ഓസ്‌കാറിന് പിന്നാലെ രാം തരണ്‍ തേജ ഇനി ഹോളിവുഡിലേയ്ക്ക്?; പുതിയ വിവരം ഇങ്ങനെ
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രാം ചരണ്‍ തേജ. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ രാം ചരണ്‍ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയെത്തിയിരിക്കുകയാണ്.
ഹോളിവുഡിലേക്കുള്ള തന്റെ അരങ്ങേറ്റത്തെ കുറിച്ചാണ് രാം ചരണ്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചത്. താനും കൂടി ഭാഗമാകുന്ന ഒരു ഹോളിവുഡ് ചിത്രം ഉടന്‍ തന്നെ പ്രതീക്ഷിക്കാമെന്നാണ് നടന്‍ സൂചന നല്‍കിയത്. ഇതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി രാം ചരണ്‍ പറഞ്ഞു.
ഓസ്‌കറില്‍ പങ്കെടുത്ത് തിരിച്ചെത്തിയ രാം ചരണ്‍ ഡല്‍ഹിയില്‍ ഇരുപതാമത് ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു. ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകില്ല എന്നും താരം കൂട്ടിച്ചേര്‍ത്തു.
കഴിവുള്ളവരെ അംഗീകരിക്കുന്ന ഹോളിവുഡ് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആര്‍ക്കാണ് താത്പര്യമില്ലാത്തതെന്നും നടന്‍ ചോദിച്ചു.’ആര്‍ ആര്‍ ആര്‍ തങ്ങളുടെ കരിയറില്‍ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ്.
ഇന്ത്യന്‍ സിനിമാ ചരിത്രത്തിലും ഈ ചിത്രം അടയാളപ്പെടുത്തപ്പെടുത്തും. ഓസ്‌കര്‍ ലഭിച്ചത് ഇപ്പോഴും ഒരു സ്വപ്നം പോലെയാണ് എനിക്ക് തോന്നുന്നത്. കൂടെ നിന്ന എല്ലാവര്‍ക്കും ഒരുപാട് നന്ദി,’ നടന്‍ പറഞ്ഞു.