Connect with us

ആ കുട്ടികൾ വളരട്ടെ എന്നിട്ട് പോരേ വീരവാദം; രെഹ്നയെ പഞ്ഞിക്കിട്ട് ഡോക്ടർ സി. ജെ. ജോൺ

Malayalam

ആ കുട്ടികൾ വളരട്ടെ എന്നിട്ട് പോരേ വീരവാദം; രെഹ്നയെ പഞ്ഞിക്കിട്ട് ഡോക്ടർ സി. ജെ. ജോൺ

ആ കുട്ടികൾ വളരട്ടെ എന്നിട്ട് പോരേ വീരവാദം; രെഹ്നയെ പഞ്ഞിക്കിട്ട് ഡോക്ടർ സി. ജെ. ജോൺ

പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയം . ലൈംഗികതയെക്കുറിച്ച് വീട്ടില്‍ നിന്ന് തന്നെ പഠിക്കണ മെന്നാവശ്യപ്പെട്ട് തന്റെ മകന്റെയും മകളുടെയും മുന്നില്‍ മേല്‍വസ്ത്രമില്ലാതെ കിടക്കുകയും കുട്ടികള്‍ അമ്മയുടെ നെഞ്ചില്‍ ചിത്രം വരയ്ക്കുകയും ചെയ്യുന്ന വീഡിയോ രഹാനെ പങ്കുവെച്ചതാണ് ഇപ്പോൾ വീണ്ടും വിവാദങ്ങൾക്ക് വഴി തെളിയിച്ചത്

നിരവധി പേരാണ് രഹാനയെ പിന്തുണസിച്ചും എതിർത്തും രംഗത്ത് എത്തിയിരിക്കുന്നത് . ഇപ്പോൾ ഇതാ അമ്മയുടെ അർധ നഗ്‌ന മേനിയിൽ സ്വന്തം കുട്ടികളെ കൊണ്ട് ചിത്രകല നടത്തിയാൽ അവർ സ്ത്രീ ശരീരത്തോട് ആദരവുള്ളവരായിരിക്കുമെന്നു പറയാൻ കഴിയുമോയെന്ന് ഡോ.സി.ജെ.ജോൺ.
കുട്ടികൾ വളർന്നു വരുമ്പോൾ മാത്രമേ ഇക്കാര്യത്തിൽ തീർപ്പുപറയാൻ സാധിക്കൂ. കുട്ടികള്‍ ലൈംഗിക അരാജകത്വത്തിന്റെ വഴിയിൽ പോകാമെന്ന അപകടവും ഇതിൽ പതിയിരിക്കുന്നതായി സി.ജെ.ജോൺ സമൂഹമാധ്യമത്തിലിട്ട കുറിപ്പിൽ പറയുന്നു

സി.ജെ.ജോൺ സമൂഹമാധ്യമത്തിലിട്ട കുറിപ്പിന്റെ പൂർണരൂപം:

അമ്മയുടെ അർധ നഗ്‌ന മേനിയിൽ സ്വന്തം കുട്ടികളെ കൊണ്ട് ചിത്രകല നടത്തിയാൽ അവർ സ്ത്രീ ശരീരത്തോട് ആദരവുള്ളവരായിരിക്കുമെന്നും കപട ലൈംഗിക സങ്കൽപ്പങ്ങളുടെ പിടിയിൽ പെടാതിരിക്കുമെന്ന ആശയമാണ് ഒരു വനിത ബോഡി ആർട്സ് ആൻഡ് പൊളിറ്റിക്സ് എന്ന ലേബലിൽ മുന്നോട്ടു വയ്ക്കുന്നത്. ആ ഗവേഷണത്തിലെ പരീക്ഷണ വസ്തുക്കളായി അവരുടെ കുട്ടികളെ ഉപയോഗിച്ച് ചിത്രം വരപ്പിക്കുന്ന ഒരു യു റ്റ്യുബ് വിഡിയോയും ഇട്ടിട്ടുണ്ട്. ആ ധീരത കൊണ്ട് ഈ വാദഗതി ശരിയെന്ന് പറയാൻ പറ്റില്ലല്ലോ ?

ഈ കുട്ടികൾ വളർന്ന് വരുമ്പോഴല്ലേ ഈ പരീക്ഷണത്തിന് ഫലമുണ്ടായിയെന്ന് പറയാൻ പറ്റുകയുള്ളൂ. അതിനു മുമ്പുള്ള അവകാശ വാദങ്ങൾ ഒരു കപട വിപ്ലവത്തിന്റെ കാഹളം മാത്രമാകില്ലേ? ഈ പരീക്ഷണത്തിന്റെ പാർശ്വ ഫലവും വിപരീത ഫലവും കൂടി ഗവേഷക പരിഗണിക്കണ്ടേ? ഗവേഷക പറയുന്നത് പോലെയുള്ള ഒരു കപട ധാർമികതയുടെയും ലൈംഗികതയുടെയും സംസ്കാരവുമായി ഇടപഴകി ജീവിക്കാൻ പോകുന്ന ഈ കുട്ടികൾ ഈ അനുഭവത്തെ എങ്ങനെയാവും ഭാവിയിൽ ഉൾക്കൊള്ളുകയെന്ന് പ്രവചിക്കാൻ പറ്റുമോ? ഈ കുട്ടികളുടെ സ്‌കൂളിലെ മറ്റു കുട്ടികളുടെയും അധ്യാപകരുടെയും പ്രതികരണങ്ങളെ കൈകാര്യം ചെയ്യുവാനുള്ള പ്രാപ്തി ഈ പ്രായത്തിൽ അവർക്കുണ്ടോ?

ആ കാറ്റിൽ പെട്ട് അവർ ഒരു ലൈംഗിക അരാജകത്വത്തിന്റെ വഴിയിൽ പോകാമെന്ന അപകടവും ഇല്ലേ? കുട്ടികളുടെ വ്യക്തിത്വവും ലൈംഗികതയുമൊക്കെ രൂപപ്പെട്ട് വരുന്ന ക്യാൻവാസ് ഇതിലും വലുതല്ലേ? സ്ത്രീയോടുള്ള ആദരവ് വളർത്താനുള്ള പാഠങ്ങൾ വീട്ടിൽ തുടങ്ങണമെന്ന ആശയത്തോട് പൂർണ്ണ യോജിപ്പ്. പക്ഷെ അതിൽ ഇങ്ങനെയൊരു പാഠത്തിനുള്ള പ്രസക്തി എന്താണെന്ന് വ്യക്തമല്ല.

അമ്മയും കുട്ടികളും ഉൾപ്പെടുന്ന കലാപരമായ ഈ അന്യോന്യത്തിൽ അശ്ലീലം കാണുന്നില്ല. അത് ഒരു സ്വകാര്യ ഗവേഷണമായി ഒതുക്കാമായിരുന്നു. അത് ക്യാമറയിൽ പകർത്തി പൊതു സമൂഹത്തിന്റെ മുമ്പിലേക്ക് ഇപ്പോഴേ എറിഞ്ഞു കൊടുക്കണമായിരുന്നോ? ചെയ്യുന്നത് എന്തെന്നും എന്തിന് വേണ്ടിയെന്നും കൃത്യമായി അറിയാത്ത പ്രായത്തിൽ മുതിർന്ന ഒരാളുടെ ആദർശ പ്രഖ്യാപനത്തിനുള്ള ഉപകരണമായി കുട്ടികളെ മാറ്റുന്നതിൽ ഒരു അബ്യുസ് നിഴലിക്കുന്നില്ലേ? കുട്ടികൾ വളർന്ന് കൗമാരത്തിലും യുവത്വത്തിലുമൊക്കെ എത്തുമ്പോഴല്ലേ അവർ സ്ത്രീകളോട് എങ്ങനെ പെരുമാറുമെന്ന് അറിയാനാകൂ. ഈ വിപ്ലവത്തെ ചാരു കസേരയിൽ ഇരുന്നു അനുകൂലിക്കുന്നവർ സ്വന്തം വീട്ടിൽ ഈ പരീക്ഷണം നടത്തുമോ ആവോ ? ആക്ടിവിസം ചമഞ്ഞു കല്ലെറിയും മുൻപേ അത് കൂടി ആലോചിക്കുക. ആ കുട്ടികളെ ഓർത്തു വിഡിയോ ഇടുന്നില്ല.

രഹനായിക്ക് എതിരെ പൊലീസും ബാലാവകാശ കമ്മിഷനും നടപടിയെടുക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മുന്നിൽ നഗ്നത പ്രദർശനം നടത്തി എന്നതടക്കമുള്ള പോക്‌സോയിലെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്ത് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പത്തനംതിട്ട ജില്ലാ പോലീസ്നിർദേശം നൽകിയത്. രഹാനെ ഫാത്തിമയ്ക്ക് എതിരെ കൂടുതൽ നിയമ കുരുക്ക് വരുന്നു എന്നതിന്റെ സൂചനയാണ് ബാലാവകാശ കമീഷന്റെ ഇടപെടൽ

More in Malayalam

Trending

Recent

To Top