Connect with us

‘ഞാന്‍ ദൈവത്തെ കണ്ടു’; തന്റെ ആരാധ്യപുരുഷനെ നേരില്‍ കാണാനായതിന്റെ സന്തോഷം പങ്കുവെച്ച് രാജമൗലി

News

‘ഞാന്‍ ദൈവത്തെ കണ്ടു’; തന്റെ ആരാധ്യപുരുഷനെ നേരില്‍ കാണാനായതിന്റെ സന്തോഷം പങ്കുവെച്ച് രാജമൗലി

‘ഞാന്‍ ദൈവത്തെ കണ്ടു’; തന്റെ ആരാധ്യപുരുഷനെ നേരില്‍ കാണാനായതിന്റെ സന്തോഷം പങ്കുവെച്ച് രാജമൗലി

തെന്നിന്ത്യയിലെ ബ്രഹ്മാണ്ഡ സംവിധായകനാണ് എസ്എസ് രാജമൗലി. അദ്ദേഹത്തിന്റെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭ്യമായിരുന്നു. ഇപ്പോഴിതാ ഈ വേളയില്‍ തന്റെ ആരാധ്യപുരുഷനെ നേരില്‍ കാണാനായതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് അദ്ദേഹം.

ലോസ് ഏഞ്ചല്‍സില്‍ എണ്‍പതാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര പ്രഖ്യാപനച്ചടങ്ങിനിടെയാണ് രാജമൗലിയും സ്പീല്‍ബര്‍ഗും കണ്ടുമുട്ടിയത്. ‘ഞാന്‍ ദൈവത്തെ കണ്ടു’ എന്നാണ് കൂടിക്കാഴ്ചയേക്കുറിച്ച് രാജമൗലി ട്വീറ്റ് ചെയ്തത്. സ്പീല്‍ബര്‍ഗ് സംവിധാനം ചെയ്ത ദ ഫേബിള്‍സ്മാന്‍ രണ്ട് പുരസ്‌കാരങ്ങളാണ് ഗോള്‍ഡന്‍ ഗ്ലോബില്‍ സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനും സംവിധായകനുമുള്ള അവാര്‍ഡുകളായിരുന്നു അവ.

സ്പീല്‍ബെര്‍ഗിനെ കാണുമ്പോള്‍ രാജമൗലിക്കൊപ്പമുണ്ടായിരുന്ന സംഗീത സംവിധായകന്‍ എം.എം. കീരവാണിയും ഈ അസുലഭമുഹൂര്‍ത്തത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. സിനിമകളുടെ ദൈവത്തെ കാണാനും ഡ്യൂവല്‍ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ സിനിമകള്‍ എനിക്കിഷ്ടമാണെന്ന് അദ്ദേഹത്തിന്റെ കാതുകളില്‍ പറയാനുമുള്ള ഭാഗ്യമുണ്ടായെന്നുമാണ് കീരവാണി ട്വീറ്റ് ചെയ്തത്.

നാട്ടു നാട്ടു ഇഷ്ടമായെന്ന് സ്പീല്‍ബര്‍ഗ് പറഞ്ഞത് വിശ്വസിക്കാനാവുന്നില്ലെന്ന് മറ്റൊരു ട്വീറ്റില്‍ കീരവാണി പറഞ്ഞു. എം.എം കീരവാണിയാണ് നാട്ടു നാട്ടു എന്ന ഗാനത്തിന് സംഗീതം നല്‍കിയത്. കാലഭൈരവ, രാഹുല്‍ സിപ്ലിഗഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലും മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലുമാണ് ആര്‍ആര്‍ആര്‍ നോമിനേഷന്‍ നേടിയിരുന്നത്.

More in News

Trending

Recent

To Top