Connect with us

സൂപ്പർ സ്റ്റാർ രജനികാന്ത് സിനിമ ഉപേക്ഷിക്കില്ല. വരാനിരിക്കുന്നത് ബ്രഹ്മാണ്ഡ ചിത്രങ്ങൾ.

Malayalam Breaking News

സൂപ്പർ സ്റ്റാർ രജനികാന്ത് സിനിമ ഉപേക്ഷിക്കില്ല. വരാനിരിക്കുന്നത് ബ്രഹ്മാണ്ഡ ചിത്രങ്ങൾ.

സൂപ്പർ സ്റ്റാർ രജനികാന്ത് സിനിമ ഉപേക്ഷിക്കില്ല. വരാനിരിക്കുന്നത് ബ്രഹ്മാണ്ഡ ചിത്രങ്ങൾ.

സൂപ്പര്‍സ്റ്റാറിന്റെ ആരാധര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത: തലൈവര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കും. പക്ഷേ സിനിമ ഉപേക്ഷിക്കില്ല. തമിഴിലെ നവതലമുറ സംവിധായകരില്‍ പ്രധാനിയായ കാര്‍ത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രത്തില്‍ രജനീകാന്താണ് നായകന്‍. കലാനിധി മാരനാണ് നിര്‍മ്മാണം. സംവിധായകനും നിര്‍മ്മാതാവും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശം ഉറപ്പിച്ച സ്‌റ്റൈല്‍ മന്നന്‍ സിനിമയില്‍ നിന്നും താത്കാലികമായി വിടുതല്‍ നേടുമെന്നും റിലീസിനൊരുങ്ങുന്ന 2.0 രജനിയുടെ അവസാന സിനിമയാകുമെന്നുമുള്ള പ്രചരണങ്ങള്‍ക്ക് ഇതോടെ വിരാമമായി. 
വര്‍ഷങ്ങളായി രജനീ കാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. പല ഘട്ടത്തിലും അദ്ദേഹം രാഷ്ട്രീയത്തിലേക്കു കടക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകളുണ്ടായി.

അപേ്പാഴൊക്കെ രാഷ്ട്രീയത്തിലേക്കു കടന്നാല്‍ താരം സിനിമ ഉപേക്ഷിക്കുമോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. സിനിമയും രാഷ്ട്രീയവും തമ്മില്‍ അഭേദ്യ ബന്ധമുള്ള തമിഴ്‌നാട്ടില്‍ രജനിക്ക് പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ വലിയ പ്രാധാന്യവും സ്വീകാര്യതയും ലഭിക്കുമെന്നതില്‍ തര്‍ക്കമുണ്ടായിരുന്നില്ല. എന്നാല്‍ സിനിമയിലെ രജനീകാന്തിനെ ഇഷ്ടപെ്പടുന്ന ഒരു വലിയ വിഭഗത്തിന്റെ താല്പര്യം അദ്ദേഹം കലുഷിതമായ ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് കടക്കേണ്ടതില്ല എന്നായിരുന്നു. എങ്കിലും അത്രകാലം നിലനിന്ന സകല ആശങ്കകളെയും കാറ്റില്‍ പറത്തി കഴിഞ്ഞ വര്‍ഷം രജനി തന്നെ തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ പ്രഖ്യാപിച്ചു.

അപേ്പാഴും സിനിമയിലെ തുടര്‍ തീരുമാനങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. നിലവില്‍ ചിത്രീകരണം പൂര്‍ത്തിയായ കാലായും 2.0 യും തിയേറ്ററുകളിലെത്തിയാല്‍ സിനിമയില്‍ നിന്നും താത്കാലികമായി വിട്ട് രജനി മുഴുവന്‍ സമയ രാഷ്ട്രീയ ജീവിതം തിരഞ്ഞെടുക്കുമെന്ന പ്രചരണങ്ങള്‍ ശക്തമായിരുന്നു. ഇതില്‍ കാല രജനിയുടെ രാഷ്ട്രീയ ആശയങ്ങള്‍ ്രപതിഫലിപ്പിക്കുന്ന സിനിമയാകുമെന്നും പറയപെ്പടുന്നു. 
പേരിടാത്ത ചിത്രത്തില്‍ രജനിക്കു വേണ്ടി എന്താണ് കാര്‍ത്തിക് ഒരുക്കിയിരിക്കുന്നതെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. എന്നാല്‍ ചിത്രത്തേയോ കഥാപാത്രത്തെയോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും അണിയറക്കാര്‍ വെളിപെ്പടുത്തിയിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെയാകും ചിത്രീകരണം ആരംഭിക്കുക. തിരക്കഥ പൂര്‍ത്തിയാക്കി താരനിര്‍ണ്ണയം പുരോഗമിക്കുകയാണ്.
വിജയ് സേതുപതി നായകനായ ഹൊറര്‍ ത്രില്ലര്‍ പിസയാണ് കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രം. അത് വന്‍ വിജയമായിരുന്നു. തുടര്‍ന്ന് തമിഴ് സിനിമയുടെ ആഖ്യാന ഘടന പുതുക്കിപ്പണിത ജിഗര്‍തണ്ടയും ഇരൈവിയുംകാര്‍ത്തികിനെ ശ്രദ്ധേയനാക്കി. പ്രഭുദേവയെ നായകനാക്കി റിലീസിനൊരുങ്ങുന്ന മെര്‍ക്കുറിയാണ് പുതിയ ചിത്രം. 
കാലയാണ് രജനിയുടെ പുതിയ റിലീസ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം മേയ് ആദ്യ വാരം തിയേറ്ററുകളിലെത്തും. മുംബൈ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ കാലാ കരികാലന്‍ എന്ന അധോലോ നായകനായാണ് രജനി അഭിനയിക്കുക. ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകളും രജനിയുടെ ഗറ്റപ്പും ശ്രദ്ധേയമാണ്. വണ്ടര്‍ ബാര്‍ ഫിലിംസിന്റെ ബാനറില്‍ നടനും രജനിയുടെ മരുമകനുമായ ധനുഷാണ് കാല നിര്‍മ്മിക്കുന്നത്. ഹിമ ഖുറേഷിയാണ് നായിക. നാനാ പടേക്കര്‍, അഞ്ജലി പാട്ടീല്‍, സുകന്യ, സമുദ്രക്കനി തുടങ്ങിയ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാണ്. സന്തോഷ് നാരായണനാണ് സംഗീത സംവിധായകന്‍. ചിത്രത്തിന്റെ പുതിയ പോസ്റ്ററില്‍ ഒരു തെരുവു പട്ടിയോടൊപ്പമുള്ള രജനിയുടെ ചിത്രം വൈറലാണ്. നേരത്തേ മഹീന്ദ്ര താര്‍ ജീപ്പിന്റെ ബോണറ്റില്‍ കയറിയിരിക്കുന്ന രജനിയുടെ ചിത്രവും ഹിറ്റായിരുന്നു. 
അതേ സമയം ജനുവരിയില്‍ റിലീസ് തീരുമാനിച്ചിരുന്ന 2.0 ദീപാവലിക്ക് തിയേറ്ററുകളിലെത്തുമെന്നറിയുന്നു. ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. മുന്നൂറു കോടി മുതല്‍ മുടക്കില്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു സയന്‍സ് ഫിക്ഷനാണ്. അക്ഷയ് കുമാറാണ് വില്‌ളന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എമി ജാക്‌സനാണ് നായിക. ഇന്ത്യന്‍ സിനിമയെ 2.0 മറ്റൊരു തലത്തിലെത്തിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശ വാദം.  എന്തായാലും കാര്‍ത്തിക് സുബ്ബരാജിന്റെ സിനിമ പ്രഖ്യാപിക്കപെ്പട്ടതോടെ രജനിയുടെ ആരാധകര്‍ ആവേശത്തിലാണ്. രാഷ്ട്രീയ പ്രവര്‍ത്തകനായ രജനിയെക്കാള്‍ സിനിമയിലെ അമാനുഷികനായ താര ചക്രവര്‍ത്തിയെയാണല്ലോ അവര്‍ക്കിഷ്ടം.

 

More in Malayalam Breaking News

Trending