Connect with us

കനത്ത മഴ; രജനികാന്തിൻറെ ആഡംബര വസതിയിലും വെള്ളം കയറി

News

കനത്ത മഴ; രജനികാന്തിൻറെ ആഡംബര വസതിയിലും വെള്ളം കയറി

കനത്ത മഴ; രജനികാന്തിൻറെ ആഡംബര വസതിയിലും വെള്ളം കയറി

ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിൽ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ മഴക്കെടുതി രൂക്ഷം. റോഡുകളിലും റെയിൽവേ ട്രാക്കിലും വെള്ളം കയറിയതോടെ ചെന്നൈയിലെ ഗതാഗതം താറുമാറായി. മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ നടൻ രജനികാന്തിൻറെ വസതിക്ക് സമീപവും വെള്ളക്കെട്ടുണ്ടായി.

രജനികാന്തിൻറെ പോയസ് ഗാർഡനിലെ ആഡംബര വില്ലയിലാണ് വെള്ളം കയറിയത്. വെള്ളം തുറന്നുവിടാനുള്ള ശ്രമം പുരോഗമിക്കുകയാണ്. രജനികാന്ത് ഇക്കാര്യത്തിൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല. 2023ൽ മിഷോങ് ചുഴലിക്കാറ്റിനു പിന്നാലെയുണ്ടായ കനത്ത മഴയിലും അദ്ദേഹത്തിൻറെ വസതിയിൽ വെള്ളംകയറിയിരുന്നു.

അനാവശ്യമായി ആളുകൾ വീടുവിട്ട് പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. രണ്ട് ദിവസത്തേക്കു കൂടി കനത്ത മഴ തുടരുമെന്ന് കാലാനസ്ഥ വകുപ്പിൻറെ മുന്നറിയിപ്പുണ്ട്. വടക്കൻ ജില്ലകളിൽ അവശ്യ സേവനങ്ങൾ ഒഴികെയുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് അവധി നൽകി.

ദക്ഷിണ റെയിൽവേ ചെന്നൈ സെൻട്രൽ – മൈസൂർ കാവേരി എക്സ്പ്രസ് ഉൾപ്പെടെ നാല് എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കി. ചെന്നൈയിലേക്കുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. ചെന്നൈയിൽനിന്നുള്ള ആഭ്യന്തര വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.

More in News

Trending