Connect with us

ഒളിവിൽ പോയ രഹ്ന ഫാത്തിമ പോലീസിന്റെ കണ്ണു വെട്ടിച്ച്‌ സ്വകാര്യ ചാനല്‍ ലൈവില്‍

Malayalam

ഒളിവിൽ പോയ രഹ്ന ഫാത്തിമ പോലീസിന്റെ കണ്ണു വെട്ടിച്ച്‌ സ്വകാര്യ ചാനല്‍ ലൈവില്‍

ഒളിവിൽ പോയ രഹ്ന ഫാത്തിമ പോലീസിന്റെ കണ്ണു വെട്ടിച്ച്‌ സ്വകാര്യ ചാനല്‍ ലൈവില്‍

സ്വന്തം അർധ നഗ്‌ന മേനിയിൽ കുട്ടികളെ കൊണ്ട് ചിത്രകല നടത്തിയ രഹ്ന ഫാത്തിമയാണ് മാധ്യമങ്ങളിലടക്കം ചർച്ച വിഷയം. ചിത്രം വരയ്ക്കുന്നതിന്റെ വിഡിയോയാണ് കഴിഞ്ഞ ദിവസം യൂട്യൂബിൽ പോസ്റ്റു ചെയ്തതിന് പിന്നാലെയാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കു ചിത്രം വരയ്ക്കാന്‍ സ്വന്തം നഗ്ന ശരീരം പ്രദര്‍ശിപ്പിക്കുകയും അത് ഇവര്‍ തന്നെ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അഭിഭാഷകനായ എ വി അരുണ്‍ പ്രകാശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല പോലീസ് രഹന ഫാത്തിമയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടില്‍ എത്തിയിരുന്ന സാഹചര്യത്തില്‍ ഒളിവില്‍ പോയ രഹന സ്വകാര്യ ചാനലില്‍ അതിഥിയായെത്തിയിരിക്കുകയാണ്. പോലീസിന്റെ കണ്ണു വെട്ടിച്ച്‌ നടന്ന രഹന ഫാത്തിമ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത് പോലീസിന്റെ കൃത്യവിലോപത്തെയാണ് സൂചിപ്പിക്കുന്നത്.

അതെ സമയം തന്നെ രഹ്ന ഫാത്തിമയുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടന്നു . പനമ്ബള്ളിനഗറില്‍ ഇവര്‍ താമസിക്കുന്ന ബിഎസ്‌എന്‍എല്‍ ക്വാര്‍ട്ടേഴ്സിലാണ് ഉച്ചയോടെ എറണാകുളം സൗത്ത് പൊലീസ് ഇന്‍സ്പെക്ടര്‍ അനീഷിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. വീട്ടില്‍നിന്നു കുട്ടികളുടെ പെയിന്റിങ് ബ്രഷ്, ചായങ്ങള്‍, ലാപ്ടോപ് തുടങ്ങിയവ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഡിയോ പ്രചരിപ്പിച്ച സംഭവം എറണാകുളം സൈബര്‍ഡോം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സൗത്ത് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പോക്സോ ആക്‌ട് സെക്‌ഷന്‍ 13, 14, 15 എന്നിവയും ഐടി ആക്ടും പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് ഇന്‍സ്പെക്ടര്‍ അനീഷ് പറഞ്ഞു.

കേസിലെ പ്രതി രഹ്ന സ്ഥലത്തില്ലാതിരുന്നതിനാല്‍ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇവര്‍ കോഴിക്കോട്ട് സുഹൃത്തിന്റെ വീട്ടിലായതിനാല്‍ ചോദ്യം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും എത്തുമ്ബോള്‍ ഹാജരാകാന്‍ നിര്‍ദേശിച്ചെന്നും ഇന്‍സ്പെക്ടര്‍ പറഞ്ഞു. ഇതിനിടെ പോലീസിനെതിരെ രൂക്ഷ പ്രതികരണവുമായി രഹ്ന ഫാത്തിമയുടെ ഭര്‍ത്താവ് മനോജ് രംഗത്തെത്തിയിരുന്നു.രഹനയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയത് തീവ്രവാദികളെ പിടികൂടാനെന്ന പോലെയാണെന്നായിരുന്നു രഹനയുടെ ഭര്‍ത്താവ് നല്‍കിയ പ്രതികരണം.

രണ്ടു ജീപ്പ് പോലീസാണ് തന്‍റെ വീട്ടിലെത്തിയതെന്ന് രഹ്നയുടെ ഭര്‍ത്താവ് മനോജ് ശ്രീധര്‍ പ്രതികരിച്ചു. കുറ്റം ചെയ്തിട്ടില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ തീരുമാനിച്ചിട്ടില്ല. രഹനയുടെ ശരീരത്തെയാണ് ഒരു വിഭാഗം ആളുകള്‍ ഭയക്കുന്നത്. ഒരു സ്ത്രീയുടെ മാറിലല്ല, അത് കാണുന്നവരുടെ കണ്ണിലാണ് അശ്ലീലം. അതില്‍ അശ്ലീലം കണ്ടവരാണ് കുറ്റക്കാര്‍. അടുത്ത ദിവസം പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് തീരുമാനം, രഹനയുടെ ഭര്‍ത്താവ് മനോജ് ശ്രീധര്‍ പറഞ്ഞു.കുഞ്ഞുങ്ങള്‍ ചിത്രം വരയ്ക്കുന്ന സാധനങ്ങളാണ് കണ്ടുകെട്ടിയത്.

കേസുമായി ഒരു ബന്ധവുമില്ലാത്ത തന്‍റെ ബിസിനസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ലാപ്ടോപ് വരെ പോലീസ് എടുത്ത് കൊണ്ടുപോയി. ശബരിമല വിഷയത്തില്‍ ഇത്ര നാളായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റം കണ്ടു പിടിക്കാനുള്ള അന്വേഷണത്തിലാണ് പോലീസ്. അന്ന് പിടിച്ചെടുത്ത ഫോണ്‍ ഇതുവരെ തിരികെ കിട്ടിയിട്ടില്ല. മാനുഷിക പരിഗണനയിലെങ്കിലും തന്റെ ലാപ്ടോപ് തിരികെത്തരാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും പോലീസ് തയാറായില്ലെന്നും മനോജ് പറഞ്ഞു.

ഇതിനിടെ പ്രതികരണവുമായി രഹ്നയും രംഗത്തെത്തി. മുന്‍കൂര്‍ ജാമ്യത്തിനോ ഒളിച്ച്‌ പോകാനോ ഉദ്ദേശിക്കുന്നില്ല. നഗ്‌നത പ്രദര്‍ശിപ്പിച്ച്‌ വരുമാനമുണ്ടാക്കുകയായിരുന്നില്ല ലക്ഷ്യം. നിയമങ്ങള്‍ പാലിച്ച്‌ തന്നെയാണ് ദൃശ്യങ്ങള്‍ യൂ ടൂബിലിട്ടതെന്നും രഹ്ന പറയുന്നു. യഥാര്‍ത്ഥ ലൈംഗീക വിദ്യാഭ്യാസം വീട്ടില്‍ നിന്ന് തന്നെ തുടങ്ങണം എന്ന ആശയം പ്രചരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും രഹന മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടിയെ കൊണ്ട് തന്‍റെ അര്‍ദ്ധനഗ്ന ശരീരത്തില്‍ ചിത്രം വരപ്പിച്ച സംഭവത്തിലാണ് രഹനയ്ക്കെതിരെ പോലീസ് കേസെടുത്തത്. പോസ്‌കോ നിയമപ്രകാരവും ഐ ടി ആക്‌ട് പ്രകാരവുമാണ് കേസ്. ബാലാവകാശ കമ്മീഷനും വിഷയത്തില്‍ കേസെടുത്തിട്ടുണ്ട്.

More in Malayalam

Trending

Recent

To Top