Connect with us

മകളുടെ വിവാഹത്തിന് പ്രമുഖരെ ക്ഷണിച്ച്‌ രജനി; കമൽഹാസന്റെ അടുത്ത് നേരിട്ടെത്തി !

Malayalam Breaking News

മകളുടെ വിവാഹത്തിന് പ്രമുഖരെ ക്ഷണിച്ച്‌ രജനി; കമൽഹാസന്റെ അടുത്ത് നേരിട്ടെത്തി !

മകളുടെ വിവാഹത്തിന് പ്രമുഖരെ ക്ഷണിച്ച്‌ രജനി; കമൽഹാസന്റെ അടുത്ത് നേരിട്ടെത്തി !

മകൾ സൗന്ദര്യയുടെ വിവാഹത്തിന് കമലുൾപ്പെടെ പ്രമുഖരെ ക്ഷണിച്ച് രജനീകാന്ത്. സൗന്ദര്യയുടെ വിവാഹ സജ്ജീകരണത്തിരക്കുകളിലാണ് ഇപ്പോൾ തലൈവര്‍ രജനികാന്ത്. ഫെബ്രുവരി പതിനൊന്നിനാണ് സൗന്ദര്യയുടെ വിവാഹം. ചെന്നൈയില്‍ രജനികാന്തിന്റെ പോയസ് ഗാര്‍ഡന്‍ വസതിയില്‍ നടക്കുന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കുകയുള്ളൂ. ശേഷം ചെന്നൈയിലെ നക്ഷത്ര ഹോട്ടലില്‍ വിരുന്നുമുണ്ടാകും.

രജനികാന്തിന്റെ രണ്ടാമത്തെ മകളാണ് സംവിധായികയായ സൗന്ദര്യ. നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയാണ് വരന്‍. സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. അശ്വിന്‍ റാംകുമാര്‍ എന്ന വ്യവസായിയുമായുള്ള പൂര്‍വ്വ വിവാഹത്തില്‍ രണ്ടു വയസുള്ള ഒരു മകനുണ്ട് സൗന്ദര്യയ്ക്ക്.

ധനുഷ് നായകനായ ‘വേലൈ ഇല്ലാ പട്ടധാരി’, അനിമേഷന്‍ ചിത്രമായ ‘കൊച്ചടയാന്‍’ എന്നീ ചിത്രങ്ങളുടെ സംവിധായികയാണ് സൗന്ദര്യ.

സൗന്ദര്യയുടെ കല്യാണത്തിന് സൗന്ദര്യയുടെ അമ്മ നേരത്തെ പോലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെട്ടിരുന്നു.

rajani daughter saundarya’s wedding

More in Malayalam Breaking News

Trending

Recent

To Top