Connect with us

ശ്രീവിദ്യയുടെ കഴുത്തിൽ താലിയണിയിച്ച് രാഹുൽ; ആശംസകളുമായി ആരധകർ!!

Malayalam

ശ്രീവിദ്യയുടെ കഴുത്തിൽ താലിയണിയിച്ച് രാഹുൽ; ആശംസകളുമായി ആരധകർ!!

ശ്രീവിദ്യയുടെ കഴുത്തിൽ താലിയണിയിച്ച് രാഹുൽ; ആശംസകളുമായി ആരധകർ!!

ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാര്‍ മാജിക് എന്ന കോമഡി ഷോയിലൂടെയാണ് ശ്രീവിദ്യ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. കാസര്‍ഗോഡ് സ്വദേശിയായ ശ്രീവിദ്യ ഇതിനോടകം തന്നെ പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.

ഇപ്പോഴിതാ ശ്രീവിദ്യയുടെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ നിമിഷമാണ് ഇന്ന്. ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയായിരിക്കുകയാണ്. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് വരൻ. എറണാകുളത്ത് വെച്ചായിരുന്നു വിവാഹം നടന്നത്. കഴിഞ്ഞ വര്‍ഷം ജനുവരില്‍ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.

അതേസമയം കഴിഞ്ഞദിവസം ഇരുവരുടേയും സേവ് ദ ഡേറ്റ് വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഒരു തടകാത്തില്‍ വെള്ളത്തിന് മുകളില്‍ വാട്ടര്‍ ബെഡ് ഒരുക്കിയാണ് ഇരുവരുടേയും സേവ് ദ ഡേറ്റ് ഷൂട്ട് നടന്നത്.

ശ്രീവിദ്യയുടേയും രാഹുലിന്റേയും പ്രണയാര്‍ദ്ര നിമിഷങ്ങള്‍ മഴയുടെ പശ്ചാത്തലത്തിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ശ്രീവിദ്യ ഗ്രേപ്പ് നിറത്തിലുള്ള സ്ലീവ്‌ലെസ് ഗൗണും രാഹുല്‍ ഗ്രേപ്പ് നിറത്തിലുള്ള ഷര്‍ട്ടും വൈറ്റ് പാന്റ്‌സുമാണ് ധരിച്ചിരിക്കുന്നത്. ‘അപ്പോള്‍ ഇനി ഏഴ് സുന്ദര രാത്രികള്‍’ എന്ന ക്യാപ്ഷനോടെ ശ്രീവിദ്യ സേവ് ദ ഡേറ്റ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

രണ്ടാം തിയ്യതിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ ഷൂട്ടിന്റെ പിന്നണിയിലെ കാഴ്ച്ചകള്‍ രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഏറെ കഷ്ടപ്പെട്ടാണ് ക്യാമറ ടീം വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ഓ മൈ വെഡ് ക്യാപ്ച്ചര്‍ ക്രൂ ആണ് ഫോട്ടോഷൂട്ടിന് പിന്നില്‍. ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷഫ്‌നയാണ് ഇരുവരുടേയും മേക്കപ്പ് ചെയ്തത്. ചിത്രങ്ങള്‍ പകര്‍ത്തിയത് അഭിരാജാണ്.

More in Malayalam

Trending