ഈ ദിനം എല്ലാ വർഷവും എന്നെ കുറച്ചധികം വേദനിപ്പിക്കും. – റഹ്മാൻ
By
മകൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് നടൻ റഹ്‌മാൻ . ജൂണ്‍ 22 ന് റഹ്മാന്റെ മകള്‍ ആലീഷയുടെ പിറന്നാളായിരുന്നു. മകളെ കുറിച്ചുള്ള ആഗ്രഹം പങ്കു വച്ചിരിക്കുകയാണ് റഹ്മാൻ .
‘എല്ലാ വര്‍ഷയും നിന്റെ പിറന്നാള്‍ ദിനം എന്നെ കുറച്ച് വിഷമിപ്പിക്കും. കാരണം നിനക്കറിയാം, നീ വലിയ കുട്ടിയായി. നീ എനിക്കരികില്‍ നിന്ന് കുറച്ച് ദൂരെയായെന്നും സമയം ചെലവഴിക്കാന്‍ ഒരുപാട് സുഹൃത്തുക്കളെ ഉണ്ടാക്കിയിട്ടുണ്ടാകുമെന്നും എനിക്കറിയാം. അതൊന്നും സാരമില്ല, എന്തു തന്നെയായാലും ഞാന്‍ നീ എന്റെ ഹൃദയത്തില്‍ ജീവിക്കുന്നു. എന്റെ പ്രിയപ്പെട്ട കുട്ടിക്ക് വര്‍ണാഭമായ പിറന്നാള്‍ ആശംസകള്‍. നിന്റെ സ്വപ്‌നങ്ങളെല്ലാം സാധ്യമാകട്ടെ… ‘ആമീന്‍- റഹ്മാന്‍ കുറിച്ചു.
തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ സിനിമകളുമായി തിരക്കിലാണ് റഹ്മാന്‍. ആഷിക് അബു സംവിധാനം ചെയ്ത വൈറസായിരുന്നു റഹ്മാന്‍ ഒടുവില്‍ വേഷമിട്ട മലയാള ചിത്രം.
rahman about daughter