Connect with us

പുഷ്പ 2 ബാങ്കോക്കില്‍; 13ന് ഷെഡ്യൂള്‍ ആരംഭിക്കുമെന്ന് വിവരം

News

പുഷ്പ 2 ബാങ്കോക്കില്‍; 13ന് ഷെഡ്യൂള്‍ ആരംഭിക്കുമെന്ന് വിവരം

പുഷ്പ 2 ബാങ്കോക്കില്‍; 13ന് ഷെഡ്യൂള്‍ ആരംഭിക്കുമെന്ന് വിവരം

അല്ലു അര്‍ജുന്‍ നായകനായി എത്തി തിയേറ്ററുകളില്‍ മികച്ച വിജയം കൈവരിച്ച ചിത്രമായിരുന്നു ‘പുഷ്പ’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഈ മാസം ബാങ്കോക്കില്‍ ആരംഭിക്കുമെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി അല്ലു അര്‍ജുന്‍ ഈ മാസം 13ന് ബാങ്കോക്കിലേയ്ക്ക് തിരിക്കും. വനമേഖലകളില്‍ സംഘട്ടന രംഗങ്ങള്‍ ഉള്‍പ്പെടുന്ന 15 ദിവസത്തെ ഷെഡ്യൂള്‍ ആയിരിക്കുമിത്. ഷെഡ്യൂളിന് ശേഷം പുഷ്പ ആദ്യഭാഗത്തിന്റെ റിലീസുമായി ബന്ധപ്പെട്ട പ്രമോഷനായി നടന്‍ റഷ്യയിലേക്ക് പോകുമെന്നും സൂചനകളുണ്ട്.

പുഷ്പ 2നുവേണ്ടി 100 ദിവസമാണ് അല്ലു അര്‍ജുന്‍ നീക്കിവെച്ചിരിക്കുന്നത്. ചിത്രത്തിനായി താരത്തിന്റെ പ്രതിഫലം ആദ്യത്തേതില്‍ നിന്നും ഇരട്ടിയാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കള്ളക്കടത്തുകാരന്‍ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നത്. നായികയായി രശ്മിക മന്ദാന തന്നെയാകും എത്തുക.

പുഷ്പ ആദ്യ ഭാഗത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഭന്‍വര്‍ സിങ്ങ് ഷെഖാവത്ത് എന്ന കഥാപാത്രത്തെ ബോളിവുഡ് താരം അര്‍ജുന്‍ കപൂര്‍ അവതരിപ്പിക്കുമെന്നതരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ കഥാപാത്രത്തെ ഫഹദ് തന്നെയാകും അവതരിപ്പിക്കുക എന്ന് നിര്‍മ്മാതാവ് നവീന്‍ യേര്‍നേനി വ്യക്തമാക്കിയിരുന്നു.

More in News

Trending