Connect with us

രഹ്നയെ പിടി കൂടാൻ തണ്ടർബോൾട്ട് സേന വരെ; ഒളിച്ചിരുന്നത്പൊലീസിന്റെ മൂക്കിനു താഴെ!

Malayalam

രഹ്നയെ പിടി കൂടാൻ തണ്ടർബോൾട്ട് സേന വരെ; ഒളിച്ചിരുന്നത്പൊലീസിന്റെ മൂക്കിനു താഴെ!

രഹ്നയെ പിടി കൂടാൻ തണ്ടർബോൾട്ട് സേന വരെ; ഒളിച്ചിരുന്നത്പൊലീസിന്റെ മൂക്കിനു താഴെ!

തേവരയിലെ സൗത്ത് പൊലീസ് സ്‌റ്റേഷന്റെ തൊട്ടു പിന്നിലെ ഒരു ബന്ധു വീട്ടിലായിരുന്നു താന്‍ താമസിച്ചിരുന്നതെന്നാണ് രഹ്നയുടെ വെളിപ്പെടുത്തല്‍. അതായത് രഹ്ന ഫാത്തിമയെ തേടി പോലീസ് വയനാടു മുതല്‍ ഡല്‍ഹി വരെ ഓടി നടന്ന് അന്വേഷിക്കുമ്പോള്‍ രഹ്ന താമിച്ചത് പോലീസിന്റെ മൂക്കിന് താഴെ. ഇത് പോലീസ് അറിഞ്ഞില്ലെന്ന് പാവം ജനങ്ങള്‍ വിശ്വാസിക്കണം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ തണ്ടര്‍ബോള്‍ട്ടിനെ ഇറക്കി വരെ ഷോ നടത്തിയിരുന്നു. അപ്പോള്‍ പോലീസിന്റെ കരുതല്‍ രഹ്നക്ക് കിട്ടിയെന്നുവേണം കരുതാന്‍. സുപ്രീകോടതി ജാമ്യം നിഷേധിച്ചപ്പോള്‍ ഇനി രക്ഷയില്ലെന്നു മനസിലായതുകൊണ്ട് രഹ്ന കീഴങ്ങി. അല്ലാതെ ഇരട്ടചങ്കന്റെ പോലീസ് രഹ്നയെ തൊടാന്‍ പോലും സാധിച്ചില്ല.

പ്രായപൂര്‍ത്തിയാകാത്ത മകനെകൊണ്ടു തന്റെ നഗ്‌നശരീരത്തില്‍ ചിത്രം വരയ്ക്കാന്‍ അനുവദിച്ചതിനായിരുന്നു രഹ്നയ്‌ക്കെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. തൊട്ടു പിന്നാലെ ഇവര്‍ താമസിച്ചിരുന്ന പനമ്പള്ളി നഗറിലെ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സില്‍ പെയിന്റിങ്ങിനുപയോഗിച്ച ബ്രഷും മൊബൈല്‍ ഫോണും കമ്പ്യൂട്ടറും വരെ പോലീസെത്തി പിടിച്ചെടുത്തിരുന്നു. പോക്‌സോ കേസില്‍ പ്രതിയാക്കി അന്വേഷണം തുടങ്ങിയ ദിവസം തന്നെ ഇവര്‍ ഒരു ടെലിവിഷന്‍ ചാനലില്‍ മുക്കാല്‍ മണിക്കൂറോളം നിലപാട് വിശദീകരിച്ച് പങ്കെടുത്തത് പോലീസിനെ പ്രകോപിപ്പിച്ചിരുന്നു. ഇന്നു രാത്രി തന്നെ രഹ്നയെ അറസ്റ്റ് ചെയ്തിരിക്കുമെന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകനോട് പോലീസിന്റെ വെല്ലുവിളി. അന്ന് പരിപാടിയില്‍ പങ്കെടുത്ത സ്ഥലത്തിന് സമീപത്ത് പോലീസ് പതിവു റോന്തിനെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ എത്തിയതായിരിക്കുമെന്നാണ് കരുതിയതെന്ന് അന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്നവര്‍ പറയുന്നു. പ്രതിയുമായി അടുത്ത ബന്ധമുള്ള പത്തിലധികം പേരുടെ വീടുകളിലെങ്കിലും കഴിഞ്ഞ മാസം പോലീസ് അന്വേഷിച്ചു ചെന്നിട്ടുണ്ട്.

വയനാട്ടിലെ അട്ടമലയിലെ വീട്ടില്‍ നക്‌സലൈറ്റുകളെ പിടികൂടാനെത്തുന്നതു പോലെ ഭര്‍ത്താവിന്റെ സഹോദരിയുടെ വീട്ടില്‍ രഹ്നയെ തേടി പോലീസ് എത്തിയത്. തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പടെ ഇരുപതോളം പോലീസുകാരുടെ സംഘം വീട് വളഞ്ഞ ശേഷമാണ് ഇവരെ ഉണര്‍ത്തിയത്. വീട്ടില്‍ ആരുമില്ലെന്നു മനസിലായപ്പോള്‍ തിരിച്ചു പോയി. അതേസമയം, നക്‌സല്‍ സുരക്ഷാ ഭീഷണിയുള്ള സ്ഥലമായതിനാലാണ് തണ്ടര്‍ബോള്‍ട്ട് സുരക്ഷയുമായി സ്ഥലത്ത് പോകേണ്ടി വന്നത് പോലീസ് പറഞ്ഞു.

സുപ്രീം കോടതി കൂടി ജാമ്യം നിഷേധിച്ചതോടെ കോടതിയില്‍ നേരിട്ടു ഹാജരാകാന്‍ ആദ്യം തീരുമാനിച്ചെങ്കിലും പോലീസിനു കീഴടങ്ങാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. വിവരം സ്‌റ്റേഷനില്‍ അറിയിച്ചപ്പോള്‍ സിഐ ഉള്ളപ്പോള്‍ വിളിച്ചിട്ട് എത്താനായിരുന്നു നിര്‍ദേശം. ഇതേത്തുടര്‍ന്നാണ് സൗത്ത് സ്‌റ്റേഷനിലെത്തി സിഐ കെ.ജി.അനീഷിനു മുന്നില്‍ ഹാജരായതെന്നു രഹ്ന പറഞ്ഞു. തുടര്‍ന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി ജനറല്‍ ആശുപത്രിയിലെത്തിച്ച് ആരോഗ്യ പരിശോധന നടത്തിയ ശേഷം വിഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കോവിഡ് പരിശോധന നടത്തിയതിനു ശേഷമേ ജയിലില്‍ അയയ്ക്കാന്‍ സാധിക്കൂ എന്നതിനാല്‍ തൃശൂരിലെ കോവിഡ് സെന്ററിലേക്ക് അയച്ചിരിക്കുകയാണ്. നാളെ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുമെന്ന് രഹ്നയുടെ ഭര്‍ത്താവ് മനോജ് ശ്രീധര്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top