Connect with us

ബെം​ഗളൂരുവിൽ ‘പുഷ്പ 2’ പ്രദർശനത്തിന് വിലക്ക്; ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകുമെന്ന് തീയറ്റർ ഉടമകൾ

Movies

ബെം​ഗളൂരുവിൽ ‘പുഷ്പ 2’ പ്രദർശനത്തിന് വിലക്ക്; ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകുമെന്ന് തീയറ്റർ ഉടമകൾ

ബെം​ഗളൂരുവിൽ ‘പുഷ്പ 2’ പ്രദർശനത്തിന് വിലക്ക്; ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകുമെന്ന് തീയറ്റർ ഉടമകൾ

സിനിമാ പ്രേമികളുടെ കാത്തിരിപ്പിനൊടുവിൽ അല്ലു അർജുന്റെ പുഷ്പ 2 തിയേറ്ററികളിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് റിലീസ് ദിവസം തന്നെ ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച പുലർച്ചയോടെ തന്നെ പലയിടത്തും ചിത്രം തിയേറ്ററുകളിലെത്തിയിരുന്നു. എന്നാൽ, ചിത്രത്തിന്റെ അതിരാവിലെയുള്ള ഷോ ബെം​ഗളൂരു അർബൺ ഡിസ്ട്രിക്ട് ഡെപ്യൂട്ടി കമ്മിഷണർ റദ്ദാക്കിയിരുന്നു.

ഈ വർഷം റിലീസിനെത്തിയ പല സിനിമകളും ഈ നിയമം പാലിച്ചിരുന്നില്ലായെന്നാണ് റിപ്പോർട്ട്. ഉത്തരവിന് പിന്നാലെ പുഷ്പ 2-വിന്റെ അതിരാവിലെയുള്ള ഷോയ്ക്ക് ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകുമെന്ന് തീയറ്റർ ഉടമകൾ അറിയിച്ചു. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്.

‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ‘പുഷ്പ ദ റൂൾ’ ഇതിന്റെ തുടർച്ചയായെത്തുമ്പോൾ റെക്കോർഡുകൾ ഭേ​ദിക്കുമെന്നാണ് ആരാധകർ കരുതപ്പെടുന്നത്. ഇതിനോടകം തന്നെ 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്.

തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായി 270 കോടി രൂപയ്‌ക്കാണ് പുഷ്പ 2 വിന്റെ OTT അവകാശം വിറ്റുപോയത്. ‘പുഷ്പ 2’ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്‌സ് ആണ് വാങ്ങിയിരിക്കുന്നത്. അതേ സമയം ചിത്രത്തിന്റെ തിയേറ്റർ അവകാശം 650 കോടി രൂപയ്‌ക്കാണ് വിറ്റുപോയിരിക്കുന്നത് എന്നാണ് വിവരം.

More in Movies

Trending