News
രാഖി സാവന്ത് വീണ്ടും വിവാഹിതയായി?; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
രാഖി സാവന്ത് വീണ്ടും വിവാഹിതയായി?; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
വിവാദങ്ങളിലൂടെ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് രാഖി സാവന്ത്. താരത്തിന്റെ പ്രണയങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കുറച്ചുകാലങ്ങള്‍ക്ക് മുന്‍പായിരുന്നു യുകെയില്‍ ജീവിക്കുന്ന ഒരു യുവാവുമായുള്ള രാഖിയുടെ വിവാഹം. ഏതാനും മാസങ്ങള്‍ക്ക് ശേഷം വിവാഹമോചന വാര്‍ത്തയും പങ്കുവച്ചു.
ഇപ്പോള്‍ ദീര്‍ഘകാലങ്ങളായി പ്രണയത്തിലായിരുന്ന ആദില്‍ ഖാന്‍ ദുറാനി എന്നി യുവാവിനെ രാഖി വിവാഹം കഴിച്ചുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. രാഖിയും ആദിലും രജിസ്റ്റര്‍ വിവാഹം ചെയ്തതിന്റെ ചിത്രങ്ങളും രേഖകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ദേശീയ മാധ്യമങ്ങളും ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിട്ടുണ്ട്.
മെസൂര്‍ സ്വദേശിയായ ആദിലിനെ രാഖി നേരത്തേ പരിചയപ്പെടുത്തിയിരുന്നു. ‘എന്റെ പ്രണയം..എന്റെ ജീവിതം’ എന്ന കുറിപ്പോടെ ആദിലിനൊപ്പമുള്ള വീഡിയോ രാഖി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കൂടാതെ ഒരു പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുത്ത രാഖി ആദിലിനെ വീഡിയോ കോള്‍ ചെയ്യുകയും പൊതുജനങ്ങള്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തുകയും ചെയതു
43 വയസ്സുകാരിയായ രാഖിയേക്കാള്‍ ആറു വയസ്സ് കുറവാണ് ആദിലിന്. അര്‍ജുന്‍ കപൂര്‍മലൈക അറോറ, പ്രിയങ്ക ചോപ്രനിക്ക് ജൊനാസ് പ്രണയം പോലെയാണ് തങ്ങളുടെ ബന്ധമെന്ന് ആദില്‍ പറഞ്ഞതായും ഒരു അഭിമുഖത്തില്‍ രാഖി പറഞ്ഞു. എനിക്ക് ആദിലിനേക്കാള്‍ ആറു വയസ് കൂടുതലുണ്ട്. അതുകൊണ്ട് പ്രണയത്തില്‍ എനിക്ക് ആശയക്കുഴപ്പമുണ്ടായി.
പക്ഷേ ആദിലിന് അതൊന്നും പ്രശ്‌നമായിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബം എന്നെ അംഗീകരിക്കുമോ എന്ന് എനിക്ക് പേടിയുണ്ട്. എന്റെ വസ്ത്രധാരണ രീതിയൊന്നും അവര്‍ക്ക് ഇഷ്ടമല്ല. അവരുടെ ഇഷ്ടത്തിന് അനുസരിച്ച് മാറാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ എന്നെ ആരും അതിന് നിര്‍ബന്ധിച്ചിട്ടില്ല. ആദിലിന്റെ കുടുംബം എന്നെ അംഗീകരിക്കും എന്ന് എനിക്ക് പ്രതീക്ഷയുണ്ട്. എന്നും അഭിമുഖത്തില്‍ രാഖി പറഞ്ഞു.
