ഇടയ്ക്കിടെ വിവാദങ്ങളിൽ ചെന്ന് പെടാറുള്ള അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തെലുങ്ക് സൂപ്പർ താരത്തെ കുറിച്ച് രാം ഗോപാൽ വർമ്മ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.

മുംബൈയിലെ കോർപ്പറേറ്റ് കമ്പനി തെലുങ്കിലെ ഒരു സൂപ്പർതാരത്തെ നായകനാക്കി സിനിമയെടുക്കാൻ മുന്നോട്ടുവന്നു. ആ ചിത്രം തിയേറ്ററുകളിൽ പരാജയപ്പെട്ടു. നിർമാതാവിന് നഷ്ടം സംഭവിക്കുകയും ചെയ്തു. തിയേറ്ററുകളിൽ നിന്ന് ചിത്രം നീക്കം ചെയ്യാനായിരുന്നു നിർമാതാക്കളുടെ തീരുമാനം.

പക്ഷേ ആ നടന്റെ ആരാധകർക്ക് അതൊരു അപമാനായി തോന്നും എന്നായപ്പോൾ അദ്ദേഹം കോർപ്പറേറ്റ് കമ്പനിയുടെ മേധാവിയെ വിളിച്ചു. കുറച്ച് ദിവസത്തേക്കുകൂടി ചിത്രം തിയേറ്ററുകളിൽ നിലനിർത്തണമെന്നും അതിനുള്ള പണം താൻ നൽകാമെന്നും പറഞ്ഞവെന്നാണ് രാം ഗോപാൽ വർമ്മ വെളിപ്പെടുത്തിയത്.

അദ്ദേഹത്തിന്റെ വാക്കുകൾ വൈറലായതോടെ നിരവധി പേരാണ് സംശയങ്ങളുമായി മുന്നോട്ട് വരുന്നത്. പവൻ കല്ല്യാണിനെ കുറിച്ചാണ് രാം ഗോപാൽ വർമ്മ പറഞ്ഞതെന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ ഇത് ഏത് താരമാണെന്ന് രാം ​ഗോപാൽ വർമ പറഞ്ഞിട്ടില്ല. ഏതായാലും ചർച്ചകൾ സജീവമായിരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ദി കേരള സ്റ്റോറി എന്ന സിനിമയെ പറ്റി രാം ഗോപാൽ വർമ്മ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. ദി കേരള സ്റ്റോറി സിനിമ കണ്ടതിൽ താൻ വളരെ സന്തോഷിക്കുന്നുവെന്നാണ് രാം ഗോപാൽ വർമ്മ പറയുന്നത്. വർഷങ്ങളായി ഞാൻ കണ്ട ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണിത്. സിനിമ കണ്ടതിന് ശേഷം ഞാൻ സംവിധായകനോടും, നിർമ്മാതാവിനോടും, നടി ആദ ശർമ്മയോടും സംസാരിച്ചു.

എനിക്ക് അത്തരം സിനിമകൾ ഇഷ്ടമാണ്. എന്നാൽ അതേ ടീമിന്റെ മറ്റൊരു ചിത്രം പുറത്തിറങ്ങി. എനിക്ക് അതിനെ കുറിച്ച് അറിയില്ലായിരുന്നു. എല്ലാവരും ആ സിനിമയെ അവഗണിച്ചു. എന്നാൽ അതും മികച്ച സിനിമയായിരുന്നു എന്നാണ് സംവിധായകൻ പറഞ്ഞത്. കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീ വ്രവാദ സംഘടനകൾ റി ക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമർഥിക്കുന്ന ചിത്രത്തിനെതിരെ വൻ തോതിലുള്ള പ്ര തിഷേധങ്ങളാണ് ഉയർന്നിരുന്നത്.

More in News

Trending