Connect with us

ഭ്രമയു​ഗത്തിന് ശേഷം രാഹുൽ സദാശിവൻ വീണ്ടും; നായകനായി പ്രണവ് മോഹൻലാൽ; റിപ്പോർട്ടുകൾ ഇങ്ങനെ!

Malayalam

ഭ്രമയു​ഗത്തിന് ശേഷം രാഹുൽ സദാശിവൻ വീണ്ടും; നായകനായി പ്രണവ് മോഹൻലാൽ; റിപ്പോർട്ടുകൾ ഇങ്ങനെ!

ഭ്രമയു​ഗത്തിന് ശേഷം രാഹുൽ സദാശിവൻ വീണ്ടും; നായകനായി പ്രണവ് മോഹൻലാൽ; റിപ്പോർട്ടുകൾ ഇങ്ങനെ!

സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. തുടക്കത്തിൽ താരപുത്രൻ എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. അച്ഛന്റെ പണത്തിലും പ്രതാപത്തിലും ജീവിക്കാത്ത തന്റെ സന്തോഷങ്ങളെ മുറുകെ പിടിച്ച് സിനിമയെക്കാളുപരി യാത്രകളെ പ്രണയിച്ച യുവതാരമാണ് പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ് പല യുവാക്കളും.

പ്രണവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രമായ ഭ്രമയു​ഗത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ പ്രണവ് മോഹൻലാൽ നായകനാകുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചിത്രത്തെക്കുറിച്ച് ഔദ്യോ​ഗികമായ സ്ഥിരീകരണങ്ങളൊന്നും നിലവിൽ ലഭ്യമായിട്ടില്ല.

2025 ജനുവരിയിലോ ഫെബ്രുവരിയിലോ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹൊറർ ത്രില്ലർ ഴോണറിലൊരുങ്ങുന്ന ചിത്രം രാഹുൽ സദാശിവനും വൈ നോട്ട് ഫിലിംസും ചേർന്നാണ് നിർമിക്കുന്നത്. 40 ദിവസത്തെ ഷൂട്ടിങാണ് നിലവിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

റെഡ് റെയിൻ, ഭൂതകാലം എന്നീ ചിത്രങ്ങൾക്കുശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയു​ഗം വലിയ വിജയമായിരുന്നു. 50 കോടി ക്ലബിലും ചിത്രം ഇടംപിടിച്ചു. ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പ്രശസ്ത സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണന്റേതായിരുന്നു സംഭാഷണങ്ങൾ.

അതേസമയം, പ്രണവും സിനിമകളിൽ സജീവമാകാനൊരുങ്ങുകയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. യാത്രകളെ പ്രണയിക്കുന്ന പ്രണവ് അതിനായുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് സിനിമ ചെയ്യുന്നതെന്നാണ് നടനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിലാണ് പ്രണവ് അവസാനമായി അഭിനയിച്ചത്.

നമ്മൾ അത് ചെയ്യൂ, ഇത് ചെയ്യൂ എന്നൊക്കെ പറഞ്ഞാലും അപ്പുവിന് ഇഷ്ടമുണ്ടെങ്കിൽ മാത്രമേ അവൻ ചെയ്യുകയുള്ളൂ. ഇപ്പോൾ അവൻ സ്‌പെയിനിലാണ്. രണ്ട് വർഷത്തിൽ ഒരു സിനിമ മാത്രമേ ചെയ്യുള്ളൂ എന്നൊരു നിലപാടിലാണ് അവൻ. രണ്ട് സിനിമയൊക്കെ ചെയ്യാവുന്നതേയുള്ളൂ എന്ന് ഞാൻ അവനോട് പറഞ്ഞെങ്കിലും എനിക്ക് എന്റെ വേറെ ഒരുപാട് പരിപാടികൾ ഉണ്ടെന്നാണ് പറയുന്നത്. പിന്നെ ചിന്തിച്ചപ്പോൾ അതൊരു ബാലൻസിംഗ് ആണല്ലോ എന്ന് തോന്നിയെന്നാണ് അമ്മ സുചിത്ര അടുത്തിടെ പറഞ്ഞത്.

അതേസമയം, തെലുങ്കിലേയ്ക്കും നടൻ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. ‘ജനത ഗാരേജ്’, ‘ദേവരാ’ എന്നീ സിനിമകൾക്ക് ശേഷം കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലൂടെയാണ് നടൻ തെലുങ്കിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. കൃതി ഷെട്ടിയാണ് നായികയായി എത്തുന്നത്.

ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്നാണ് ചില തെലുങ്ക് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നത്. ‘പുഷ്പ’, ‘പുഷ്പ 2’, ‘ജനത ഗാരേജ്’ തുടങ്ങിയ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. പ്രണവിനൊപ്പം മറ്റൊരു തെലുങ്ക് നടനും ചിത്രത്തിലുണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.

‘കിൽ’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രാഘവ് ജുയലും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു റൊമാന്റിക് ആക്ഷൻ ഴോണറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഹരീഷ് കല്യാൺ, നിത്യ മേനോൻ, കാവ്യ ഥാപ്പർ, നവീൻ പോളി ഷെട്ടി, കാശ്മീരാ, ചേതൻ കുമാർ തുടങ്ങി നിരവധി താരങ്ങളും വേഷമിടുന്നുണ്ട്. എന്നാൽ സിനിമയിലെ കാസ്റ്റിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

Continue Reading
You may also like...

More in Malayalam

Trending