Connect with us

എല്ലാ റോളുകളിലും നിങ്ങളാണ് ഏറ്റവും ബെസ്റ്റ്, അത് ഓഫ് സ്ക്രീനിൽ ആയാലും ഓൺസ്ക്രീനിലായാലും; സ്കൂളിൽ പോകാൻ മടി പിടിച്ചിരുന്ന കൊച്ചുമകന്റെ കയ്യും പിടിച്ച് ക്ലാസ്മുറിയിലേയ്ക്ക്; മാസായി തലൈവർ

Tamil

എല്ലാ റോളുകളിലും നിങ്ങളാണ് ഏറ്റവും ബെസ്റ്റ്, അത് ഓഫ് സ്ക്രീനിൽ ആയാലും ഓൺസ്ക്രീനിലായാലും; സ്കൂളിൽ പോകാൻ മടി പിടിച്ചിരുന്ന കൊച്ചുമകന്റെ കയ്യും പിടിച്ച് ക്ലാസ്മുറിയിലേയ്ക്ക്; മാസായി തലൈവർ

എല്ലാ റോളുകളിലും നിങ്ങളാണ് ഏറ്റവും ബെസ്റ്റ്, അത് ഓഫ് സ്ക്രീനിൽ ആയാലും ഓൺസ്ക്രീനിലായാലും; സ്കൂളിൽ പോകാൻ മടി പിടിച്ചിരുന്ന കൊച്ചുമകന്റെ കയ്യും പിടിച്ച് ക്ലാസ്മുറിയിലേയ്ക്ക്; മാസായി തലൈവർ

ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി വാണിരുന്ന തമിഴ് സിനിമാ മേഖലയിൽ ഇങ്ങനെ ഒരു സ്ഥാനം നേടി എടുക്കുക എന്നത് അത്ര എളുപ്പമായ കാര്യമല്ല. എന്നാൽ തന്നെയും തന്റെ നിശ്ചയദാർണ്ഡ്യവും കഴിവും കൊണ്ട് രജനികാന്ത് എന്ന നടൻ പടുത്തുയർത്തത് തമിഴ് സിനിമയിൽ സ്വന്തമായൊരു സാമ്രാജ്യം ആയിരുന്നു.

ഒപ്പം വന്നവരും പിന്നാലെ വന്നവരും ന്യുജനറേഷനും വന്നെങ്കിലും തമിഴകത്തിന് സൂപ്പർസ്റ്റാർ എന്നാൽ രജികാന്ത് തന്നെ. അതിനാൽ തന്നെ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. താരകുടുംബത്തെ പറ്റിയുള്ള കഥകളൊക്കെ വളരെ വേഗമാണ് വൈറലാവുന്നത്.

ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകൾ സൗന്ദര്യ പങ്കുവെച്ചിരിക്കുന്ന ഫോട്ടോയാണ് വൈറലായി മാറുന്നത്. സ്കൂളിൽ പോകാൻ മടികാണിച്ച കൊച്ചുമകന്റെ കയ്യും പിടിച്ച് ക്സാല്ലേ മുറിയിലേയ്ക്ക് കയറിചെല്ലുന്ന തലൈവരുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് സൗന്ദര്യ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഇന്ന് രാവിലെ എന്റെ മകനു സ്കൂളിൽ പോവാൻ മടി. അപ്പോൾ അവന്റെ പ്രിയപ്പെട്ട സൂപ്പർഹീറോ താത്ത തന്നെ അവനെ സ്കൂളിലേയ്ക്ക് കൂട്ടികൊണ്ടുപോയി. അപ്പാ, എല്ലാ റോളുകളിലും നിങ്ങളാണ് ഏറ്റവും ബെസ്റ്റ്, അത് ഓഫ് സ്ക്രീനിൽ ആയാലും ഓൺസ്ക്രീനിലായാലും,” എന്നും സൗന്ദര്യ കുറിച്ചു. ബെസ്റ്റ് ഗ്രാൻഡ് ഫാദർ, ബെസ്റ്റ് ഫാദർ എന്നീ ഹാഷ് ടാഗുകളോടെയാണ് സൗന്ദര്യ ചിത്രങ്ങൾ പങ്കിട്ടത്.

ധനുഷ് നായകനായ ‘വേലൈ ഇല്ലാ പട്ടധാരി’ എന്ന ചിത്രത്തിന്റെ സംവിധായികയാണ് സൗന്ദര്യ. ബാബ, മജാ, സണ്ടക്കോഴി, ശിവാജി തുടങ്ങിയ ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായും ഗ്രാഫിക് ഡിസൈനിംഗ് അസിസ്റ്റന്റ് ആയും സൗന്ദര്യ പ്രവർത്തിച്ചിട്ടുണ്ട്. നടനും ബിസിനസുകാരനുമായ വിശാഖൻ വണങ്കാമുടിയാണ് സൗന്ദര്യയുടെ ഭർത്താവ്.

സൗന്ദര്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. അശ്വിൻ റാംകുമാർ എന്ന വ്യവസായിയുമായുള്ള പൂർവ്വ വിവാഹത്തിലുള്ള മകനാണ് വേദ്. സൗന്ദര്യ- വിശാഖൻ ദമ്പതികൾക്കും ഒരു കുഞ്ഞുണ്ട്, വീർ രജനികാന്ത് വണങ്കാമുടി എന്നാണ് ഇവരുടെ മരന്റെ പേര്. സോഷ്യൽ മീഡിയയിൽ സജീവമായ ഐശ്വര്യയുടെ പോസ്റ്റുകളെല്ലാം വൈറലാകാറുണ്ട്. ‌

More in Tamil

Trending