Connect with us

ദിലീപിനെതിരെ പൊലീസിന്റെ കയ്യിൽ അണുകിട തെളിവ് പോലും ഇല്ല; ദിലീപിനെ കള്ളക്കേസിൽ കുടുക്കിയത് ആണ്; രാ​ഹുൽ ഈശ്വർ

Malayalam

ദിലീപിനെതിരെ പൊലീസിന്റെ കയ്യിൽ അണുകിട തെളിവ് പോലും ഇല്ല; ദിലീപിനെ കള്ളക്കേസിൽ കുടുക്കിയത് ആണ്; രാ​ഹുൽ ഈശ്വർ

ദിലീപിനെതിരെ പൊലീസിന്റെ കയ്യിൽ അണുകിട തെളിവ് പോലും ഇല്ല; ദിലീപിനെ കള്ളക്കേസിൽ കുടുക്കിയത് ആണ്; രാ​ഹുൽ ഈശ്വർ

കേരളക്കര ഒന്നാകെ ഉറ്റുനോക്കുന്ന കേസാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം. വർഷങ്ങളായ നടക്കുന്ന കേസ് ഇപ്പോൾ അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ഈ വേളയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കേസിലെ സുപ്രധനായ തെളിവായ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് അതിജീവിത നൽകിയ ഉപഹർജി ഹൈക്കോടതി തള്ളിയിരുന്നു.

ഇതിന് പിന്നാലെ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് രാഹുൽ ഈശ്വർ. അതിജീവിതയുടെ സ്വകാര്യത വളരെ പ്രധാനമാണ്. അതോടൊപ്പം തന്നെ അവർക്കുണ്ടാകുന്ന ആശങ്കകളേയും സംശയത്തേയും വളരെ പ്രധാന്യത്തോടെ കാണണം. എന്നാൽ അതിജീവിതയും അവരോടൊപ്പം നിൽക്കുന്നവരും ചില കാര്യങ്ങൾ ചിന്തിക്കേണ്ടതുണ്ട് എന്നാണ് രാഹുൽ ഈശ്വർ പറഞ്ഞത്.

മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡയിൽ തന്നെയായിരുന്നു. മൂന്ന് പേരും ഏതാനും സെക്കൻഡുകൾ മാത്രമാണ് മെമ്മറി കാർഡ് ആക്സസ് ചെയ്ത്. അവർ മൂന്ന് പേരും കോടതി ജീവനക്കാരാണ്. അതുകൊണ്ട് തന്നെ കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെക്ക് ചെയ്യുന്നതിന് വേണ്ടിയായിരിക്കാം കണ്ടത്.

കോടതി തന്നെ ഇതിൽ അന്വേഷണം നടത്തുകയും വ്യക്ത വരുത്തുകയും ചെയ്ത അവസരത്തിൽ അവരുടെ ആശങ്കകൾ ദൂരീകരിക്കപ്പെടും എന്ന് തോന്നുന്നു. അതിജീവിതയ്ക്കും അവരുടെ കുടുംബത്തിനുമൊക്കെ ആ സ്വകാര്യതയുടെ സന്ദേഹം ഉണ്ടാകും. എന്നാൽ കോടതിയുടെ സേഫ് കസ്റ്റഡയിലാണ് മെമ്മറി കാർഡ്. അതിൽ യാതൊരു പ്രശ്നവും പറ്റിയിട്ടില്ല.

ഈ വിഷയത്തെ ചിലർ ദുരുപയോഗം ചെയ്യുകയായിരുന്നു. അതായത് ദൃശ്യങ്ങൾ ചോർന്നു, ലീക്കായി എന്നൊക്കെ അവകാശപ്പെടുന്നു. എന്നാൽ അതൊന്നും ഉണ്ടായിട്ടില്ല. ആ റിപ്പോർട്ട് കണ്ടാൽ കാര്യങ്ങൾ വ്യക്തമാകും. അതിൽ ആക്സസ് എന്ന വാക്ക് മാത്രമാണ് പറഞ്ഞിരിക്കുന്നത്. അതിനാൽ തന്നെ ഒരു സന്ദേഹത്തിനും അടിസ്ഥാനമില്ല. ‌

അതിജീവിത ഏത് വാദം ഉന്നയിച്ചാലും അതിനെ ബഹുമാനത്തോടെ തന്നെ കാണണം. കാരണം അവരുടെ വ്യക്തിപരമായതും, സ്വകാര്യതയുമായും ബന്ധപ്പെട്ട കാര്യം കൂടിയാണ് ഇത്. ഇത്തരം വിഷയങ്ങൾ ഉപയോഗിച്ച് കേസ് ബോധപൂർവ്വം വൈകിപ്പിക്കാനാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നത്. അതുകൊണ്ടാണ് ദിലീപ് അന്ന് നടിയുടെ ഉപഹർജിയെ എതിർത്തത്.

ദിലീപിനെതിരെ പൊലീസിന്റെ കയ്യിൽ അണുകിട തെളിവ് പോലും ഇല്ല. ദിലീപിനെ കള്ളക്കേസിൽ കുടുക്കിയത് ആണ്. വ്യാജ ഫോട്ടോ, ഫോട്ടോഷോപ്പിലൂടെ നിർമ്മിച്ചെന്നൊക്കെ പറഞ്ഞത് ഒരു ഡിജിപിയാണ്. അത്തരം കാര്യങ്ങൾ ഇവിടെയുണ്ട്. അതിജീവിതയുടെ ആശങ്കകളും പരാതികളും നമ്മൾ മുഖവിലയ്ക്ക് എടുക്കണം. എന്നാൽ അവരെ മുതലാക്കി വേറെ ചില ആളുകളാണ് ഇവിടെ ഗെയിം കളിക്കുന്നത്.

അതായത് കേസിനെ പരമാവധി നീട്ടാനാണ് ശ്രമം. മൂന്ന് മാസത്തിന് ശേഷം ഒരു കള്ളക്കേസിലൂടെയാണ് ദിലീപിനെ ഇതിലേയ്ക്ക് പ്രതിയായി കൊണ്ടുവരുന്നത്. പൊലീസുകാരെ കൊ ല്ലാൻ നോക്കിയെന്ന കള്ളക്കേസൊക്കെ ഉണ്ടാക്കി. ആ കേസൊന്നും ഇപ്പോൾ അന്വേഷിക്കുന്നത് പോലുമില്ല.

നാല് പേരെ കൊ ല്ലാൻ നോക്കിയെന്ന കള്ളക്കേസ് ഉണ്ടാക്കിയവർക്കാണോ ഈ രീതിയിൽ ദിലീപിനെ കുടുക്കാനുള്ള ഗൂഢാലോചന നടത്താൻ കഴിയാത്തത്. അത്തരം കാര്യങ്ങൾ കൂടി പൊതുജനം മനസ്സിലാക്കണം. അതിജീവിതയുടെ ആശങ്ക ജെനുവിനാണ്. പക്ഷെ മെമ്മറി കാർഡ് കോടതിയുടെ കൈവശമാണ് ഇരിക്കുന്നത്. നിലവിൽ എന്തായാലും അതിജീവിതയുടെ സംശയങ്ങൾ മാറിയെന്ന് കരുതുന്നുവെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

അതേസമയം, അതിജീവിതയുടെ ഉപഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി അതിജീവിതയ്ക്ക് നിയമപരമായി തന്നെ മുന്നോട്ട് പോകാൻ സാധിക്കുമെന്നും ഹർജി തള്ളിക്കൊണ്ട് പറഞ്ഞിട്ടുണ്ട്. ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഹർജി തള്ളിയത്.

More in Malayalam

Trending