Connect with us

ദിലീപ് അഗ്നിശുദ്ധി നടത്തി തിരിച്ച് വരുമെന്ന കാര്യത്തിൽ തനിക്ക് യാതൊരു സംശയവും ഇല്ല; രാഹുൽ ഈശ്വർ

Malayalam

ദിലീപ് അഗ്നിശുദ്ധി നടത്തി തിരിച്ച് വരുമെന്ന കാര്യത്തിൽ തനിക്ക് യാതൊരു സംശയവും ഇല്ല; രാഹുൽ ഈശ്വർ

ദിലീപ് അഗ്നിശുദ്ധി നടത്തി തിരിച്ച് വരുമെന്ന കാര്യത്തിൽ തനിക്ക് യാതൊരു സംശയവും ഇല്ല; രാഹുൽ ഈശ്വർ

കോഴിക്കോട് കെഎൽഎഫ് വേദിയിൽ വച്ച് എഴുത്തുകാരി കെആർ മീര നടത്തിയ പ്രസ്താവന വളരെ വലിയ വിവാ​ദമായിരുന്നു. ഷാരോൺ കൊ ലക്കേസ് പ്രതിയായ ​ഗ്രീഷ്മയെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു മീരയുടെ പ്രസ്താവന. ചില സമയത്തൊക്കെ ചില കഷായമൊക്കെ കൊടുക്കേണ്ടി വന്നാൽ പോലും… എന്നായിരുന്നു മീരയുടെ പരാമർശം.

പിന്നാലെ വിമർശനവുമായി രാഹുൽ ഈശ്വർ രം​ഗത്തെത്തിയതും വാർത്തയായയിരുന്നു. ഇപ്പോഴിതാ മീരയ്ക്ക് എതിരെ വീണ്ടും രം​ഗത്തെത്തിയിരിക്കുകയാണ് രാഹുൽ. വിവാദമായ കഷായ പരാമർശത്തിൽ മീര കേസ് പേടിച്ച് നിലപാട് മാറ്റിയതിനെ അഭിനന്ദിക്കുന്നുവെന്നാണ് രാഹുൽ ഈശ്വർ പരിഹസിച്ചത്.

കേസിനെ ഭയന്ന് കെആർ മീര അവരുടെ നിലപാട് മാറ്റിയതിനെ അഭിനന്ദിക്കുന്നുവെന്ന് രാഹുൽ ഈശ്വർ വീഡിയോയിൽ പറയുന്നു. തീവ്രഫെമിനിസത്തിന് എതിരായ പോരാട്ടത്തിൽ ഇത് പുരുഷന്മാരുടെ വിജയമാണ്. കെആർ മീര പറയുന്നത് കേട്ട് ചിരിച്ച് ഇല്ലാതായി. മാഡത്തിന് ഒരു മിനിമം സത്യസന്ധത വേണ്ടേ. ഒരു വരി പറഞ്ഞതിൽ തെറ്റ് പറ്റിപ്പോയി, അത് അംഗീകരിക്കുന്നു, അല്ലെങ്കിൽ അംഗീകരിക്കുന്നില്ല എന്ന് പറഞ്ഞാൽ പോരേ എന്നാണ് രാഹുൽ ചോദിച്ചത്.

”താങ്കളെപ്പോലെ വലിയ സാംസ്‌ക്കാരിക നായകർക്ക് കള്ളം പറയുന്നതിൽ ഒരു മടി തോന്നുന്നില്ലേ. ക്രൂരമായ ക്വട്ടേഷൻ റേപ്പ് എന്ന് പറയുന്നു. ഏത് ക്വട്ടേഷൻ റേപ്പ്, അങ്ങനെയൊന്നില്ല. കോടതിയിൽ അത് തെളിയിച്ചിട്ടില്ല. ദിലീപിന്റെ കേസ് നടക്കുന്നേ ഉളളൂ. ദിലീപ് അഗ്നിശുദ്ധി നടത്തി തിരിച്ച് വരുമെന്ന കാര്യത്തിൽ തനിക്ക് യാതൊരു സംശയവും ഇല്ല. കേസ് പഠിച്ച ആർക്കും അറിയാം അത് കള്ളക്കേസാണ് എന്ന്”.

‘കെആർ മീരയ്ക്ക് എതിരെ പരാതി കൊടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതല്ല. പരാതി കൊടുത്തിട്ടുണ്ട്. തീവ്രഫെമിനിസ്റ്റുകളെ പോലെ ഭീഷണിപ്പെടുത്തുന്ന പരിപാടിയൊന്നും ഇല്ല. ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും”. പുരുഷവിരോധികളും തീവ്രഫെമിനിസ്റ്റുകളുമായ സിസ്റ്റം അതിൽ എന്ത് ചെയ്യുമെന്ന് അറിയില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

”രാഹുൽ ഈശ്വർ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയായി വന്നിട്ടേ ഉളളൂ എന്ന് മാഡം ഓർക്കണം. വിജയ് ബാബുവിന്റെ കാര്യത്തിലാണെങ്കിലും സിദ്ധിക്കിന്റെ കാര്യത്തിലാണെങ്കിലും നിവിൻ പോളിയുടേയും എൽദോസ് കുന്നപ്പിള്ളിയുടെയും കാര്യത്തിലാണെങ്കിലും, എല്ലാവരും വ്യാജ പരാതികളിൽപ്പെട്ടതാണ്. താൻ പറഞ്ഞതാണ് കാലവും കോടതിയും തെളിയിച്ചത്”.

”താൻ ലൈംഗികാതിക്രമ അനുകൂലി ആണെങ്കിൽ കെആർ മീര ഗ്രീഷ്മാനുകൂലിയാണ്, കഷായ വിഷത്തിന്റെ അനുകൂലിയാണ്. മാഡത്തിന് ഒരു ഭയം വന്നതിൽ സന്തോഷമുണ്ട്. ഞങ്ങൾക്കും ആരെങ്കിലുമൊക്കെ ചോദിക്കാനും പറയാനും ഉണ്ട് എന്നതിൽ. അത് സോഷ്യൽ മീഡിയയിൽ നല്ല രീതിയിൽ പ്രതികരിക്കുന്നവരാണ്. മാഡം സ്വയം വല്ലാതങ്ങ്് ഓവറായി പ്രതിഷ്ഠിക്കരുത്. താങ്കൾ വലിയ ഒരു എഴുത്തുകാരിയാണ്. മാഡത്തെ പോലെ ലിറ്ററേച്ചർ ഫെസ്റ്റിവലിലെ എസി മുറിയിൽ പോയിരുന്ന് ആക്ടിവിസ്റ്റ് ആയ വ്യക്തിയല്ല രാഹുൽ ഈശ്വർ”.

”വിശ്വാസങ്ങൾക്ക് വേണ്ടി പോരാടി, ജയിലിൽ പോയി ജനങ്ങൾക്കിടയിൽ നിന്ന് വന്നതാണ്. കൊട്ടേഷൻ കൊടുക്കാൻ മാത്രം വലുപ്പം മാഡത്തിന് ഉണ്ട് എന്ന തെറ്റിദ്ധാരണ വേണ്ട. എഴുത്തിനെ, സാഹിത്യഗരിമയെ അംഗീകരിക്കുന്നു. പക്ഷേ ഇത്രയും സത്യസന്ധത ഇല്ലാതെ എങ്ങനെയാണ് സ്വയം ഒരു ന്യായീകരണ തൊഴിലാളിയായി മാറാൻ കഴിയുന്നത്. മാഡത്തിന്റെ പ്രതികരണം പുരുഷന്മാരുടെ വിജയം. മരിച്ച ഷാരോണിനെ കുറിച്ച് വഷളത്തരം പറയാൻ നാളെ ഈ തീവ്രഫെമിനിസ്റ്റ് നിലപാട് ഉളളവർ ഒന്നൂടെ ഒന്ന് ആലോചിക്കും എന്നും രാഹുൽ ഈശ്വർ പറഞ്ഞു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിൽ ഒരു സമയത്ത് പറഞ്ഞത് ദിലീപ് 2016 ൽ ഉപയോഗിച്ച ഫോൺ കൊടുത്തോ എന്നാണ്. നമ്മുടെ കൈയ്യിൽ പോലും ഇല്ല. ദിലീപ് ഇത് ഒളിപ്പിച്ചു, മറച്ചുവെച്ചു, എന്ന് പറഞ്ഞ് കഥയുണ്ടാക്കി. കേസിന്റെ ക്ലൈമാക്സ് ഒരു സംശയവുമില്ല, രാമലീല എന്ന സിനിമയിൽ ദിലീപിന്റെ കഥാപാത്രം തിരിച്ചുവന്നത് പോലെ നായകനായി അഗ്നിശുദ്ധി തെളിയിച്ച് അദ്ദേഹം തിരിച്ചുവരും. ദിലീപിനെ കുറച്ചെങ്കിലും സംശയിച്ച മലയാളികൾ അത് മറന്ന് കൈയ്യടിയോടെ അദ്ദേഹത്തെ സ്വീകരിക്കണം എന്നും രാഹുൽ പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top