Connect with us

ആ പണം ഞാൻ അടയ്ക്കാം, മൃതദേഹം വിട്ട് തരണം; മുഖ്യമന്ത്രിയോട് അഭ്യർത്ഥനയുമായി നടൻ രാഘവ ലോറൻസ

News

ആ പണം ഞാൻ അടയ്ക്കാം, മൃതദേഹം വിട്ട് തരണം; മുഖ്യമന്ത്രിയോട് അഭ്യർത്ഥനയുമായി നടൻ രാഘവ ലോറൻസ

ആ പണം ഞാൻ അടയ്ക്കാം, മൃതദേഹം വിട്ട് തരണം; മുഖ്യമന്ത്രിയോട് അഭ്യർത്ഥനയുമായി നടൻ രാഘവ ലോറൻസ

തിരുവനന്തപുരം നിംസ് ഹോസ്പിറ്റലിൽ വെച്ചു മരിച്ച തമിഴ്നാട് മാധ്യമ പ്രവർത്തകൻ അശോകിന്റെ അമ്മയുടെ മൃതദേഹം വിട്ടു കിട്ടാൻ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനോട് അഭ്യർത്ഥനയുമായി നടനും നർത്തകനുമായ രാഘവ ലോറൻസ

റുമാറ്റോയിഡ് ആർത്രൈറ്റിസ് രോഗത്തിന് ചികിത്സയിലിരിക്കെയാണ് അശോകിന്റെ അമ്മ മരിച്ചത്. എന്നാൽ പണമടക്കാത്തത് കാരണം മൃതദേഹം ഹോസ്പിറ്റലിൽ നിന്നു വിട്ടു നൽകാത്ത സാഹചര്യത്തിലാണ് രാഘവ ലോറൻസിന്റെ സഹായ അഭ്യർത്ഥന. ഒന്നര ലക്ഷം രൂപയാണ് അടയ്ക്കാനുള്ളത് . എന്നാൽ ആ പണം എത്രയും പെട്ടെന്ന് അടച്ച തീർക്കാമെന്ന് ലോറൻസ് അറിയിച്ചു

പണം രണ്ടു ദിവസത്തിനുള്ളിൽ താൻ അടച്ചോളാം എന്നാണ് രാഘവ ലോറൻസ് അറിയിച്ചിരിക്കുന്നത്. ഒന്നര ലക്ഷം രൂപയാണ് തിരുവനന്തപുരം നിംസ് ഹോസ്പിറ്റലിൽ അടക്കാൻ ഉള്ളത്. എത്രയും വേഗം അന്തിമ കര്മങ്ങൾക്കായി മൃതദേഹം വിട്ടു നൽകണമെന്നാണ് ലോറൻസ് അപേക്ഷിച്ചിരിക്കുന്നത്.

ചന്ദ്രമുഖി 2–ൽ അഭിനയിക്കുന്നതിന് തനിക്ക് ലഭിച്ച അഡ്വാൻസ് തുക കോവിഡ് ഫണ്ടുകളിലേക്ക് സംഭാവന ചെയ്‌തിരുന്നു 3 കോടി രൂപയാണ് നൽകിയത്

Raghava Lawrence

More in News

Trending

Recent

To Top