Actor
നടൻ രാജേഷ് മാധവൻ സംവിധായകനാകുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്
നടൻ രാജേഷ് മാധവൻ സംവിധായകനാകുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്
നടൻ രാജേഷ് മാധവൻ സംവിധായകനാകുന്നു. എസ്‍ടികെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ 22ന് പുറത്തുവിടും. ചിത്രീകരണം വൈകാതെ തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.
കാസര്‍ഗോഡ് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ് മാധവൻ. വിഷ്വല്‍ മീഡിയയില്‍ ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം ദൃശ്യമാധ്യമങ്ങളില്‍ ജോലി ചെയ്‍താണ് രാജേഷ് മാധവൻ കരിയര്‍ തുടങ്ങുന്നത്. ഏഷ്യാനെറ്റ് ന്യൂസില്‍ പ്രോഗ്രാം പ്രൊഡ്യൂസറായി ജോലി ചെയ്‍തു. ‘അസ്‍തമയം വരെ’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്‍ട്രോളറായിട്ടാണ് വെള്ളിത്തിരയുടെ ഭാഗമാകുന്നത്.
‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെയാണ് അഭിനേതാവാകുന്നത്. ദിലീഷ് പോത്തന്റെ തന്നെ ‘തൊണ്ടുമതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. സംസ്ഥാന- ദേശീയ അവാര്‍ഡുകള്‍ നേടിയ ‘തിങ്കളാഴ്‍ച നിശ്ചയ’ത്തിന്റെയും കാസ്റ്റിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘തിങ്കളാഴ്‍ച നിശ്ചയ’ത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറായും രാജേഷ് മാധവൻ പ്രവര്‍ത്തിച്ചു. ഏറ്റവുമൊടുവില്‍ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ‘സുരേശൻ’ എന്ന കഥാപാത്രമായി എത്തി തിയറ്ററുകളില്‍ ചിരി നിറച്ചു.
