Connect with us

എന്നെക്കൊണ്ട് പറ്റില്ല ശങ്കർ സർ, എന്നെ ഒഴിവാക്കിയേക്കൂ. എല്ലാ നഷ്ടവും ഞാൻ തിരികെ തരാം’ – 2.0 യിൽ നിന്ന് പിന്മാറാൻ ഒരുങ്ങിയിരുന്നതായി രജനികാന്ത് !!!

Malayalam Breaking News

ആളുകൾ കാത്തിരിക്കുന്ന രജനികാന്ത് – ശങ്കർ ബ്രഹ്മാണ്ഡ ചിത്രമാണ് 2.0 . രജനികാന്ത് ,അക്ഷയ് കുമാർ , ആമി ജാക്സൺ തുടങ്ങി ഒട്ടേറെ പേര് അണിനിരക്കുന്ന 2.0 ചിത്രീകരണത്തിന്റെ പാതിവഴിയിൽ വച്ച് ഉപേക്ഷിക്കാൻ തീരുമാനിച്ചിരുനെന്നു വെളിപ്പെടുത്തുകയാണ് രജനികാന്ത് .

‘എന്നെക്കൊണ്ട് പറ്റില്ല ശങ്കർ സർ, എന്നെ ഒഴിവാക്കിയേക്കൂ. എല്ലാ നഷ്ടവും ഞാൻ തിരികെ തരാം..’ . 600 കോടിയോളം രൂപമുടക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രത്തിൽ നിന്ന് ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് പിൻമാറാൻ തീരുമാനിച്ചിരുന്നതായി ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിൽ രജനികാന്ത് വെളിപ്പെടുത്തി.

‘ആരോഗ്യപ്രശ്നങ്ങൾ അലട്ടിത്തുടങ്ങിയതോടെ ചിത്രം പൂർത്തിയാക്കാൻ കഴിയും എന്ന ആത്മവിശ്വാസം എനിക്ക് നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം ശങ്കറിനോട് പറഞ്ഞപ്പോൾ അദ്ദേഹം തന്നെ മറുപടിയാണ് എന്നെ കരുത്തനാക്കിയത്. ‘സാർ, ഒന്നും പേടിക്കേണ്ട. സാറിന് ചെയ്യാൻ പറ്റുന്നതുപോലെ ചെയ്താൽ മതി. അതുപോലെ നമുക്ക് ഷൂട്ട് ചെയ്യാം. സാർ ഇല്ലെങ്കിൽ ഇൗ ചിത്രമില്ല’. ചിത്രത്തിന്റെ നിർമാതാവ് തന്നോട് പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘നാലുമാസമല്ല നാലുവർഷം കാത്തിരിക്കാം സർ. നിങ്ങൾ പൂർണ ആരോഗ്യവാനായി വരുന്നത് വരെ ഞങ്ങൾ കാത്തിരിക്കും. പണം നഷ്ടമാകുന്നെങ്കിൽ പോകട്ടെ’. ഇൗ സുഹൃത്തുക്കളുടെ വാക്കുകളാണ് ആരോഗ്യപ്രശ്നങ്ങൾക്കിടയിലും യന്തിരൻ രണ്ടാംഭാഗം പൂർത്തിയാക്കാൻ തനിക്കും ശരീരത്തിനും മരുന്നായതെന്ന് രജനി വെളിപ്പെടുത്തുന്നു.

Rajanikanth about 2.0

More in Malayalam Breaking News

Trending

Recent

To Top