Actor
പൃഥ്വിരാജ് അടക്കമുള്ളവര്‍ പറയുമ്പോഴുമാണ് ദിലീപിനെതിരെ ഒരു നടപടി മോഹന്‍ലാല് അടക്കമുള്ള ആളുകള്‍ക്ക് എടുക്കേണ്ടി വന്നത്, ഡബ്ല്യൂസിസിക്ക് പലരും ഇല്ലാത്ത രക്തസാക്ഷി പരിവേഷം ഉണ്ടാക്കി കൊടുക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍
പൃഥ്വിരാജ് അടക്കമുള്ളവര്‍ പറയുമ്പോഴുമാണ് ദിലീപിനെതിരെ ഒരു നടപടി മോഹന്‍ലാല് അടക്കമുള്ള ആളുകള്‍ക്ക് എടുക്കേണ്ടി വന്നത്, ഡബ്ല്യൂസിസിക്ക് പലരും ഇല്ലാത്ത രക്തസാക്ഷി പരിവേഷം ഉണ്ടാക്കി കൊടുക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍
കൊച്ചിയില് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാഗത്ത് നിന്ന് കൊണ്ട് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന വ്യക്തിയാണ് രാഹുല്‍ ഈശ്വര്‍. രണ്ടാംഘട്ട വിചാരണ ആരംഭിക്കെ കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇപ്പോഴിതാ ഈ കേസില്‍ ദിലിപിനെ പ്രതിചേര്‍ത്തെങ്കിലും അദ്ദേഹത്തിനെതിരെ ഒരു തെളിവ് പോലും പൊലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് പറയുകയാണ് രാഹുല്‍ ഈശ്വര്‍. പൊലീസ് കെട്ടിപ്പൊക്കുന്ന പല കേസുകളും കള്ളത്തരങ്ങളാണെന്ന് നമ്മള്‍ കണ്ടതാണ്.
വിജയ് ബാബു, എല്‍ദോസ് കുന്നപ്പിള്ളി എന്നിവരുടെയെല്ലാം കേസ് നമുക്ക് മുന്നിലുള്ള ഉദാഹരണങ്ങളാണ്. അവരെയൊന്നും ഒരു ദിവസം പോലും അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടാന്‍ സാധിക്കില്ല. വിജയ് ബാബുവിനെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ മീഡിയക്കാരെ കാണിക്കാനല്ലേ എന്നാണ് കോടതി ചോദിച്ചതെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ സമത്വം ആവശ്യപ്പെടേണ്ട കാര്യമില്ല, നമ്മുടെ എല്ലാ സങ്കല്‍പ്പത്തിലും സ്ത്രീകള്‍ തന്നെയാണ് മുകളില്‍ എന്നാണ് ഇന്ദ്രന്‍സ് പറയുന്നത്. ദിലീപ് കുറ്റുക്കരാനാണെന്ന് തെളിയാതെ അമ്മയ്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ. ആക്രമിക്കപ്പെട്ട നടിയോടൊപ്പം തന്നെയാണ് അമ്മ ഉള്‍പ്പടേയുള്ള എല്ലാവരും. അതിന് അര്‍ത്ഥം ദിലീപ് കുറ്റക്കാരനാണ് എന്നല്ല. ദിലീപിന് ഇതുമായി എന്ത് ബന്ധമാണ് ഉള്ളതെന്നും രാഹുല്‍ ഇശ്വര്‍ ചോദിക്കുന്നു.
എല്ലാ ദിവസവും ദിലീപിനെ കരിവാരിത്തേക്കാനും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കാനും ശ്രമിക്കുന്ന ഈ ലോകത്ത് അദ്ദേഹം നിരപരാധിയാണെന് വിശ്വസിക്കുന്നവരുമുണ്ടാവും. ദിലീപിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായി കേരള സമൂഹം വ്യക്തമായ തരത്തില്‍ വിഭജിക്കപ്പെട്ടവരുണ്ട്. ഇതിന്റെ രണ്ടിന്റെ ഇടയില്‍ നില്‍ക്കുന്നുവരുമുണ്ട്. ഇന്ദ്രന്‍സും അടൂരുമൊക്കെ ഇതില്‍പ്പെട്ടവരാണ്. അവര്‍ ദിലീപ് കുറ്റക്കാരനാണെന്ന് കരുതുന്നില്ല. പൊലീസ് പറയുന്നത് പലതും കള്ളങ്ങളാണെന്ന് കേരള സമൂഹം കണ്ടത് കൊണ്ടാണ് ഇതൊക്കെ സംഭവിച്ചത്.
ഡബ്ല്യൂസിസിക്ക് പലരും ഇല്ലാത്ത രക്തസാക്ഷി പരിവേഷം ഉണ്ടാക്കി കൊടുക്കുകയാണ്. വിധു വിന്‍സെന്ര് ആ സംഘടന വിട്ടപ്പോള്‍ എഴുതിയ കുറിപ്പ് എല്ലാവരും കണ്ടതാണ്. ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫുമായിരുന്നു വിധുവിന്റെ ഒരു സിനിമ നിര്‍മിച്ചത്. അതിന് മുമ്പ് ബി ഉണ്ണികൃഷ്ണന്‍ ദിലീപിനെ വെച്ച് ഒരു സിനിമ എടുത്തിരുന്നു. ഇത് ഒരു മഹാഅപരാധമായി. ദിലീപിനോട് സഹകരിച്ചവരോട് പോലും സഹകരിക്കരുതെന്ന നിലപാടായിരുന്നു ഡബ്ല്യൂ സി സിക്ക്. അതൊന്നും ഇവിടെ വിലപ്പോവാന്‍ പോവുന്ന കാര്യമല്ലെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.
ഇന്ദ്രന്‍സിന് മാത്രമല്ല, ആ സംഘടനയോട് എതിര്‍പ്പുള്ള പലരും ഉണ്ട്. സമ്മര്‍ദ്ദങ്ങളും പൃഥ്വിരാജ് അടക്കമുള്ളവര്‍ പറയുമ്പോഴുമാണ് ദിലീപിനെതിരെ ഒരു നടപടി മോഹന്‍ലാല് അടക്കമുള്ള ആളുകള്‍ക്ക് എടുക്കേണ്ടി വന്നത്. നാളെ ദിലീപ് നിരപരാധിയാണെങ്കില്‍ അദ്ദേഹത്തെ തിരിച്ചെടുക്കേണ്ടി വരും. ഇതിലെല്ലാം വിജയിച്ച് നില്‍ക്കുന്നത് ദിലീപാണ്. അതുകൊണ്ടാണ് ഒരോ ദിവസം കൂടുന്തോറും അദ്ദേഹത്തിന്റെ പക്ഷത്ത് കൂടുതല്‍ ആളുകള്‍ വരുന്നത്.
എല്ലാ കോടതികളും ഇതുവരെ ദിലീപിന് അനുകൂലമായിട്ടാണ് പ്രതികരിച്ചത്. അതുകൊണ്ടാണ് പൊതുസമൂഹത്തില്‍ അദ്ദേഹം ശുദ്ധനാണെന്ന് തോന്നുന്നത്. ഈ കേസില്‍ അദ്ദേഹത്തിനെതിരെ ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. ദിലീപിന്റെ വിജയത്തില്‍ വിറളിപൂണ്ട ചിലര്‍ ഇപ്പോഴും അദ്ദേഹത്തെ നശിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം അദ്ദേഹം മുക്തനായി വരും എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല.
ഏതെങ്കിലും തരത്തില്‍ കരിവാരി തേക്കാനാണ് ശ്രമം. ഇന്ദ്രന്‍സും അടൂരും എടുത്ത നിലപാടാണ് ശരി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദിലീപ് കുറ്റക്കാരനാണെന്ന് കരുതാന്‍ സാധിക്കില്ല. കോടതി വിധി വരട്ടെ. ഇന്ദ്രന്‍സിന് അതിജീവിതയോട് എന്തെങ്കിലും ദേഷ്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ദിലീപ് കോര്‍ണര്‍ ചെയ്യപ്പെട്ട് ആക്രമിക്കപ്പോള്‍ ദിലീപിനോടുള്ള നാട്ടുകാരുടെ മനോഭാവം ദിവസവും മാറിവരികയാണെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം, ദിലീപിന്റെ അഭിഭാഷകരായ രാമന്‍പിള്ള ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ ഗുരുതരമായ ആരോപണവുമായി അതിജീവിത നേരത്തെ രംഗത്ത് എത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട മൊബൈല്‍ ഫോണിലെ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നത് അടക്കമുള്ള ആരോപണങ്ങളാണ് നിലനില്‍ക്കുന്നത്.
ഹാക്കര്‍ സായി ശങ്കര്‍ നടത്തിയ വെളിപ്പെടുത്തലുകളും അതിജീവിതയുടെ വാദത്തിന് ബലം നല്‍കി. ഈ സാഹചര്യത്തില്‍ അഭിഭാഷകരേയും കേസില്‍ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഒരിക്കല്‍കൂടി ഹൈക്കോടതിക്ക് മുമ്പിലേക്ക് എത്താനാണ് അതിജീവിതയുടെ നീക്കം. അഭിഭാഷകരെ കേസിലേക്ക് വലിച്ചിഴക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.