Connect with us

പേരൻപ് കണ്ട് കണ്ണ് നിറഞ്ഞ് രജനികാന്ത് !! കാണാൻ നിർബന്ധം പിടിച്ചു; ഇപ്പോഴും അതെന്നെ വിട്ടുപോയിട്ടില്ലെന്ന് രജനി….

Malayalam Breaking News

ഇപ്പോൾ എവിടെയും സംസാരം മമ്മൂട്ടിയുടെ പുതിയ തമിഴ് ചിത്രം പേരൻപിനെ കുറിച്ചാണ്. ആ സിനിമയെ പുകഴ്ത്തിയുള്ള വാർത്തകളും പോസ്റ്റുകളും കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുകയാണ്. അമുദൻ എന്ന ടാക്‌സി ഡ്രൈവറും മകളും തമ്മിലുള്ള ഉള്ളു നിറക്കുന്ന ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം ഇന്ത്യയിൽ മാത്രമല്ല വിദേശ ചലച്ചിത്ര പ്രവർത്തകർക്കിടയിലും വലിയ ചർച്ചയായി മാറിയിരിക്കുന്നു.

mammootty_peranbu_movie_posters-2

ഗോവൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചപ്പോൾ പ്രേക്ഷകരെല്ലാം എണീറ്റ് നിന്ന് കയ്യടിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ. ആദ്യമായി ഒരു സിനിമ രണ്ടിൽ കൂടുതൽ പ്രാവശ്യം കാഴ്ച്ചക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രദർശനം നടത്തിയ റെക്കോർഡും പേരൻപിന് സ്വന്തം.

ഇത്രയധികം നല്ല അഭിപ്രായങ്ങൾ കേട്ട് തുടങ്ങിയതോടെ സ്റ്റൈൽ മന്നൻ രജനികാന്തും ചിത്രം കാണാനായി വാശി പിടിച്ചു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ 2.0 യുടെ പ്രൊമോഷൻ തിരക്കിലായിരുന്നിട്ട് പോലും നൻപനായ മമ്മൂട്ടിയുടെ പുതിയ ചിത്രം അദ്ദേഹം കണ്ടുവെന്ന് അദ്ദേഹത്തോട് ബന്ധപ്പെട്ടവർ അറിയിച്ചതായി പറയപ്പെടുന്നു.

ഈ ചിത്രം കണ്ട് രജനി കരഞ്ഞുവെന്നും, ഇത്ര നല്ല ചിത്രം ഈ അടുത്തൊന്നും കണ്ടിട്ടില്ല എന്ന് അഭിപ്രായപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്. ആ നൊമ്പരം തന്നെ ഇപ്പോഴും വിട്ട് പോയിട്ടില്ല എന്നാണത്രെ രജനി പറഞ്ഞത്. മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം കണ്ട രജനി വിസ്മയിച്ചു പോയെന്നും വാർത്തകളുണ്ട്.

Rajanikanth cries after watching Peranbu

More in Malayalam Breaking News

Trending

Recent

To Top