Connect with us

‘2.0’യുടെ നിര്‍മ്മാണച്ചെലവ് 600 കോടിയോ ?! രജനീകാന്ത് വ്യക്തമാക്കുന്നു….

Malayalam Breaking News

‘2.0’യുടെ നിര്‍മ്മാണച്ചെലവ് 600 കോടിയോ ?! രജനീകാന്ത് വ്യക്തമാക്കുന്നു….

‘2.0’യുടെ നിര്‍മ്മാണച്ചെലവ് 600 കോടിയോ ?! രജനീകാന്ത് വ്യക്തമാക്കുന്നു….

‘2.0’യുടെ നിര്‍മ്മാണച്ചെലവ് 600 കോടിയോ ?! രജനീകാന്ത് വ്യക്തമാക്കുന്നു….

രജനീകാന്ത് നായകനായ ഷങ്കര്‍ ചിത്രം 2.0യുടെ ട്രൈലറിന് വന്‍ വരവേല്‍പ്പാണ് യുട്യൂബില്‍ ലഭിക്കുന്നത്. സിനിമാപ്രേമികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ എത്തിയ ട്രൈലറിന്റെ തമിഴ് പതിപ്പിന് ഇതുവരെ ലഭിച്ചത് 75 ലക്ഷത്തോളം വ്യൂസാണ്. എന്നാല്‍ ട്രെയ്‌ലറിന്റെ ഹിന്ദി പതിപ്പാണ് കാണികളുടെ എണ്ണത്തില്‍ ഞെട്ടിച്ചിരിക്കുന്നത്. ഒരു കോടിക്കടുത്ത് കാഴ്ചകളാണ് ഹിന്ദി ട്രെയ്‌ലറിന് ഇതുവരെ ലഭിച്ചത്. കാഴ്ചയുടെ വിസ്മയം തീര്‍ക്കുമെന്ന് കരുതപ്പെടുന്ന ചിത്രത്തിന്റെ മുതല്‍മുടക്ക് എത്രയാണ് ?! ചെന്നൈയില്‍ നടന്ന ട്രൈലെർ ലോഞ്ചില്‍ രജനീകാന്ത് തന്നെ ഈ കണക്ക് അവതരിപ്പിച്ചു.


ചിത്രത്തിന്റെ നിര്‍മ്മാണത്തിന് 600 കോടിക്കടുത്ത് ചെലവായിട്ടുണ്ടെന്നാണ് രജനി പറയുന്നത്. “എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ, ഒരു സൂപ്പര്‍ഹിറ്റ് ആയിരിക്കും ഈ ചിത്രം. ഷങ്കറിനും ലൈക പ്രൊഡക്ഷന്‍സിനും ആശംസകള്‍. 600 കോടിക്കടുത്താണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. ലൈകയുടെ പിന്തുണയില്ലാതെ ഇത് സാധ്യമായിരുന്നില്ല.” -രജനി പറയുന്നു.

ഇതൊരു ‘രജനീകാന്ത് ചിത്രം’ അല്ലെന്നും അദ്ദേഹം പറഞ്ഞു. ഷങ്കര്‍ എന്ന മനുഷ്യനെ കണ്ടാണ് അവര്‍ ഇത്രയും പണം നിക്ഷേപിച്ചത്. കാരണം പ്രേക്ഷകരെ ആനന്ദിപ്പിക്കുന്ന കാര്യത്തില്‍ അദ്ദേഹം ഇതുവരെ പരാജയപ്പെട്ടിട്ടില്ല. – രജനി കൂട്ടിച്ചേര്‍ത്തു.

Rajinikanth about the budget of 2.0

More in Malayalam Breaking News

Trending

Recent

To Top