Connect with us

‘കാശ് കൊടുത്ത് തിയേറ്ററില്‍ കേറുന്നവന് സംവിധായകന്‍ കഷ്ടപ്പെടുന്നതോ നടന്‍ കഷ്ടപ്പെടുന്നതോ നോക്കേണ്ട കാര്യം ഇല്ല’ തുറന്ന് പറഞ്ഞ് രാജസേനന്‍

Malayalam

‘കാശ് കൊടുത്ത് തിയേറ്ററില്‍ കേറുന്നവന് സംവിധായകന്‍ കഷ്ടപ്പെടുന്നതോ നടന്‍ കഷ്ടപ്പെടുന്നതോ നോക്കേണ്ട കാര്യം ഇല്ല’ തുറന്ന് പറഞ്ഞ് രാജസേനന്‍

‘കാശ് കൊടുത്ത് തിയേറ്ററില്‍ കേറുന്നവന് സംവിധായകന്‍ കഷ്ടപ്പെടുന്നതോ നടന്‍ കഷ്ടപ്പെടുന്നതോ നോക്കേണ്ട കാര്യം ഇല്ല’ തുറന്ന് പറഞ്ഞ് രാജസേനന്‍

മലയാള സിനിമയ്ക്ക് ഒരു പിടി നല്ല കഥകളും കഥാപാത്രങ്ങളും സമ്മാനിച്ച, നിരവധി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത വ്യക്തിയാണ് രാജസേനന്‍. പ്രേഷകരുടെ മനസ്സില്‍ ഇടം നേടിയ, ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകളാണ് രാജസേനന്‍ വാര്‍ത്തെടുത്തിരിക്കുന്നത്. എന്നാല്‍ അദ്ദേഹം കുറച്ച് നാളുകളായി സിനിമകളില്‍ സജീവമായിട്ട്.

ഇപ്പോള്‍ എട്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമാ രംഗത്ത് സജീവമാകാനൊരുങ്ങിയിരിക്കുകയാണ് രാജസേനന്‍. ‘ഞാനും പിന്നൊരു ഞാനും’ എന്നാണ് ചിത്രത്തിന്റെ പേര്. തിരക്കഥയൊരുക്കുന്നതും രാജസേനനാണ്. ഇന്ദ്രന്‍സും രാജസേനനുമാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്.

സുധീര്‍ കരമന, ജോയ് മാത്യൂ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്ലാപിന്‍ മൂവി മേക്കേഴ്‌സ് ആണ് നിര്‍മ്മാതാക്കള്‍. സാംലാല്‍ പി തോമസ് ആണ് ഛായാഗ്രാഹണം. എം ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിക്കും. 2014ല്‍ വൂണ്ട് എന്ന ചിത്രമാണ് രാജസേനന്‍ അവസാനം സംവിധാനം ചെയ്തത്.

അതേസമയം, ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കാശ് കൊടുത്ത് തിയേറ്ററില്‍ കേറുന്നവന് സംവിധായകന്‍ കഷ്ടപ്പെടുന്നതോ നടന്‍ കഷ്ടപ്പെടുന്നതോ നോക്കേണ്ട കാര്യം ഇല്ലെന്ന് പറയുകയാണ് അദ്ദേഹം. അവര്‍ സിനിമ നല്ലത് ആണെങ്കില്‍ നല്ലത് എന്ന് പറയും, അല്ലെങ്കില്‍ തിരിച്ച് പറയും എന്നും രാജസേനന്‍ പറയുന്നു.

അടുത്ത തവണ ഇതേ സംവിധായകനും നടനും അടുത്ത സിനിമയുമായി പോവുമ്പോള്‍ അവര് അതും കാണാന്‍ പോവും, അതാണ് പ്രേക്ഷകന്‍, അവര്‍ക്ക് നമ്മളോട് ഇഷ്ടം അല്ലാഞ്ഞിട്ട് അല്ല പടം മോശമായിട്ടാവും പറയുന്നത്’ എന്നും അദ്ദേഹം പറയുന്നു. വളരെപ്പെട്ടെന്നാണ് രാജസേനന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരക്കുന്നത്.

സംവിധായകന്‍ എന്നതിനേക്കാളുപരി മികച്ച ഒരു നടന്‍ കൂടിയാണ് രാജസേനന്‍. 90 കളില്‍ വലിയ വിജയം നേടിയ ഒരു പാട് സിനിമകള്‍ രാജസേനന്‍ സംവിധാനം നിര്‍വഹിച്ചവയാണ്. മിക്ക പടങ്ങളും നൂറു ദിവസത്തിലധികം തിയറ്റുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ എക്കാലത്തെയും പോപ്പുലര്‍ കൂട്ടുക്കെട്ടില്‍ ഒന്നായിരുന്നു രാജസേനന്റെയും ജയറാമിന്റെയും. ഇരുവരും കൈകോര്‍ത്ത് പതിനാറിലധികം സിനിമകളില്‍ ചെയ്തിട്ടുണ്ട്.

ചേട്ടന്‍ ബാവ അനിയന്‍ ബാവ, അയലത്തെ അദ്ദേഹം, സി. ഐ. ഡി ഉണ്ണികൃഷ്ണന്‍, കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍, മേലെപ്പറമ്പില്‍ ആണ്‍ വീട് എന്നിവ അവയില്‍ ചിലതാണ്. സിനിമകള്‍ കൂടാതെ, കുറച്ച് സീരിയലുകള്‍ സംവിധാനം ചെയുകയും സീലിയലുകളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. 1984 ല്‍ ഇറങ്ങിയ ആഗ്രഹം എന്ന സിനിമയിലൂടെയാണ് സംവിധായക കുപ്പായം അണിഞ്ഞത്. പിന്നീട് നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട്.

More in Malayalam

Trending

Recent

To Top