Connect with us

പ്രഭാസിന്റെ മുന്‍പില്‍ ഹൃത്വിക് ഒന്നുമല്ല, രാജമൗലിയെ പൊങ്കാലയിട്ട് ഹൃത്വിക് ആരാധകര്‍

News

പ്രഭാസിന്റെ മുന്‍പില്‍ ഹൃത്വിക് ഒന്നുമല്ല, രാജമൗലിയെ പൊങ്കാലയിട്ട് ഹൃത്വിക് ആരാധകര്‍

പ്രഭാസിന്റെ മുന്‍പില്‍ ഹൃത്വിക് ഒന്നുമല്ല, രാജമൗലിയെ പൊങ്കാലയിട്ട് ഹൃത്വിക് ആരാധകര്‍

തെന്നിന്ത്യയിലെ ബ്രഹ്മാണ്ഡ സംവിധായകനാണ് എസ്എസ് രാജമൗലി. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ തെലുങ്ക് നടന്‍ പ്രഭാസിനെയും ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനെയും താരതമ്യം ചെയ്ത് സംവിധായകന്‍ രാജമൗലി നടത്തിയ പരാമര്‍ശം വീണ്ടും വിവാദമാകുന്നു.

2008ല്‍ പ്രഭാസ് നായകനായ ‘ബില്ല’ റിലീസ് ചെയ്യുന്ന അവസരത്തില്‍ രാജമൗലി സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്.

‘ധൂം രണ്ടാംഭാഗം റിലീസ് ചെയ്തപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു, ബോളിവുഡിന് എങ്ങിനെയാണ് ഇത്രയും നിലവാരമുള്ള സിനിമ എടുക്കാന്‍ സാധിക്കുന്നതെന്ന്? ഹൃത്വികിനെപ്പോലുള്ള നടന്‍മാര്‍ എന്താണ് നമുക്ക് ഇല്ലാത്തതെന്ന്? എന്നാല്‍ ബില്ലയുടെ ട്രെയ്‌ലര്‍ കണ്ടപ്പോള്‍ മനസ്സിലായി.

പ്രഭാസിന്റെ മുന്‍പില്‍ ഹൃത്വിക് ഒന്നുമല്ല. തെലുങ്ക് സിനിമയെ ഹോളിവുഡ് നിലവാരത്തിലേക്ക് എത്തിച്ച മെഹര്‍ രമേഷിന് (സംവിധായകന്‍) അഭിനന്ദനങ്ങള്‍’ എന്ന് രാജമൗലി പറയുന്നത് ദൃശ്യങ്ങളില്‍ കാണാം.

റെഡ്ഡിറ്റിലാണ് വീഡിയോ ആദ്യം ആരോ പോസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ അത് സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഹൃത്വികിന്റെ ആരാധകര്‍ രാജമൗലിയെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്.

അതേസമയം, പുതുവത്സരം പ്രമാണിച്ച് ഹൃത്വിക് പങ്കുവെച്ച ചിത്രങ്ങള്‍ ആരാധകരുടെ മനം കവര്‍ന്നിരുന്നു. എയ്റ്റ് പാക്ക് ലുക്കിലുള്ള സൈറ്റലന്‍ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ജിമ്മിലെ കണ്ണാടിയുടെ മുന്നില്‍ നിന്നുള്ള ഈ ചിത്രങ്ങള്‍ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകര്‍.

കറുത്ത ടീ ഷര്‍ട്ട് ഉയര്‍ത്തി പിടിച്ച് ആബ്‌സ് കാണുന്ന തരത്തിലുള്ള ചിത്രങ്ങളാണിത്. ദീപിക പദുകോണിനൊപ്പമുള്ള ഫൈറ്റര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് താരം ഇപ്പോള്‍. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എയര്‍ഫോഴ്‌സ് പൈലറ്റുമാരായിട്ടാണ് ഇരുവരും അഭിനയിക്കുന്നത്.

More in News

Trending