News
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് എനിക്ക് അറിയില്ല; ഒഴിഞ്ഞു മാറി രജനികാന്ത്; പിന്നാലെ വിമർശനവും
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് എനിക്ക് അറിയില്ല; ഒഴിഞ്ഞു മാറി രജനികാന്ത്; പിന്നാലെ വിമർശനവും
മലയാള സിനിമയെ തകർത്തെറിഞ്ഞ വിവരങ്ങളുമായി ആയിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. മുഴുവൻ ഭാഗങ്ങളും പുറത്തെത്തിയില്ലെങ്കിലും എത്തിയവയെല്ലാം വളരെ വലിയ വിമർശനങ്ങൾക്കാണ് വഴിതെളിച്ചത്. പിന്നാലെ നിരവധി പേർ മാധ്യമങ്ങൾക്ക് മുന്നിലെത്തിയും തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് പറയുകയാണ് രജനികാന്ത്. തമിഴ് സിനിമയിലും ഹേമ കമ്മിറ്റി മാതൃകയിൽ സമിതി വേണോ എന്ന ചോദ്യത്തിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എനിക്ക് അറിയില്ല എന്ന് മാത്രമായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇത് വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. ഇത്രയും കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സംഭവത്തെ കുറിച്ച് ഒന്നുമറിയില്ലെന്ന് പോകുന്നത് ശരിയല്ല, സത്യം തുറന്ന് പറയാൻ ആർക്കും അറിയില്ല, ഇനി തമിഴ് നടന്മാരുടെ കൂടെ യഥാർത്ഥ സ്വഭാവം പുറത്ത് വരുമെന്ന് പേടിച്ചിട്ടാകും എന്നെല്ലാമാണ് കമന്റുകൾ.
അതേസമയം, തമിഴ് സിനിമയിലും ഹേമ കമ്മിറ്റിയെ പോലെ അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട്. തമിഴിലും സമാനമായ കമ്മിറ്റി രൂപീകരിക്കുമെന്നാണ് നടനും നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറിയുമായ വിശാൽ പ്രതികരിച്ചത്. ഹേമ കമ്മിറ്റിയെ മുൻ നിർത്തി നടികർ സംഘത്തിന്റെ നേതൃത്വത്തിൽ 10 അംഗ കമ്മിറ്റി രൂപീകരിക്കാൻ പോവുകയാണെന്നും ഇതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നുമാണ് നടൻ പറഞ്ഞത്.
വനിതാ താരങ്ങളെ സഹായിക്കാനും അവർക്ക് പരാതി നൽകാനുമായി തമിഴ് താരങ്ങളുടെ സംഘടനയായ നടികർ സംഘം പരാതി പരിഹാര ഫോറം രൂപീകരിക്കും. നടികർ സംഘം ആണുങ്ങൾക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും സ്ത്രീകൾക്ക് കൂടിയുള്ളതാണ്. ലൈം ഗികമായി ഉപദ്രവിക്കുന്നവനെ ചെരുപ്പ് കൊണ്ട് അടിക്കണമെന്നും തെറ്റ് ചെയ്തവർ തീർച്ചയായും ശിക്ഷിക്കപ്പെടുമെന്നും വിശാൽ പറഞ്ഞിരുന്നു.