Bollywood
യാഷ് എന്ന് പേരുള്ള തീര്‍ത്തും അറിയപ്പെടാത്ത ഒരു വ്യക്തി ഇവിടെ 500 കോടി ഉണ്ടാക്കി, അപ്പോള്‍ ഷാരൂഖ് ചിത്രം 500 കോടിയൊക്കെ നേടുന്നത് വലിയ സംഭവമാണോ; രാം ഗോപാല്‍ വര്‍മ്മ
യാഷ് എന്ന് പേരുള്ള തീര്‍ത്തും അറിയപ്പെടാത്ത ഒരു വ്യക്തി ഇവിടെ 500 കോടി ഉണ്ടാക്കി, അപ്പോള്‍ ഷാരൂഖ് ചിത്രം 500 കോടിയൊക്കെ നേടുന്നത് വലിയ സംഭവമാണോ; രാം ഗോപാല്‍ വര്‍മ്മ
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററിലെത്തിയ ഷാരൂഖ് ഖാന്‍ ചിത്രമായിരുന്നു പത്താന്‍. വിമര്‍ശനങ്ങളും ബഹിഷ്‌കരണാഹ്വാനങ്ങളും റിലീസിന് മുന്നേ തന്ന ചിത്രത്തെ പിടികൂടിയിരുന്നുവെങ്കിലും പാന്‍ ഇന്ത്യന്‍ തലത്തില്‍ വലിയ വിജയമാണ് പതത്ാന്‍ നേടിക്കൊണ്ടിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് തിങ്കളാഴ്ച ചിത്രം നേടിയത് 25.50 കോടിയാണ്. ഈ വാരം ഇനിയുള്ള ദിനങ്ങളില്‍ ചിത്രം വീണ്ടും കുതിപ്പ് നടത്തും എന്ന് ഉറപ്പാണ്.
അതേസമയം അഞ്ച് ദിനങ്ങളില്‍ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 542 കോടിയാണ്. എന്നാല്‍ ഷാരൂഖിന്റെ ചിത്രം 500 കോടിയൊക്കെ നേടുന്നത് വലിയ സംഭവമാണോ എന്ന ചോദ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ.
‘നോക്കൂ, യാഷ് എന്ന് പേരുള്ള തീര്‍ത്തും അറിയപ്പെടാത്ത ഒരു വ്യക്തി ഇവിടെ 500 കോടി ബിസിനസ് ഉണ്ടാക്കുന്നുവെന്ന് കെജിഎഫ് 2 വിജയം ഓര്‍മ്മിപ്പിച്ച് രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു. അതിനാല്‍ ഷാരൂഖ് 500 കോടി ബിസിനസ് ഉണ്ടാക്കുന്നതൊക്കെ വലിയ കാര്യമാണോ’ എന്നുമാണ് രാം ഗോപാല്‍ വര്‍മ്മ ചോദിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഡബ്ബ് പടങ്ങള്‍ പോലും വന്‍ വിജയമാകുന്നത് എന്താണെന്ന് ബോളിവുഡ് പരിശോധിക്കണമെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.
അടുത്തകാലത്തായി പലരും സ്ഥാപിക്കാന്‍ ശ്രമിച്ച നാല് കെട്ടുകഥകളെ പൊളിക്കുന്നതാണ് പത്താന്റെ വിജയം തകര്‍ക്കുന്നത് എന്നാണ് രാം ഗോപാല്‍ വര്‍മ്മ മുമ്പ് ട്വീറ്റിലൂടെ അന്ന് പറഞ്ഞത്. ഷാരൂഖിന്റെ സിനിമ തകര്‍ത്ത 4 മിത്തുകളെ കുറിച്ച് അദ്ദേഹം ട്വീറ്റിലൂടെ തുറന്നു പറഞ്ഞു.
- ഒടിടി കാലത്ത് തിയേറ്റര്‍ കളക്ഷന്‍ ഒരിക്കലും മികച്ചതായിരിക്കില്ല.
- ഷാരൂഖ് ഒരു മങ്ങിയ താരമാണ്
- ദക്ഷിണേന്ത്യയിലെ മസാല സംവിധായകരെപ്പോലെ ബോളിവുഡിന് ഒരിക്കലും ഒരു വലിയ ബ്ലോക്ക്ബസ്റ്റര്‍ ഉണ്ടാക്കാന്‍ കഴിയില്ല
- കെജിഎഫ് 2ന്റെ ഒന്നാം ദിവസത്തെ കളക്ഷന്‍ തകര്‍ക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും.
പത്താന്‍ തകര്‍ത്ത മിത്തുകള്‍ ഇവയാണ് എന്ന് രാം ഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ എഴുതി.
