Connect with us

‘പുഷ്പ 2’ കാണാനുള്ള തിരക്കിൽ ട്രെയിൻ വരുന്നത് ശ്രദ്ധിച്ചില്ല; ട്രാക്ക് മുറിച്ച് കടക്കവെ ട്രെയിനിടിച്ച് യുവാവ് മരിച്ചു

Movies

‘പുഷ്പ 2’ കാണാനുള്ള തിരക്കിൽ ട്രെയിൻ വരുന്നത് ശ്രദ്ധിച്ചില്ല; ട്രാക്ക് മുറിച്ച് കടക്കവെ ട്രെയിനിടിച്ച് യുവാവ് മരിച്ചു

‘പുഷ്പ 2’ കാണാനുള്ള തിരക്കിൽ ട്രെയിൻ വരുന്നത് ശ്രദ്ധിച്ചില്ല; ട്രാക്ക് മുറിച്ച് കടക്കവെ ട്രെയിനിടിച്ച് യുവാവ് മരിച്ചു

അല്ലു അർജുന്റെ ഏറ്റവും പുതിയി റിലീസായ ‘പുഷ്പ 2’ കാണാൻ പോകുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ചു. ആന്ധ്ര ശ്രികകുലം ബാഷെട്ടിഹള്ളി സ്വദേശി പ്രവീൺ താമചലം (19) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പുഷ്പ 2 കാണാൻ സുഹൃത്തുക്കൾക്കൊപ്പമാണ് പ്രവീൺ ഇറങ്ങിയത്.

സിനിമ കാണാനുള്ള തിരക്കിൽ ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ട്രാക്ക് മുറിച്ച് കടക്കവെയാണ് അപകടം സംഭവിച്ചതെന്നാണ് ദൃസാക്ഷികൾ പറയുന്നത്. അപകടത്തിന് പിന്നാലെ പ്രവീണൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ പേടിച്ച് ഓടിയെന്ന് പോലീസ് അറിയിച്ചു. ബാഷെട്ടിഹള്ളിയിലെ വ്യാവസായ മേഖലയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു പ്രവീൺ

അതേസമയം, പുഷ്പ 2 വിന്റെ റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീയും മരണപ്പെട്ടിരുന്നു. ഹൈദരാബാദ് സ്വദേശിയായ രേവതിയാണ് മരിച്ചത്. രേവതിയുടെ മകൻ ​ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. രാത്രി 11 ന് പുഷ്പ 2 പ്രീമിയർ കാണാനായിരുന്നു രേവതിയും മകൻ 9 വയസുകാരനായ തേജയും എത്തിയത്.

ഈ സമയത്ത് അപ്രതീക്ഷിതമായി അല്ലു അർജുനും സുകുമാറും തിയേറ്ററിൽ എത്തിയതോടെ നല്ല തിക്കും തിരക്കുമുണ്ടായിരുന്നിടത്തേയ്ക്ക് ആളുകൾ തടിച്ച് കൂടി. ഇതോടെ ഉന്തിലും തള്ളിലും പെട്ട് തിയേറ്ററിന്റെ പ്രധാന ഗേറ്റ് തകർന്നു. തിരക്ക് അനിയന്ത്രിതമായതോടെ പോലീസിന് ലാത്തി വീശേണ്ടി വന്നു. ഇതിനിടയിൽപ്പെട്ടാണ് അപകടം ഉണ്ടായത്.

ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രേവതിയുടെ ജീവൻ രക്ഷിക്കാനായില്ല. തേജിന്റെ ആരോഗ്യനില ഗുരതരമായി തുടരുകയാണ്. പിന്നാലെ അല്ലു അർജുനെതിരെ പോലീസ് കേസെടുത്തു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.

More in Movies

Trending