Connect with us

പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം; മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പോലീസ്

News

പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം; മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പോലീസ്

പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം; മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പോലീസ്

പ്രേക്ഷകർ കാത്തിരുന്ന അല്ലു അർജുൻ ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പലയിടത്തും പ്രേക്ഷകർ തിക്കി തിരക്കിയതോടെ ടിക്കറ്റ് കിട്ടാത്ത അവസ്ഥയായിരുന്നു. ഈ വേളയിൽ പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചതും വാർത്തയായിരുന്നു.

ഇപ്പോഴിതാ ഈ സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്. തിയേറ്ററിന്റെ ഉടമകളിൽ ഒരാൾ, സീനിയർ മാനേജർ, ലോവർ ബാൽക്കണി ഇൻചാർജ് (തീയറ്ററിൽ) എന്നിവരെ ഞായറാഴ്ച അറസ്റ്റ് ചെയ്തതായി ഹൈദരാബാദ് പൊലീസ് അറിയിച്ചു.

മരിച്ച യുവതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അല്ലു അർജുനും അദ്ദേഹത്തിന്റെ സുരക്ഷാ ടീമിനും തിയേറ്റർ മാനേജ്‌മെൻ്റിനുമെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 105, 118 (1) എന്നിവ പ്രകാരം ചിക്കടപ്പള്ളി പോലീസ് സ്റ്റേഷനിൽ സിറ്റി പോലീസ് കേസെടുത്തിരുന്നു.

അല്ലു അർജുൻ സിനിമയുടെ പ്രീമിയറിന് എത്തുമെന്ന് തിയറ്റർ മാനേജ്‌മെന്റിന് അറിയാമായിരുന്നെങ്കിലും ഈ വിവരം പൊലീസിനെ അറിയിക്കുന്നത് അവസാന നിമിഷം മാത്രമാണ് എന്നാണ് ഹൈദരാബാദ് സെൻട്രൽ സോൺ ഡിസിപി പറയുന്നത്. രാത്രി 9.30 ഓടെയാണ് അല്ലു അർജുൻ കുടുംബസമേതം തിയേറ്ററിൽ എത്തിയത്.

തുറന്ന ജീപ്പിൽ എത്തിയ താരത്തെ കണ്ടതോടെ ആളുകൾ തിക്കിത്തിരക്കി എത്തുകയായിരുന്നു. തുടർന്ന് താരത്തിന്റെ സെക്യൂരിറ്റി ടീം ഈ ആൾക്കാരെ മർദിക്കുകയും ഇത് തിക്കിനും തിരക്കിനും കാരണമാവുകയുമായിരുന്നു.

തുടർന്നാണ് പൊലീസിന് ലാത്തിച്ചാർജ് പ്രയോ​ഗിക്കേണ്ടി വന്നത്. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലായിരുന്നു സംഭവം. ഹൈദരാബാദ് സ്വദേശിയായ രേവതി (39) എന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ 9 വയസുകാരനായ മകൻ ഗുരുതരാവസ്ഥയിലാണ്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശിയപ്പോൾ അതിനിടയിൽ‌പ്പെട്ടാണ് സ്ത്രീ മരിച്ചത്.

More in News

Trending