കേദാര്‍നാഥിലും ബദരിനാഥിലും ക്ഷേത്രദര്‍ശനം നടത്തി സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. ആത്മീയ യാത്രയിലുടെ നവ്യാനുഭവങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം യാത്രകള്‍ തുടരാന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്ന് രജനീകാന്ത് പറഞ്ഞത്.
‘എല്ലാ വര്‍ഷവും തന്റെ ആത്മീയ യാത്രകളിലൂടെ തനിക്ക് പുതിയ അനുഭവങ്ങള്‍ ലഭിക്കുമെന്ന് രജനീകാന്ത് മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. പുതിയ അനുഭവങ്ങള്‍ വീണ്ടും യാത്രകള്‍ ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ഇത്തവണയും എനിക്ക് പുതിയ അനുഭവങ്ങള്‍ ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’.
ഇത്തരം പവിത്രവും പുണ്യവുമായ യാത്രകള്‍ എന്റെ ജീവിതത്തിനും വളര്‍ച്ചയ്ക്കും മുതല്‍ക്കൂട്ടാണ്. ലോകം മുഴുവന്‍ ആത്മീയത ആവശ്യമാണ്.
ആത്മീയത എന്നാല്‍ സമാധാനവും സ്വസ്ഥതയും അനുഭവിക്കുക എന്നാണ്. എല്ലാവരും ദൈവത്തെ വിശ്വസിക്കുകയെന്ന് രജനീകാന്ത് പറഞ്ഞു. സിനിമാ തിരക്കുകള്‍ മാറ്റിവച്ചാണ് രജനീകാന്ത് തന്റെ ആത്മീയ യാത്രയ്ക്കായി തിരിച്ചത്.
എല്ലാ വര്‍ഷവും അദ്ദേഹം കേദാര്‍നാഥും ബദരിനാഥും സന്ദര്‍ശിക്കാറുണ്ട്. അടുത്തിടെ രജനീകാന്ത് അബുദാബിയിലെ ബാപ്സ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ബാപ്സ് ക്ഷേത്രട്രസ്റ്റ് തന്നെ അവരുടെ ഔദ്യോ?ഗിക സമൂഹമാദ്ധ്യമ അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു.
തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷും. ഏറെ നാളത്തെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ആണ് നയൻതാര വിഘ്നേഷുമായി പ്രണയത്തിലാകുന്നത്. 2022...
സംഗീതത്തന്റെ ആത്മാവ് തൊട്ടറിഞ്ഞ ഇസൈജ്ഞാനി ഇളയരാജയുടെ ഈണങ്ങൾ മൂളാത്തവരുണ്ടാകില്ല, ലോകമെമ്പാടും അദ്ദേഹത്തന്റെ സംഗീതത്തെ സ്നേഹിക്കുന്നവരാണ്. ഇപ്പോഴിതാ ഇളയരാജയുടെ സിനിമാ യാത്രയുടെ 50...
നയൻതാര: ബിയോണ്ട് ദ ഫെയ്റി ടെയ്ൽ എന്ന നെറ്റ്ഫ്ളിക്സ് ഒരു ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. നയൻതാരയുടെ വിവാഹത്തിനൊപ്പം ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം...