Connect with us

കേസിനിറങ്ങിയത് സ്ത്രീയെ മാംസക്കഷ്ണമായി കാണുന്നവര്‍; പോലീസും ജയിലും പുല്ലുവില! രഹന ഫാത്തിമയുടെ പ്രതികരണം

Malayalam

കേസിനിറങ്ങിയത് സ്ത്രീയെ മാംസക്കഷ്ണമായി കാണുന്നവര്‍; പോലീസും ജയിലും പുല്ലുവില! രഹന ഫാത്തിമയുടെ പ്രതികരണം

കേസിനിറങ്ങിയത് സ്ത്രീയെ മാംസക്കഷ്ണമായി കാണുന്നവര്‍; പോലീസും ജയിലും പുല്ലുവില! രഹന ഫാത്തിമയുടെ പ്രതികരണം

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ആക്ടിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം ചർച്ച വിഷയം. ചിത്രം വരയ്ക്കുന്നതിന്റെ വിഡിയോ യൂട്യൂബിൽ പോസ്റ്റു ചെയ്തതിന് പിന്നാലെയാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. അഭിഭാഷകനായ എ വി അരുണ്‍ പ്രകാശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല പോലീസ് രഹന ഫാത്തിമയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടർന്ന് രഹ്ന ഫാത്തിമ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. തനിക്കെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്ന് ഇവർ ഹർജിയിൽ വ്യക്തമാക്കി

അതെ സമയം തന്നെ രഹ്ന ഫാത്തിമയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ അങ്കം തുടങ്ങി കഴിഞ്ഞിരിക്കുന്നു. ഒരു സ്വാകാര്യ ചാനലിന് ചർച്ചയ്ക്ക് അല്ലാതെ രഹാനെ ഈ വിവാദങ്ങളോട് പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോളിതാ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ തനിക്ക് നേരെ ഉയരുന്ന വിവാദങ്ങളെക്കുറിച്ച് ശക്തമായി പ്രതികരിക്കുന്നു

രഹ്‌നയുടെ വാക്കുകൾ

എന്റെ ശരീരവും എന്റെ പേരുമാണ് ഒരു വിഭാഗത്തിന്റെ പ്രശ്നം. മക്കൾ വരച്ചപ്പോൾ മാത്രമല്ല, ജെസ്‍ല മാടശേരി തന്റെ ശരീരത്ത് ബോഡി ആർട് ചെയ്തപ്പോഴും ഇതേ മുറവിളി ഉയർന്നിരുന്നു. ശരീരം എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണമാണെന്നു ഞാൻ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. ഒരു സ്ത്രീയുടെ നെഞ്ചിലെ വസ്ത്രം മാറിക്കിടന്നാൽ അതിൽ അശ്ലീലം കാണുന്നവർ അറിയണം, അശ്ലീലം കാണുന്നവന്റെ കണ്ണുകളിലാണെന്നാണ് രഹനെ പറയുന്നത്

വിഡിയോ പോസ്റ്റ് ചെയ്യുമ്പോൾ ഈ കോലാഹലങ്ങൾ പ്രതീക്ഷിച്ചില്ല അതേസമയം ഒരു വിഭാഗം ആളുകൾ എന്റെ വിഡിയോകൾ കാണുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതികരണം പ്രതീക്ഷിച്ചിരുന്നു. അമ്മയുടെ ശരീരത്തിൽ മകൻ ചിത്രം വരച്ചാൽ അതിൽ എന്ത് ലൈംഗികതയാണ് നിയമത്തിനു കാണാനാകുക എന്നറിയില്ല. സ്ത്രീയുടെ ശരീരത്തെ വെറും ലൈംഗികതയ്ക്കുവേണ്ടി മാത്രമുള്ള ഉപകരണമായി കാണുന്നവരോടുള്ള എന്റെ പ്രതികരണമാണ് ശരീരത്തിലൂടെ പറയുന്നത്. ഒരു വിഡിയോയിലൂടെ ആകാശം ഇടിഞ്ഞു വീണെന്നു കരുതുന്നവരെ നിയമപരമായിത്തന്നെ നേരിടാനാണ് തീരുമാനം. ആരെയും ഭയന്ന് നിലപാടുകളിൽനിന്ന് പിന്നാക്കം പോകാനില്ല.

കുട്ടികളെ എന്റെ രാഷ്ട്രീയത്തിന് ഉപയോഗിച്ചു എന്നതൊക്കെ ഇപ്പോൾ ഉയരുന്ന ആരോപണമാണ്. കുട്ടികളെ ഒരിക്കലും അതിനായി ഉപയോഗിച്ചിട്ടില്ല. യഥാർഥത്തിൽ സംഭവിച്ചത്, എനിക്കു കണ്ണിനു സുഖമില്ലാതെ കിടക്കുമ്പോൾ ആശ്വസിപ്പിക്കാനെത്തിയ അവൻ പെയിന്റുകൊണ്ട് ശരീരത്തിൽ വരച്ചപ്പോൾ അതിന് അനുവദിക്കുകയായിരുന്നു. മുമ്പും ശരീരത്തിൽ ബോഡി ആർട് ചെയ്തിട്ടുള്ളതാണ്. അത് അവൻ കണ്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ അവൻ താൽപര്യപ്പെട്ടപ്പോൾ നിരുൽസാഹപ്പെടുത്തിയില്ല. മകൻ നന്നായി ചിത്രം വരയ്ക്കും. വീട്ടിൽ ഭിത്തികളിലും കുപ്പികളിലുമെല്ലാം വരച്ചിട്ടുണ്ട്. എന്റെ ശരീരത്തിൽ വരച്ചപ്പോൾ അത് വിഡിയോയിൽ പകർത്തി. നാലു പേർ അവന്റെ കഴിവു കാണട്ടെ എന്നു കരുതിത്തന്നെയാണ് ചാനലിൽ പോസ്റ്റ് ചെയ്തത്.

സുപ്രീം കോടതി വിധി അനുസരിച്ചതിന്റെ പേരിലാണ് ഇവിടുത്തെ നിയമം ഇങ്ങനയെന്നു പറഞ്ഞ് 18 ദിവസം ജയിലിലിട്ടത്. അതുകൊണ്ടുതന്നെ പൊലീസിനെയൊ ജയിലിനെയൊ ഭയക്കുന്നില്ല. നിലപാടുകളിൽ ഉറച്ചു നിൽക്കുകയും നിയമം അനുസരിച്ചുള്ള കാര്യങ്ങൾ മാത്രം ചെയ്യുകയും ചെയ്തിട്ടും ജയിലിൽ പോകേണ്ടി വന്നാൽ അതിനു തയാറാണ്. സ്ത്രീയെയും അവളുടെ ശരീരത്തെയും ലൈംഗികത നിറച്ച മാംസക്കഷണമായി മാത്രം കാണുന്നവരാണ് എനിക്കെതിരെ ഇപ്പോൾ കേസുമായി ഇറങ്ങിയിരിക്കുന്നത്.

അമ്മയുടെ ശരീരത്തിൽ ഒളിഞ്ഞു നോക്കുന്ന മകനായല്ല എന്റെ മകനം വളർത്തിയിട്ടുള്ളത്. ലൈംഗികതയെക്കുറിച്ച് വീടുകളിൽനിന്നു പഠിപ്പിച്ചു തുടങ്ങണം എന്നു പറയുമ്പോൾ കണ്ണു മിഴിച്ചു നോക്കുന്നവർക്കു മുന്നിൽ വ്യത്യസ്തമായാണ് അവരെ വളർത്തിയിട്ടുള്ളത്. സ്വന്തം അമ്മയുടെ നഗ്‌നതയും ശരീരവും കണ്ടുവളർന്ന ഒരു കുട്ടി സ്ത്രീശരീരത്തെ അപമാനിക്കില്ലെന്ന് ഉറപ്പാണ്. ശരീരത്തെ കുറിച്ചും ലൈംഗികതയെകുറിച്ചുമുള്ള തെറ്റായ ബോധ്യം ഒരിക്കലും കുട്ടികളിൽ വളരാൻ അനുവദിക്കരുത്.

More in Malayalam

Trending