“കേരളത്തിലെ പ്രളയ വാര്‍ത്ത കേട്ട് മനസ്സ് തകര്‍ന്നിരിക്കുകയാണ്” – കേരളത്തിന് കൈത്താങ്ങായി രാഘവ ലോറന്‍സും! ലോറന്‍സ് കേരളത്തിനായി സംഭാവന നല്‍കുന്നത് ലക്ഷങ്ങള്‍ അല്ല…
പ്രളയകേരളത്തിന് കൈത്താങ്ങായി നടനും സംവിധായകനുമായ രാഘവ ലോറന്‍സും. ദുരിത കേരളത്തെ കുറിച്ചറിഞ്ഞ് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി ആശങ്ക പങ്കുവെച്ചിരിക്കുകയാണ്. വലിയ നാശനഷ്ടങ്ങള്‍ നേരിടുവെന്നത് കേട്ട് താന്‍ മനസ്സ് തകര്‍ന്നിരിക്കുകയാണെന്നും അവര്‍ നമ്മുടെ സഹോദരീ സഹോദരന്മാരാണെന്നും ലോറന്‍സ് പറയുന്നു.
നേരിട്ട് ചെന്ന് വേണ്ട സഹായങ്ങള്‍ ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു, എന്നാല്‍ കേരളത്തിലേക്കുള്ള യാത്രയും ദുരിത ബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുക എന്നതും എളുപ്പമല്ല. എല്ലാം ഒന്ന് ശമിക്കുന്നത് വരെ കാക്കണം എന്നും വിവരം കിട്ടി. ഇപ്പോള്‍ മഴ കുറഞ്ഞിട്ടുണ്ട്. ഏതു പ്രദേശത്താണ് കൂടുതല്‍ നഷ്ടങ്ങള്‍ ഉണ്ടായത് എന്നത് സര്‍ക്കാരിന് അറിയാം എന്നത് കൊണ്ട് കേരള സര്‍ക്കാര്‍ വഴി സഹായം എത്തിക്കാന്‍ തീരുമാനിച്ചു. നാളെ (ശനിയാഴ്ച) കേരള മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ സമയം കിട്ടിയിട്ടുണ്ടെന്നും ലോറന്‍സ് കുറിച്ചു.
തന്റെ സംഭാവന അദ്ദേഹത്തിനു നല്‍കാനും വേണ്ടയിടത്ത് വേണ്ട പോലെ അത് ഉപയോഗിക്കാനും അദ്ദേഹത്തോട് ആവശ്യപ്പെടും. കേരളത്തിന് വേണ്ടി കൈയ്യയച്ച് സംഭാവന ചെയ്തവരും ഇനി ചെയ്യാനിരിക്കുന്നവര്ക്കും എന്റെ നന്ദി. കേരളം പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടി ഞാന്‍ രാഘവേന്ദ്ര സ്വാമികളോട് പ്രാര്‍ഥിക്കുന്നു.’ ഇപ്രകാരമായിരുന്നു ലോറന്‍സിന്റെ കുറിപ്പ്.
കേരളത്തിനായി ഒരു കോടി രൂപയാണ് ലോറന്‍സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കുന്നത്. പ്രിയപ്പെട്ട സുഹൃത്തുക്കളേ ആരാധകരേ, കേരളത്തിനായി ഒരു കോടി രൂപ നല്കാന് താന്‍ തീരുമാനിച്ചു എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...